< Kwan 27 >
1 Nyi Zelofehad wuod Hefer, ma wuod Gilead, ma wuod Makir, ma wuod Manase, ne gin joka Manase wuod Josef. Nyirigo ne gin Mala, Nowa, Hogla, Milka kod Tirza. Negisudo machiegni gi
൧അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ ശെലോഫെഹാദിNTE പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
2 kar donjo mar Hemb Romo mi gichungʼ e nyim Musa, Eliazar jadolo, jotelo kod chokruok mar oganda duto, mi giwacho niya,
൨അവർ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ മോശെയുടെയും എലെയാസാർപുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞത്:
3 “Wuonwa notho e thim. Ne ok en achiel kuom jolup Kora, mane okwedo Jehova Nyasaye, to notho nikech richone owuon kendo ne ok onywolo yawuowi.
൩“ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ച് മരിച്ചുപോയി; എന്നാൽ അദ്ദേഹം യഹോവയ്ക്ക് വിരോധമായി കോരഹിനോട് കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അദ്ദേഹം സ്വന്തപാപത്താൽ അത്രേ മരിച്ചത്; അപ്പന് പുത്രന്മാർ ഉണ്ടായിരുന്നില്ല.
4 Angʼo ma dimi nying wuonwa lal nono e anywolagi nikech ne ok onywolo wuowi? Yie upognwa kamoro e kind wede wuonwa.”
൪ഞങ്ങളുടെ അപ്പന് പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ട് അപ്പന്റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്തിന്? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരണം”.
5 Omiyo Musa nokelo wachgini e nyim Jehova Nyasaye
൫മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ കൊണ്ടുവന്നു.
6 kendo Jehova Nyasaye nowachone niya,
൬യഹോവ മോശെയോട് അരുളിച്ചെയ്തത്:
7 “Gima nyi Zelofehad owacho nikare. Nyaka ipog-gi gimoro kaka girkeni ei wede wuon-gi kendo girkeni mag wuon-gi imigi.
൭“ശെലോഫെഹാദിNTE പുത്രിമാർ പറയുന്നത് ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കണം; അവരുടെ അപ്പന്റെ അവകാശം അവർക്ക് കൊടുക്കണം.
8 “Wachne jo-Israel ni, ‘Ka dichwo otho ma ok onywolo wuowi, to ipog nyathine ma nyako girkeni mare.
൮നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്ക് കൊടുക്കണം.
9 To ka oonge gi nyako, to ipog owetene girkeni mare.
൯അവന് മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്ക് കൊടുക്കണം.
10 To ka oonge gi owete, to ipog owete gi wuonene girkeni mare.
൧൦അവന് സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്ക് കൊടുക്കണം.
11 To ka wuon-gi onge gi owetene, to ipog watne moro amora machiegni kode e anywolagi, mondo oyud girkenino. Mae nobed chik ne jo-Israel, mana kaka Jehova Nyasaye nosechiko Musa.’”
൧൧അവന്റെ അപ്പന് സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന് അവന്റെ അവകാശം കൊടുക്കണം; അവൻ അത് കൈവശമാക്കണം;’ ഇത് യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾക്ക് ന്യായപ്രമാണം ആയിരിക്കണം”.
12 Eka Jehova Nyasaye nowacho ne Musa niya, “Dhi malo e Got Abarim kendo ingʼi piny ma asemiyo jo-Israel.
൧൨അനന്തരം യഹോവ മോശെയോട് കല്പിച്ചത്: “ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുത്തിരിക്കുന്ന ദേശം നോക്കുക.
13 Bangʼ ka isenene, to in bende ibiro tho miluw kwereni, mana kaka owadu Harun notho,
൧൩അത് കണ്ടതിനുശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോട് ചേരും.
14 nimar e kinde mane oganda ongʼanyo e sokni mantiere e Thim mar Zin, un duto ne ok urito chikna kendo nyiso oganda ni an Ngʼama Ler.” (Magi ne sokni mag Meriba Kadesh, mantiere e Thim mar Zin.)
൧൪സഭയുടെ കലഹത്തിൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ട് തന്നെ. സീൻ മരുഭൂമിയിൽ കാദേശിലെ കലഹജലം അത് തന്നെ”.
15 Musa nowacho ne Jehova Nyasaye ni,
൧൫അപ്പോൾ മോശെ യഹോവയോട്:
16 “Mad Jehova Nyasaye, ma Nyasach chunje duto mag dhano, oyier jatelo manyalo rito ogandani
൧൬“യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കുവാൻ അവർക്ക് മുമ്പായി പോകുവാനും വരുവാനും അവരെ പുറത്ത് കൊണ്ടുപോകുവാനും
17 mondo otelnegi e gik moko duto ma gitimo kendo oritgi kagiwuok kendo ka gidwogo dala mondo oganda Jehova Nyasaye kik chal gi rombe maonge jokwath.”
൧൭അകത്ത് കൊണ്ടുവരുവാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളിനെ നിയമിക്കുമാറാകട്ടെ” എന്ന് പറഞ്ഞു.
18 Omiyo Jehova Nyasaye nowacho ne Musa niya, “Kaw Joshua wuod Nun, ngʼat man-gi Roho, kendo yie lweti kuome.
൧൮യഹോവ മോശെയോട് കല്പിച്ചത്: “നൂന്റെ മകനും എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് അവന്റെമേൽ കൈവച്ച്
19 Kete ochungʼ e nyim Eliazar jadolo kod chokruok duto mar oganda kendo ipwodhe e nyimgi.
൧൯അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന് ആജ്ഞ കൊടുക്കുക.
20 Miye tekoni moko mondo mi oganda jo-Israel duto omiye luor.
൨൦യിസ്രായേൽ മക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന് നിന്റെ ആജ്ഞാശക്തിയിൽ ഒരംശം അവന്റെമേൽ വെക്കണം.
21 Nyaka ochungʼ e nyim jadolo Eliazar, mabiro ngʼadone rieko kopenjo Urim e nyim Jehova Nyasaye. Kogolo chik, to en kod oganda jo-Israel duto nowuog oko, kendo kogolo chik to gibiro donjo iye.”
൨൧അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്‍ക്കണം; അവൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാട് ചോദിക്കണം; അവനും യിസ്രായേൽ മക്കളുടെ സർവ്വസഭയും അവന്റെ വാക്കനുസരിച്ച് പോകുകയും വരുകയും വേണം”.
22 Musa notimo kaka Jehova Nyasaye nochike. Nokawo Joshua mi otero e nyim Eliazar jadolo gi chokruok duto.
൨൨യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ച് പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി.
23 Eka noyieyo lwete kuome mi opwodhe, mana kaka Jehova Nyasaye nochiko Musa.
൨൩അവന്റെമേൽ കൈവച്ച് യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവന് ആജ്ഞ കൊടുത്തു.