< Jongʼad Bura 8 >

1 Jo-Efraim nopenjo Gideon niya, “Angʼo ma omiyo isetimonwa kama? Angʼo ma notami luongowa kane idhi kedo gi jo-Midian?” Omiyo negidhawo kode matek.
അപ്പോൾ എഫ്രയീമ്യർ: നീ മിദ്യാന്യരോട് യുദ്ധം ചെയ്‌വാൻ പോയപ്പോൾ ഞങ്ങളെ എന്ത് കൊണ്ട് വിളിച്ചില്ല? ഇങ്ങനെ ഞങ്ങളോടു ചെയ്‌വാൻ സംഗതി എന്ത് എന്നു പറഞ്ഞ് അവനെ ഉഗ്രമായി ശാസിച്ചു.
2 To nodwokogi niya, “Angʼo ma asetimo kipimo gi gima usetimo? Donge mzabibu mag Efraim modongʼ ber moloyo keyo maduongʼ mar mzabibu mar Abiezer?
അതിന് അവൻ: നിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ ഈ ചെയ്തത് എന്തുള്ളു? അബീയേസെരിന്റെ മുന്തിരിവിളവെടുപ്പിനേക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കലല്ലയോ നല്ലത്?
3 Nyasaye nochiwo Oreb kod Zeb, jotend jo-Midian, e lwetgi. En angʼo mane anyalo timo kipimo gi gima usetimo?” Kuom mano, ich wangʼ margi norumo.
നിങ്ങളുടെ കയ്യിലല്ലയോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങൾ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ചെയ്തത് ഒന്നുമില്ല എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു.
4 Kata obedo ni Gideon gi joge mia adek nool kamano, negimedo lawo ruodhi mag Midian mi gingʼado aora Jordan.
അനന്തരം ഗിദെയോൻ യോർദ്ദാനരികെ എത്തി; അവനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും ശത്രുക്കളെ പിന്തുടരുവാൻ അക്കരെ കടന്നു.
5 Nowachone jo-Sukoth niya, “Miuru joga ma jolweny makati nikech giol, kendo pod alawo Zeba kod Zalmuna, ma gin ruodhi jo-Midian.”
അവൻ സുക്കോത്ത് നിവാസികളോട് എന്റെ കൂടെയുള്ള ജനത്തിന് അപ്പം കൊടുക്കണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
6 To jotelo mag Sukoth nowacho niya, “Bende usemako Zeba kod Zalmuna? Ere kaka dwami jolweny magi moolgi makati?”
നിന്റെ സൈന്യത്തിന് ഞങ്ങൾ അപ്പം കൊടുക്കണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധീനതയിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു.
7 Eka Gideon nodwoko niya, “Nikech gima uwacho, ka Jehova Nyasaye osechiwo Zeba gi Zalmuna e lweta, to abiro yuyo ringreu gi pedo kod matata.”
അതിന് ഗിദെയോൻ: യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും കൂർത്ത മുൾച്ചെടി കൊണ്ടും ചീന്തിക്കളയും എന്ന് പറഞ്ഞു.
8 Noa kanyo kodhi Peniel kendo ochiwonegi kwayo makamano, to negidwoko mana kaka jo-Sukoth nowacho.
അവിടെനിന്ന് അവൻ പെനീയേലിലേക്ക് ചെന്ന് അവരോടും അപ്രകാരം ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേൽനിവാസികളും പറഞ്ഞു.
9 Omiyo nowachone jo-Peniel niya, “Ka aduogo gi loch, to abiro muko bath ohinga moger motingʼore gi malo.”
അവൻ പെനീയേൽനിവാസികളോട്: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്ന് പറഞ്ഞു.
10 Noyudo ka Zeba gi Zalmuna neni Karkor kaachiel gi jolweny mage manyalo romo ji alufu apar gabich, ne gin jolweny mane odongʼ kuom jolweny mag wuok chiengʼ, to jolweny alufu mia achiel gi piero ariyo nonegi e lweny.
൧൦അപ്പോൾ സേബഹും സൽമുന്നയും, കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവുമായി കർക്കോരിൽ ആയിരുന്നു; എന്തെന്നാൽ, വാളൂരിപ്പിടിച്ചവരായ ഒരുലക്ഷത്തിരുപതിനായിരംപേർ വീണുപോയിരുന്നു.
11 Gideon nodhi koluwo yo jokwath mantiere yo wuok chiengʼ mar Noba kod Jogbeha mi nodonjo kuom jolweny mamoko apoya.
൧൧ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്ന് നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.
12 Zeba gi Zalmuna, ma ruodhi ariyo mag Midian, noringo, to nolawogi mi omakogi, kendo makogino nokelo luoro maduongʼ ne jolwenjgi.
൧൨സേബഹും സൽമുന്നയും ഓടിപ്പോയപ്പോൾ ഗിദെയോൻ അവരെ പിന്തുടർന്നു; ആ രണ്ട് മിദ്യാന്യരാജാക്കന്മാരെയും പിടിച്ച്, സൈന്യത്തെയൊക്കെയും ചിതറിച്ചുകളഞ്ഞു.
13 Bangʼ mano Gideon wuod Joash noduogo koa e lweny koluwo yor Heres.
൧൩അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്ന് മടങ്ങിവന്നപ്പോൾ
14 Nomako wuod Sukoth mi openje penjo, kendo wuowino nondikone nying ruodhi piero abiro gabiriyo mag Sukoth.
൧൪സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചപ്പോൾ, അവൻ സുക്കോത്തിലെ നായകന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു പേരുടെ പേർ അവന് എഴുതിക്കൊടുത്തു.
15 Eka Gideon nobiro mi owachone jo-Sukoth niya, “Eri Zeba gi Zalmuna, mane osemiyo uchaya kuwacho ni, ‘Bende usemako Zeba gi Zalmuna? Ere kaka dwami jolweny magi moolgi makati?’”
൧൫അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്ന്: “ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്ക് ഞങ്ങൾ അപ്പം കൊടുക്കണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധികാരത്തിൻ കീഴിൽ ആകുന്നുവോ എന്ന് പറഞ്ഞ് നിങ്ങൾ എന്നെ പരിഹസിച്ച സേബഹും സൽമുന്നയും ഇതാ” എന്ന് പറഞ്ഞു.
16 Nokawo jodong dalano mi okawo pedo kod matata mokumogo jo-Sukoth.
൧൬അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ച് മരുഭൂമിയിലെ മുള്ളും മുൾച്ചെടിയും കൊണ്ട് സുക്കോത്ത്നിവാസികളെ ബുദ്ധിപഠിപ്പിച്ചു.
17 Bende nomuko kama oger motingʼore gi malo mar Peniel mi onego jo-dalano.
൧൭അവൻ പെനീയേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു.
18 Eka nopenjo Zeba kod Zalmuna niya, “Ne inego ji machalo nade Tabor?” Negidwoke niya, “Ji machalo kodi, ma ngʼato ka ngʼato ne nigi kido machalo mar ruoth.”
൧൮പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെതന്നെ ഓരോരുത്തൻ രാജകുമാരന് തുല്യൻ ആയിരുന്നു എന്ന് അവർ ഉത്തരം പറഞ്ഞു.
19 Gideon nodwoko niya, “Mago ne owetena, yawuot minwa owuon. Akwongʼora gi nying Jehova Nyasaye mangima ni ka dine ingʼwononegi, to dine ok anegou.”
൧൯അതിന് അവൻ: അവർ എന്റെ സഹോദരന്മാർ; എന്റെ അമ്മയുടെ മക്കൾ തന്നേ. അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവ ജീവിക്കുന്നതിനാൽ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്ന് പറഞ്ഞു.
20 Eka nonyiso wuode maduongʼ miluongo ni Jetha niya, “Neg-gi!” To Jetha ne ok owuodho liganglane, nikech ne pod en rawera kendo noluor.
൨൦പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്ന് പറഞ്ഞു; എന്നാൽ അവൻ യുവാവ് ആകകൊണ്ട് പേടിച്ച് വാൾ ഊരാതെ നിന്നു.
21 Zeba gi Zalmuna nowacho niya, “Bi inegwa mana in iwuon nimar in e ngʼat maduongʼ maratego.” Omiyo Gideon nosudo machiegni kodgi monegogi, bangʼe nokawo pien mane ni e ngʼut ngamia mag-gi.
൨൧അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റ് ഞങ്ങളെ കൊല്ലുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്ന് പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.
22 Jo-Israel nowachone Gideon niya, “Bed jatendwa, in kaachiel gi wuodi kod nyakwari ma wuowi, nikech iseresowa e lwet jo-Midian.”
൨൨അനന്തരം യിസ്രായേല്യർ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാന്യരിൽ നിന്ന് രക്ഷിച്ചിരിക്കകൊണ്ട് നീ ഞങ്ങളെ ഭരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്ന് പറഞ്ഞു.
23 To Gideon nokonegi niya, “Ok anabed jatendu, kata wuoda bende ok nobed jatendu. Jehova Nyasaye ema biro bedo jatendu.”
൨൩ഗിദെയോൻ അവരോട്: ഞാനോ എന്റെ മകനോ നിങ്ങളെ ഭരിക്കയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവ് എന്ന് പറഞ്ഞു.
24 Kendo nowacho niya, “An-gi kwayo achiel, ni ngʼato ka ngʼato kuomu omiya stadi kuom pok mag gik mane uyako.” Ne en kit jo-Ishmael mondo gilier stadi mar dhahabu e itgi.
൨൪പിന്നെ ഗിദെയോൻ അവരോട്: നിങ്ങളോടു എനിക്ക് ഒരു അപേക്ഷ ഉണ്ട്; നിങ്ങളിൽ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്ക് തരേണം എന്ന് പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് അവർക്ക് പൊൻകടുക്കൻ ഉണ്ടായിരുന്നു.
25 Negidwoko niya, “En morwa mondo wachiwgi.” Omiyo ne gipedho nanga, kendo ngʼato ka ngʼato nodiro stadi koa kuom gik mane giyako e nangano.
൨൫ഞങ്ങൾ സന്തോഷത്തോടെ തരാം എന്ന് അവർ പറഞ്ഞു; ഒരു വസ്ത്രം വിരിച്ച് ഒരോരുത്തന് കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു.
26 Pek mar stadi mag dhahabu mane okwayo ne oromo shekel alufu achiel gi mia abiriyo, ka ok okwano bangli, odeyo kod nengni maralik mirwako gi ruodhi mag Midian kata nyoroche mane ni e ngʼut ngamia margi.
൨൬അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ, ചന്ദ്രക്കലകളും പതക്കങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
27 Gideon noloso kido mar nyasaye manono mar efod gi dhahabu, ma noketo e dalane miluongo ni Ofra. Jo-Israel duto notimo timbe mag dwanyruok e kindgi giwegi ka gilamo kidono kanyo kendo nobedo obadho ni Gideon kod dalane.
൨൭ഗിദെയോൻ അതുകൊണ്ട് ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം യഹോവയെ വിട്ട് ആരാധനക്ക് അതിന്റെ അടുക്കൽ ചെന്നു; അത് ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായി തീർന്നു.
28 Kamano e kaka jo-Midian noloo gi jo-Israel kendo ne ok gichako gitugo lweny moro kendo. E kinde ma Gideon ne pod ngima, pinyno nobedo gi kwe kuom higni piero angʼwen.
൨൮എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽ മക്കൾക്ക് കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്ത് ദേശത്തിന് നാല്പതു വർഷം സ്വസ്ഥതയുണ്ടായി.
29 Jerub-Baal wuod Joash nodok dala.
൨൯യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽചെന്ന് സുഖമായി പാർത്തു.
30 Ne en-gi yawuowi piero abiriyo ma mage owuon, nimar ne en-gi mon mangʼeny.
൩൦ഗിദെയോന് വളരെ ഭാര്യമാർ ഉണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നേ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു.
31 Bende ne en gi jatich madhako mane odak Shekem, mane onywolone wuowi miluongo ni Abimelek.
൩൧ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക്ക് എന്നു അവൻ പേരിട്ടു.
32 Gideon wuod Joash notho ka en-gi higni mathoth kendo noyike e liend wuon mare Joash man Ofra dala jo-Abiezer.
൩൨യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.
33 Bangʼ ka Gideon nosetho jo-Israel nochako timo timbe dwanyruok kalamo Baal. Negiketo Baal-Berith kaka nyasachgi,
൩൩ഗിദെയോൻ മരിച്ചശേഷം യിസ്രായേൽ മക്കൾ വീണ്ടും യഹോവയെ വിട്ട് ബാൽവിഗ്രഹങ്ങളെ ആരാധിച്ചു; ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു.
34 kendo ne ok giparo Jehova Nyasaye ma Nyasachgi, mane oseresogi e lwet jowasikgi duto koni gi koni.
൩൪യിസ്രായേൽ മക്കൾ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യിൽനിന്ന് തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓർത്തില്ല.
35 Bende negitamore timo ngʼwono ni joka Jerub-Baal (mano en Gideon) kuom gigo mabeyo duto mane osetimonigi.
൩൫ഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിന് ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കുടുംബത്തോട് ദയ ചെയ്തതുമില്ല.

< Jongʼad Bura 8 >