< Johana 9 >

1 Kane oyudo owuotho odhi, noneno ngʼat moro mane osebedo muofu nyaka aa nywolne.
യേശു കടന്നുപോകുമ്പോൾ ജന്മനാ കുരുടനായൊരു മനുഷ്യനെ കണ്ട്.
2 Jopuonjre nopenje niya, “Rabi, en ngʼa ma notimo richo; ngʼatni koso jonywolne, momiyo nonywole muofu?”
അവന്റെ ശിഷ്യന്മാർ അവനോട്: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ ഇവന്റെ മാതാപിതാക്കളോ? എന്നു ചോദിച്ചു.
3 Yesu nodwokogi niya, “Ngʼatni kata jonywolne ne ok otimo richo, to ma notimore mondo teko mar Nyasaye onenre e changne.
അതിന് യേശു: അവനോ അവന്റെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല, ദൈവപ്രവർത്തി അവനിൽ വെളിപ്പെടേണ്ടതിനത്രേ.
4 Nyaka wati tije mag Jal mane oora ka pod piny odiechiengʼ, nikech otieno biro maonge ngʼama nyalo tiyo.
എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു.
5 Ka pod an e piny, to an e ler mar piny.”
ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.
6 Kane osewacho kamano, nongʼudho olawo piny, mi olosogo chwodho, kaeto oketo e wangʼ ngʼatno.
ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ട് ചേറുണ്ടാക്കി ചേറ് അവന്റെ കണ്ണിന്മേൽ തേച്ചു:
7 Eka nowachone ngʼatno niya, “Dhiyo ilwok wangʼi e yawo mar Siloam” (tiende ni “Ote”). Omiyo ngʼatno nodhi moluoko wangʼe, kendo noduogo dala koneno.
നീ ചെന്ന് ശിലോഹാം കുളത്തിൽ കഴുകുക എന്നു അവനോട് പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണ് കാണുന്നവനായി മടങ്ങിവന്നു.
8 Jogwengʼ-gi gi joma nosenene motelo kokwecho nopenjo niya, “Donge ma e ngʼat mosebedo kakwechocha?”
അവന്റെ അയൽക്കാരും അവനെ മുമ്പെ യാചകനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു.
9 Jomoko kuomgi nowacho ni mano en. Ji mamoko to nowacho niya, “Ooyo, ngʼatni chal mana kode.” Ngʼatno owuon to nowacho koramo niya, “En mana an.”
അവൻ തന്നേ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; എന്നാൽ അത് ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
10 Negimedo penje niya, “Ka en kamano, to wengeni nokelo yawore nade?”
൧൦അവർ അവനോട്: നിന്റെ കണ്ണ് തുറന്നത് എങ്ങനെ എന്നു ചോദിച്ചതിന് അവൻ:
11 Nodwokogi niya, “Ngʼat miluongo ni Yesu noloso chwodho moro bangʼe oketo chwodhono e wengena. Nonyisa ni adhi Siloam aluok wangʼa, kendo ne adhi mi aluoko wangʼa, bangʼe ne aneno.”
൧൧യേശു എന്നു പേരുള്ള ഒരു മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ തേച്ച്: ശിലോഹാം കുളത്തിൽ പോയി കഴുകുക എന്നു എന്നോട് പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.
12 Negipenje niya, “Ere ngʼatno?” To nodwokogi niya, “Ok angʼeyo kuma entiere.”
൧൨അവൻ എവിടെ എന്നു അവർ അവനോട് ചോദിച്ചതിന്: എനിക്കറിയില്ല എന്നു അവൻ പറഞ്ഞു.
13 Ne gitero ngʼat machon ne muofuno ir jo-Farisai.
൧൩കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി.
14 To chiengʼ mane Yesu olose chwodho kendo ochango wangʼ muofuno ne en chiengʼ Sabato.
൧൪യേശു ചേറുണ്ടാക്കി അവന്റെ കണ്ണ് തുറന്നത് ശബ്ബത്ത് നാളിൽ ആയിരുന്നു.
15 Omiyo jo-Farisai nopenje kaka nokelo neno. To ngʼatno nodwokogi niya, “Nende oketo chwodho e wengena, bangʼe aluoko mi koro aneno.”
൧൫അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്നു പരീശന്മാരും അവനോട് ചോദിച്ചു. അവൻ അവരോട്: അവൻ എന്റെ കണ്ണിന്മേൽ ചേറ് തേച്ച് ഞാൻ കഴുകി; ഇപ്പോൾ എനിക്ക് കാണ്മാൻ കഴിയുന്നു എന്നു പറഞ്ഞു.
16 Moko kuom jo-Farisaigo nowacho niya, “Ngʼatni ok oa kuom Nyasaye, nimar ok orito Sabato.” Ji mamoko to nopenjo niya, “Ere kaka ngʼama jaricho nyalo timo tim hono machal kama?” Omiyo ne gipogore e kindgi giwegi.
൧൬പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവനല്ല; എന്തുകൊണ്ടെന്നാൽ അവൻ ശബ്ബത്ത് പ്രമാണിക്കുന്നില്ല എന്നു പറഞ്ഞു. മറ്റുചിലർ: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
17 Eka negichako gidonjore gi muofuno, mi gipenje niya, “In manende ochangi, to iwacho angʼo kuome?” Ngʼatno nodwokogi niya, “En janabi.”
൧൭അവർ പിന്നെയും കുരുടനോട്: നിന്റെ കണ്ണ് തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്ത് പറയുന്നു എന്നു ചോദിച്ചതിന്: അവൻ ഒരു പ്രവാചകൻ ആകുന്നു എന്നു അവൻ പറഞ്ഞു.
18 To jo-Yahudi ne pod ok oyie ni ngʼatni nonywol ka en muofu, kendo ni wengene noseyawore, nyaka negioro wach mondo oluong jonywol ngʼatno.
൧൮കാഴ്ച പ്രാപിച്ചവന്റെ മാതാപിതാക്കളെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.
19 Ne gipenjogi niya, “Bende ngʼatni e wuodu ma uwacho ni nonywol muofu? Obet nade ni koro onyalo neno?”
൧൯കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നു അവർ അവരോട് ചോദിച്ചു.
20 Jonywolgo nodwokogi niya, “Wangʼeyo ni ma en wuodwa, kendo wangʼeyo ni nonywole muofu.
൨൦അതിന് അവന്റെ മാതാപിതാക്കൾ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾക്കു അറിയാം.
21 To kaka koro onyalo neno sani, kata ngʼama noyawo wengene, to wakia. Penjeuru, tinde oduongʼ. Obiro wacho wach kuome owuon.”
൨൧എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നും അവന്റെ കണ്ണ് ആർ തുറന്നു എന്നും ഞങ്ങൾ അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവന് പ്രായം ഉണ്ടല്ലോ; അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു.
22 Jonywolne nowacho kamano nikech negiluoro jo-Yahudi, nimar noyudo jo-Yahudi osengʼado wach ni ngʼato angʼata ma nohul ni Yesu en Kristo ne ibiro riembi e sinagogi.
൨൨യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്; യേശുവിനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവരെ പള്ളിയിൽനിന്ന് പുറത്താക്കേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു
23 Mano emomiyo jonywolne nowacho niya, “Tinde oduongʼ, penjeuru.”
൨൩അതുകൊണ്ടാണ് അവന്റെ മാതാപിതാക്കൾ അവന് പ്രായം ഉണ്ടല്ലോ; അവനോട് ചോദിപ്പിൻ എന്നു പറഞ്ഞത്.
24 Negichako giluongo ngʼat ma nonywol ka en muofuno mi gikone niya, “Wach adier e nyim Nyasaye! Wan wangʼeyo ni ngʼatni en jaricho.”
൨൪കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു അവനോട്: ദൈവത്തിന് മഹത്വം കൊടുക്ക; ആ മനുഷ്യൻ ഒരു പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.
25 Nodwokogi niya, “An akia kata ka en jaricho kata ka ok en. Gimoro achiel kende ema angʼeyo: Ni chon ne an muofu, to sani koro aneno!”
൨൫അതിന് അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു എന്നു ഉത്തരം പറഞ്ഞു.
26 Eka negipenje niya, “Angʼo ma notimoni ma wangʼi oneno? Ere kaka noyawo wengeni?”
൨൬അവർ അവനോട്: അവൻ നിനക്ക് എന്ത് ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു.
27 Nodwokogi niya, “Donge ne asenyisou, to ok uyie. Udwaro winje kendo nangʼo? Koso un bende udwaro doko jopuonjrene?”
൨൭അതിന് അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കുവാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ ആഗ്രഹമുണ്ടോ എന്നു ഉത്തരം പറഞ്ഞു.
28 Kuom mano, ne giyanye mangʼeny kagiwacho niya, “In e japuonjrene! Wan to wan jopuonjre Musa.
൨൮അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.
29 Wangʼeyo ni Nyasaye nowuoyo gi Musa, to ngʼatni to wakia kata mana kuma oaye.”
൨൯മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; എന്നാൽ ഈ മനുഷ്യൻ എവിടെനിന്ന് എന്നു ഞങ്ങൾ അറിയുന്നില്ല എന്നു പറഞ്ഞു.
30 Ngʼatno nodwokogi niya, “Mano en wach miwuoro! Ukia kuma oaye to en ema noyawo wengena?
൩൦ആ മനുഷ്യൻ അവരോട്: എന്റെ കണ്ണ് തുറന്നിട്ടും അവൻ എവിടെനിന്ന് എന്നു നിങ്ങൾ അറിയാത്തത് ആശ്ചര്യമായ കാര്യമാണ്.
31 Wangʼeyo ni Nyasaye ok winj jaricho. Owinjo mana ngʼatno matimo dwarone.
൩൧പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.
32 Nyaka nene pok nowinji ngʼat moyawo wangʼ ngʼat mane onywol ka en muofu. (aiōn g165)
൩൨കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. (aiōn g165)
33 Ka dine bed ni ngʼatni ok noa kuom Nyasaye, to ok dine otimo gimoro.”
൩൩ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്‌വാൻ കഴിയുകയില്ല എന്നു ഉത്തരം പറഞ്ഞു.
34 Omiyo negidwoke niya, “In nonywoli e chuny richo, koro ere kaka inyalo bukori ni ipuonjowa!” Bangʼ mano negiriembe oko.
൩൪അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; ഇപ്പോൾ നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പള്ളിയിൽനിന്ന് പുറത്താക്കിക്കളഞ്ഞു.
35 Yesu nowinjo ni ne oseriemb ngʼatno oko, omiyo kane oyude, nopenje niya, “Bende iyie kuom Wuod Dhano?”
൩൫അവനെ പള്ളിയിൽനിന്ന് പുറത്താക്കി എന്നു യേശു കേട്ട്; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.
36 Ngʼatno nopenjo niya, “Jaduongʼ, Wuod Dhano to en ngʼa? Nyisago mondo ayie kuome.”
൩൬അതിന് അവൻ: യജമാനനേ, അവൻ ആരാകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.
37 Yesu nodwoke niya, “Eri koro isenene; kendo en ema owuoyo kodini.”
൩൭യേശു അവനോട്: നീ അവനെ കണ്ടിരിക്കുന്നു; നിന്നോട് സംസാരിക്കുന്നവൻ തന്നേ അവൻ എന്നു പറഞ്ഞു.
38 Ngʼatno nowachone niya, “Ruoth, ayie,” kendo nolame.
൩൮അപ്പോൾ അവൻ: ‘കർത്താവേ, ഞാൻ വിശ്വസിക്കുന്നു’ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
39 Eka Yesu nowacho niya, “Asebiro e piny mondo angʼadne bura, mondo joma muofni onen, to joma neno olokre muofni.”
൩൯കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.
40 Jo-Farisai moko mane ni kode nowinje kowacho kamano mi openje niya, “Iwacho angʼono? Kare wan bende wan muofni?”
൪൦അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ട്: ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
41 Yesu nowachonegi niya, “Ka dine bed ni un muofni, to dine ok ubedo joketho nikech richo; to nikech uketoru ni uneno, koro kethou osiko.”
൪൧യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനില്ക്കുന്നു എന്നു പറഞ്ഞു.

< Johana 9 >