< Johana 6 >
1 Bangʼ kinde moko, Yesu nodhi nyaka loka machielo mar Nam Galili (tiende ni Nam Tiberia),
൧അനന്തരം യേശു തിബര്യാസ് കടൽ എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലക്കടലിന്റെ അക്കരയ്ക്ക് പോയി.
2 kendo oganda maduongʼ noluwe nikech ne giseneno honni mane osetimo kochango joma tuo.
൨അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്ന്.
3 Eka Yesu nodhi e bath got kamoro mi nobet piny kanyo gi jopuonjrene.
൩യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.
4 Sap Pasaka mar jo-Yahudi koro nokayo machiegni.
൪യെഹൂദന്മാരുടെ പെസഹാപ്പെരുന്നാൾ സമീപിച്ചിരുന്നു.
5 Kane Yesu otingʼo wangʼe noneno oganda maduongʼ kabiro ire, mowachone Filipo niya, “Ere kuma wanyalo ngʼiewe makati ni jogi mondo gicham?”
൫യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നത് കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവർക്ക് തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു.
6 Nopenje kamano mana mondo otemego nimar nongʼeyo gima nobiro timo.
൬ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താൻ എന്ത് ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.
7 Filipo nodwoke niya, “Kata chudo mar ngʼato mar dweche aboro ok dingʼiewgo makati moromo, ma ngʼato ka ngʼato kuom jogi duto nyalo yudo kata matin!”
൭ഫിലിപ്പൊസ് അവനോട്: ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറ് പണത്തിന് അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.
8 Japuonjrene machielo, ma nyinge Andrea, mane en owadgi Simon Petro nowachone niya,
൮ശിഷ്യന്മാരിൽ ഒരുവനും ശിമോൻ പത്രൊസിന്റെ സഹോദരനുമായ അന്ത്രെയാസ് അവനോട്:
9 “Wuowi moro eri nika man-gi makati matindo abich motedi gi shairi, kod rech matindo ariyo, to magi dikony angʼo kuom pidho oganda machal kama?”
൯ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ച് യവത്തപ്പവും രണ്ടുമീനും ഉണ്ട്; എങ്കിലും ഇത്രപേർക്ക് അത് എന്തുള്ളു എന്നു പറഞ്ഞു.
10 Yesu nowacho niya, “Nyisuru ji obed piny.” Kanyo ne nitie lum mangʼeny, omiyo ji nobedo piny (ka joma chwo kuomgi noromo ji alufu abich).
൧൦ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്ത് വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.
11 Eka Yesu nokawo makatigo mi nogwedhogi, bangʼe opogone joma nobedo piny, kendo ngʼato ka ngʼato nochiemo kaka odwaro. Kamano bende e kaka notimo gi rechgo.
൧൧പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്ക് പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നെ മീനും വേണ്ടുന്നിടത്തോളം കൊടുത്തു.
12 Kane gisechiemo giduto mi giyiengʼ, nowachone jopuonjrene niya, “Chokuru ngʼinjo duto ma ji ochamo oweyo. Kik uwe gimoro dhi nono.”
൧൨അവർക്ക് തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോട്: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു.
13 Omiyo negichokogi, kendo negipongʼo okepe apar gariyo gi ngʼinjo ma noa e makati matindo abich mane olos gi shairi, mane joma nosechiemo oweyo.
൧൩അഞ്ച് യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.
14 Kane ji oneno tim hono ma Yesu notimono, negichako wacho niya, “Kuom adier, ma e janabi mane onego bi e piny.”
൧൪അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ട്: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
15 To kaka Yesu nongʼeyo ni negichano biro make mondo gikete ruoth githuon, noa kanyo kendo nodhi ewi got moro kar kende.
൧൫അവർ വന്നു തന്നെ ബലമായി പിടിച്ച് രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് പിന്നെയും തനിച്ചു മലമുകളിലേക്കു പോയി.
16 Kane ochopo odhiambo, jopuonjre nodhi nyaka e dho nam,
൧൬സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്ക് ഇറങ്ങി.
17 kuma negidonjo ei yie, kendo ne gisiayo yieno mi gingʼado nam nyaka Kapernaum. Sechego piny koro noselil, to Yesu ne pok obiro irgi.
൧൭അവർ ഒരു പടകിൽ കയറി കടലിനക്കരെ കഫർന്നഹൂമിലേക്ക് യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല.
18 Yamb ahiti ne kudho, kendo pi nam ne gingore matek.
൧൮ആ സമയത്ത് ശക്തമായ കാറ്റ് അടിച്ചു, കടൽ ക്ഷോഭിച്ചു.
19 Kane koro gisekiewo yie kama nyalo romo kilomita abich kata auchiel; negineno Yesu kawuotho ewi pi kochiko irgi; mi luoro nomakogi.
൧൯അവർ ഇരുപത്തഞ്ച്-മുപ്പത് നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോട് സമീപിക്കുന്നത് കണ്ട് പേടിച്ചു.
20 Yesu nowachonegi niya, “Kik uluor, en mana An.”
൨൦അവൻ അവരോട്: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
21 Kane osewacho kamano eka ne gikwaye mondo odonj irgi ei yie. Kendo gikanyono yie nogowo e dho nam kama negidhiye.
൨൧അപ്പോൾ അവർ അവനെ പടകിലേക്ക് കയറ്റുവാൻ തയ്യാറായി; ഉടനെ പടക് അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
22 Kinyne, oganda mane ni kode loka nam noyudo ni yie achiel kende ema ne ni kanyo, kendo ni Yesu ne ok odonjo ei yieno gi jopuonjrene, to ni negidhi adhiya kendgi.
൨൨പിറ്റെന്നാൾ കടലിനക്കരെ നിന്നിരുന്ന പുരുഷാരം, ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.
23 Eka yiedhi moko moa Tiberia nogowo but kama ne ji ochame makati, mane Ruoth Yesu ogwedho.
൨൩എന്നാൽ കർത്താവ് വാഴ്ത്തിയിട്ട് അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബര്യാസിൽനിന്ന് ചില പടകുകൾ എത്തിയിരുന്നു.
24 Kane ogandano ofwenyo ni Yesu gi jopuonjrene ne onge kanyo, negidonjo ei yiedhigo, mi gidhi Kapernaum, mondo gimany Yesu kuno.
൨൪യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടക് കയറി യേശുവിനെ തിരഞ്ഞു കഫർന്നഹൂമിൽ എത്തി.
25 Kane giyude loka nam komachielo, negipenje niya, “Rabi, ne ichopo sa adi?”
൨൫കടലിനക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു.
26 Yesu nodwokogi niya, “Awachonu adier, ni umanya ok nikech nyoro uneno honni, to mana nikech makati manyoro uchamo ma uyiengʼ.
൨൬അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്.
27 Weuru tiyo ni chiemo marumo, to tiuru ni chiemo masiko nyaka chop uyud ngima mochwere, ma Wuod Dhano biro miyou. Nyasaye Wuoro oseketo kido mare kuome manyiso ni oyie kode.” (aiōnios )
൨൭നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്ക് നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ; അത് മനുഷ്യപുത്രൻ നിങ്ങൾക്ക് തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. (aiōnios )
28 Eka negipenje niya, “Angʼo mowinjore watim eka wati tije ma Nyasaye dwaro?”
൨൮അവർ അവനോട്: ദൈവത്തെ പ്രസാദിപ്പിക്കേണ്ടതിന് ഞങ്ങൾ എന്ത് പ്രവൃത്തികളെ ചെയ്യേണം എന്നു ചോദിച്ചു.
29 Yesu nodwokogi niya, “Tich ma Nyasaye dwaro en ni mondo uyie kuom Jal moseoro.”
൨൯യേശു അവരോട്: ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.
30 Kuom mano negipenje niya, “Kara en hono mane ma idwaro timo mondo wane eka wayie kuomi? Angʼo mibiro timonwa?
൩൦അവർ അവനോട്: ഞങ്ങൾ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് നീ എന്ത് അടയാളം ചെയ്യുന്നു? എന്ത് പ്രവർത്തിക്കുന്നു?
31 Kwerewa nochamo manna e thim; mana kaka ondiki ni, ‘Nomiyogi chiemo moa e polo mondo gicham.’”
൩൧നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നു; അവർക്ക് തിന്നുവാൻ സ്വർഗ്ഗത്തിൽനിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
32 Yesu nowachonegi niya, “Awachonu adier ni Musa ok ema nomiyou makati moa e polo, to Wuora ema nomiyou makati mar adier moa e polo.
൩൨യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്ക് തന്നതു, എന്റെ പിതാവത്രെ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്ക് തരുന്നത്.
33 Nimar makati ma Nyasaye chiwo en Jal malor koa e polo kendo ochiwo ngimane ni piny.”
൩൩ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവനെ കൊടുക്കുന്നത് ആകുന്നു എന്നു പറഞ്ഞു.
34 Negiwachone niya, “Jaduongʼ, miwae makati pile pile kochakore kawuono.”
൩൪അവർ അവനോട്: കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു.
35 Eka Yesu nowachonegi niya, “An e makati mar ngima. Ngʼama obiro ira kech ok noka, kendo ngʼama oyie kuoma riyo ok nolo ngangʼ.
൩൫യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന് വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല.
36 To mana kaka nyocha anyisou, usenena to pod udagi yie kuoma.
൩൬എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.
37 Joma Wuoro omiya duto biro ira, kendo ngʼato angʼata mobiro ira ok anariembi ngangʼ.
൩൭പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.
38 Nimar asebiro e piny ka aa e polo, ok ni mondo atim dwacha, to mondo atim dwach Jal mane oora.
൩൮ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത്.
39 Dwach Jal mane oora en ni kik awit kata achiel kuom ji duto mosemiya, to ni mondo achiergi chiengʼ giko.
൩൯അവൻ എനിക്ക് തന്നവരിൽ ഒരുവനേപ്പോലും ഞാൻ കളയാതെ എല്ലാവരെയും അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.
40 Adier, Wuora dwaro ni mondo ji duto mogeno kuom Wuowi, kendo moyie kuome mondo obed gi ngima mochwere, kendo ochiergi chiengʼ giko piny.” (aiōnios )
൪൦പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കും. (aiōnios )
41 Jo-Yahudi nochako ngʼur kode nikech nowacho niya, “An e makati mobiro e piny koa e polo.”
൪൧ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ച് പിറുപിറുത്തു:
42 Negiwacho niya, “Donge ma en Yesu, ma wuod Josef, ma wangʼeyo wuon gi min? Ere kaka dobukre kowacho sani ni, ‘Ne abiro e piny ka aa e polo’?”
൪൨ഇവൻ യോസഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നു അവൻ പറയുന്നത് എങ്ങനെ എന്നു അവർ പറഞ്ഞു.
43 Kuom mano, Yesu nodwokogi niya, “Weuru ngʼur e kindu uwegi.
൪൩യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ;
44 Onge ngʼama nyalo biro ira ka ok Wuora mane oora ema okele, kendo anachiere chiengʼ giko piny.
൪൪എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിയുകയില്ല; ഞാൻ അവസാന നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
45 Ondiki e kitepe Jonabi ni, ‘Jehova Nyasaye nopuonj ji duto.’Emomiyo ngʼat mosewinjo wach Wuoro, kod mosemako puonj mare, biro ira.
൪൫എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിൽനിന്ന് കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.
46 Onge ngʼama oseneno Wuoro makmana Jal ma noa ka Nyasaye; En kende ema oseneno Wuoro.
൪൬പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.
47 Awachonu adier ni ngʼama oyie kuoma nigi ngima mochwere. (aiōnios )
൪൭ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്. (aiōnios )
൪൮ഞാൻ ജീവന്റെ അപ്പം ആകുന്നു.
49 Kwereu nochamo manna e thim, to kata kamano ne githo.
൪൯നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നിട്ടും മരിച്ചുവല്ലോ.
50 An to awuoyo kuom makati moa e polo, ma ngʼato nyalo chamo mondo kik otho.
൫൦ഇതു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ആകുന്നു, ഇതു തിന്നുന്നവൻ മരിക്കുകയില്ല.
51 An e makati mar ngima ma nobiro e piny koa e polo. Ka ngʼato moro amora ochamo makatini, to obiro bet mangima nyaka chiengʼ. Makatini en ringra, ma abiro chiwo mondo piny oyud ngima.” (aiōn )
൫൧സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ആരെങ്കിലും ഈ അപ്പം തിന്നാൽ, അവൻ എന്നേക്കും ജീവിക്കും; ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കാനിരിക്കുന്ന അപ്പമോ എന്റെ മാംസം ആകുന്നു. (aiōn )
52 Eka jo-Yahudi nochako mino wach e kindgi giwegi, kagiwacho niya, “Ere kaka ngʼatni nyalo miyowa ringre mondo wacham?”
൫൨ആകയാൽ യെഹൂദന്മാർ ദേഷ്യത്തോടെ: ഇവന്റെ മാംസം നമുക്കു തിന്നേണ്ടതിന് തരുവാൻ ഇവന് എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.
53 Eka Yesu nowachonegi niya, “Awachonu adier, ni ka ok uchamo ringre Wuod Dhano kendo umadho rembe, to uonge gi ngima.
൫൩യേശു അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഉണ്ടായിരിക്കുകയില്ല.
54 Ngʼato angʼata mochamo ringra kendo omadho remba nigi ngima mochwere, kendo abiro chiere chiengʼ giko piny. (aiōnios )
൫൪എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; അവസാന നാളിൽ ഞാൻ അവനെ ഉയിർത്തെഴുന്നേല്പിക്കും. (aiōnios )
55 Ringra e chiemo madier kendo remba e math madier.
൫൫എന്റെ മാംസം യഥാർത്ഥ ഭക്ഷണവും എന്റെ രക്തം യഥാർത്ഥ പാനീയവും ആകുന്നു.
56 Ngʼato angʼata mochamo ringra kendo omadho remba siko kuoma, to an bende asiko kuome.
൫൬എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
57 Mana kaka Wuoro Mangima noora, kendo angima nikech Wuoro, e kaka ngʼama chamo ringra biro bedo mangima nikech an.
൫൭ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട് ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എന്മൂലം ജീവിക്കും.
58 An e makati mobiro e piny koa e polo. Kwereu nochamo manna kendo ne githo, to ngʼat mochamo makatini, to biro bedo mangima nyaka chiengʼ.” (aiōn )
൫൮സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. (aiōn )
59 Nowacho wechegi Kapernaum kane oyudo opuonjo ei sinagogi.
൫൯അവൻ കഫർന്നഹൂമിലെ പള്ളിയിൽവെച്ച് ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ ഈ കാര്യങ്ങൾ പറഞ്ഞു.
60 Kane jopuonjre owinjo wachno, thothgi nowacho niya, “Ma en puonj matek manade. En ngʼa manyalo yie gi puonjni?”
൬൦അവന്റെ ശിഷ്യന്മാർ പലരും അത് കേട്ടിട്ട്: ഇതു കഠിനമായ ഉപദേശം, ഇതു ആർക്ക് അംഗീകരിക്കുവാൻ കഴിയും എന്നു പറഞ്ഞു.
61 Yesu nongʼeyo ni jopuonjrene ne ngʼur kuom wachni, omiyo nowachonegi niya, “Dibed ni wachni ochwanyou?
൬൧ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നത് യേശു തന്നിൽതന്നേ അറിഞ്ഞ് അവരോട്: ഇതു നിങ്ങൾക്ക് ഇടർച്ച ആകുന്നുവോ?
62 Ka en kamano, to ubiro timoru nade ka unune Wuod Dhano kadok kuma ne oae!
൬൨മനുഷ്യപുത്രൻ മുമ്പെ ഇരുന്നിടത്തേക്ക് കയറിപ്പോകുന്നത് നിങ്ങൾ കണ്ടാലോ?
63 Roho ema chiwo ngima; to dhano ok nyal gimoro. Weche ma asewachonu gin mag Roho kod ngima.
൬൩ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
64 To kata kamano pod nitie jomoko kuomu ma ok oyie.” Yesu nowacho kamano nikech nosengʼeyo nyaka aa chakruok joma ok oyie kaachiel gi ngʼat mabiro ndhoge.
൬൪എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ട് എന്നു പറഞ്ഞു, കാരണം അവർ ആരെന്നും തന്നെ ഒറ്റികൊടുക്കുന്നവൻ ആരെന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു.
65 Eka nomedo wuoyo kowacho niya, “Mano emomiyo ne anyisou ni onge ngʼama nyalo biro ira ka ok Wuora ema okele.”
൬൫ഇതുകൊണ്ടാണ് ഞാൻ നിങ്ങളോടു: പിതാവ് കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞത് എന്നും അവൻ പറഞ്ഞു.
66 Chakre kindeno ngʼeny jopuonjrene nodok chien moweyo luwe.
൬൬ഇതിനുശേഷം അവന്റെ ശിഷ്യന്മാരിൽ പലരും പിൻമാറിപ്പോയി, പിന്നീടൊരിക്കലും അവനോടുകൂടെ സഞ്ചരിച്ചില്ല.
67 Yesu nopenjo jopuonjrene apar gariyo niya, “Dibed ni un bende udwaro weya koso?”
൬൭ആകയാൽ യേശു പന്തിരുവരോട്: നിങ്ങളും വിട്ടുപോകുവാൻ ആഗ്രഹിക്കുന്നുവോ? എന്നു ചോദിച്ചു.
68 Simon Petro nodwoke niya, “Ruoth, en ngʼa madwadhi ire? In ema in gi weche makelo ngima mochwere. (aiōnios )
൬൮ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. (aiōnios )
69 Wayie kendo wangʼeyo ni in e Ngʼama Ler mar Nyasaye.”
൬൯നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
70 Eka Yesu nodwokogi niya, “Donge aseyierou duto karu ji apar gariyo, to kata kamano, ngʼato achiel kuomu en jachien!”
൭൦യേശു അവരോട്: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ ഒരു പിശാച് ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.
71 (Nowuoyo kuom Judas ma wuod Simon Iskariot mane biro ndhoge bangʼe, kata obedo ni ne en achiel kuom jopuonjrene apar gariyo.)
൭൧ഇവൻ പന്തിരുവരിൽ ഒരുവൻ എങ്കിലും അവനെ കാണിച്ചുകൊടുക്കുവാനുള്ളവൻ ആയിരുന്നു.