< 2 Weche Mag Ndalo 17 >
1 Jehoshafat wuode nobedo ruoth kare kendo nogurore motegno mondo osir Israel.
൧അവന്റെ മകൻ യെഹോശാഫാത്ത് അവന് പകരം രാജാവായി; അവൻ യിസ്രായേലിനെതിരെ പ്രബലനായിത്തീർന്നു.
2 Noketo jolweny e mier mochiel duto mag Juda kendo nogero kuonde jolweny Juda kaachiel gi miech Efraim mane Asa wuon mare okawo.
൨അവൻ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം സൈന്യങ്ങളെ ആക്കി; യെഹൂദാ ദേശത്തും തന്റെ അപ്പനായ ആസാ പിടിച്ചടക്കിയ എഫ്രയീം പട്ടണങ്ങളിലും കാവൽ പട്ടാളങ്ങളെയും നിർത്തി.
3 Jehova Nyasaye ne ni kod Jehoshafat nikech e ndaloge mokwongo nowuotho e yore mane Daudi wuon mare owuothoe. Ne ok oluwo Baal
൩യെഹോശാഫാത്ത് തന്റെ പൂർവപിതാവായ ദാവീദിന്റെ ആദ്യകാലത്തെ വഴികളിൽ നടക്കയും ബാല്‍ വിഗ്രഹങ്ങളെ ആശ്രയിക്കാതെ
4 to nomanyo Nyasach wuon mare kendo noluwo chikene kopogore gi kaka jo-Israel ne timo.
൪തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കുകയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ട് യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
5 Jehova Nyasaye noguro lochne motegno kendo jo-Juda duto nokelo mich ni Jehoshafat mi nobedo kod mwandu mangʼeny kod huma maduongʼ.
൫യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; യെഹൂദാ ജനമെല്ലാം യെഹോശാഫാത്തിന് കാഴ്ച കൊണ്ട് വന്നു; അവന് വളരെ ധനവും ബഹുമാനവും ഉണ്ടായി.
6 Chunye nomako weche Jehova Nyasaye, to bende nogolo e Juda kuonde motingʼore gi malo mag lemo e Juda kaachiel gi sirni milamo mag Ashera.
൬അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ സന്തോഷിക്കയും അവൻ പൂജാഗിരികളും അശേരാപ്രതിഷ്ഠകളും യെഹൂദയിൽനിന്ന് നീക്കിക്കളയുകയും ചെയ്തു.
7 E higa mar adek mar lochne nooro jotelo mage kaka Ben-Hail, Obadia, Zekaria, Nethanel gi Mikaya mondo opuonj e mier mag Juda.
൭അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാ നഗരങ്ങളിൽ ഉപദേശിപ്പാനായി ബെൻ-ഹയീൽ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും
8 Kaachiel kodgi ne nitie jo-Lawi moko kaka: Shemaya gi Nethania gi Zebadia gi Asahel gi Shemiramoth gi Jehonathan gi Adonija gi Tobija kaachiel gi Tob-Adonija kod jodolo Elishama gi Jehoram.
൮അവരോടുകൂടെ ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാവ്, തോബീയാവ്, തോബ്-അദോനീയാവ് എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.
9 Negipuonjo e piny Juda duto ka gitingʼo Kitap Chik mar Jehova Nyasaye ka gilworore e miech Juda duto kendo ka gipuonjo ji.
൯അവർ യെഹൂദയിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലെല്ലാം സഞ്ചരിച്ച് ജനത്തെ ഉപദേശിച്ചു.
10 Luoro mar Jehova Nyasaye nomako pinyruodhi mag pinje molworo Juda, omiyo ne ok gitugo lweny kod Jehoshafat.
൧൦യഹോവയിൽ നിന്നുള്ള ഭീതി യെഹൂദെക്കു ചുറ്റുമുള്ള സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ട് അവർ യെഹോശാഫാത്തിനോട് യുദ്ധം ചെയ്തില്ല.
11 Jo-Filistia nokelone Jehoshafat mich mopogore opogore to gi fedha; to jo-Arabu nokelone jamni madirom imbe alufu abiriyo gi mia abiriyo kod diek alufu abiriyo gi mia abiriyo.
൧൧ഫെലിസ്ത്യരിൽ ചിലർ യെഹോശാഫാത്തിന് കാഴ്ചയും, കരമായി വെള്ളിയും കൊണ്ടുവന്നു; അരാബരും അവന് ഏഴായിരത്തെഴുനൂറ് ആട്ടുകൊറ്റന്മാരും ഏഴായിരത്തെഴുനൂറ് വെള്ളാട്ടുകൊറ്റന്മാരുമുള്ള ആട്ടിൻകൂട്ടത്തെ കൊണ്ടുവന്നു.
12 Jehoshafat nomedo bedo gi teko kendo nogero mier mochiel gohinga motegno kod mier mag keno e Juda.
൧൨യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായിത്തീർന്നു; യെഹൂദയിൽ കോട്ടകളും സംഭരണ നഗരങ്ങളും പണിതു.
13 Kendo nokano gik moko mangʼeny e miech Juda. Noketo e Jerusalem jolweny man kod lony mangʼeny e lweny.
൧൩അവന് യെഹൂദാ നഗരങ്ങളിൽ വളരെ വസ്തുവകകൾ ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കൾ യെരൂശലേമിൽ ഉണ്ടായിരുന്നു.
14 Ma e kaka nondikgi kaluwore gi anywolagi: Koa kuom jo-Juda jotend migepe mag jolweny alufu achiel ne en Adna mane otelo ne jolweny maroteke alufu mia adek;
൧൪പിതൃഭവനം അനുസരിച്ച് അവരുടെ സംഖ്യ ഇപ്രകാരമായിരുന്നു: യെഹൂദയുടെ സഹസ്രാധിപന്മാർ: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികൾ;
15 maluwe ne en Jehohanan mane jatend jolweny alufu mia ariyo gi piero aboro;
൧൫അവനുശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തി എൺപതിനായിരം (28,0000) പേർ;
16 maluwe ne en Amasia wuod Zikri mane ochiwore kende owuon ne tij Jehova Nyasaye kendo notelo ne ji alufu mia ariyo.
൧൬അവനുശേഷം മനഃപൂർവ്വമായി യഹോവയ്ക്ക് ഭരമേല്പിച്ചവനായ സിക്രിയുടെ മകൻ അമസ്യാവ്, അവനോടുകൂടെ രണ്ടുലക്ഷം (20,0000) പരാക്രമശാലികൾ;
17 Koa e dhood Benjamin ne gin Eliada, jalweny mathuon ka en gi ji alufu mia ariyo motingʼo atungʼ kod okumbni;
൧൭ബെന്യാമീനിൽ നിന്ന് പരാക്രമശാലിയായ എല്യാദാ, അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷംപേർ;
18 maluwe ne en Jehozabad mane ni kod ji alufu mia achiel gi piero aboro moikore ne lweny.
൧൮അവനുശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ഒരുലക്ഷത്തി എൺപതിനായിരംപേർ.
19 Magi e joge mane tiyo ne ruoth ka ok okwan jolweny mane oketo e mier madongo mochiel motegno gohinga e piny Juda duto.
൧൯രാജാവ് യെഹൂദയിലെല്ലായിടത്തും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ ഇവരും രാജാവിന് സേവ ചെയ്തുവന്നു.