< Aabenbaringen 9 >
1 Og den femte Engel basusnede, og jeg så en Stjerne, som var falden ned fra Himmelen på Jorden, og Nøglen til Afgrundens Brønd blev given den. (Abyssos )
അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു. (Abyssos )
2 Og den åbnede Afgrundens Brønd, og en Røg steg op af Brønden, lig Røgen af en stor Ovn; og Solen og Luften blev formørket af Røgen fra Brønden. (Abyssos )
അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. (Abyssos )
3 Og fra Røgen udgik der Græshopper over Jorden, og der blev givet dem Magt, som Jordens Skorpioner have Magt.
പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു.
4 Og der blev sagt til dem, at de ikke måtte skade Græsset på Jorden, ej heller noget grønt eller noget Træ, men kun de Mennesker, som ikke have Guds Segl på deres Pander.
നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി.
5 Og det blev dem givet ikke at dræbe dem, men at pine dem i fem Måneder; og Pinen, de voldte, var som Pinen af en Skorpion, når den stikker et Menneske.
അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നേ.
6 Og i de Dage skulle Menneskene søge Døden og ikke finde den, og attrå at dø, og Døden flyr fra dem.
ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും.
7 Og Græshoppeskikkelserne lignede Heste, rustede til Krig, og på deres Hoveder var der som Kroner, der lignede Guld, og deres Ansigter vare som Menneskers Ansigter,
വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.
8 og de havde Hår som Kvinders Hår, og deres Tænder vare som Løvers,
സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു.
9 og de havde Pansere som Jernpansere; og Lyden af deres Vinger var som Lyd af Stridsvogne, når mange Heste fare ud til Kamp.
ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.
10 Og de have Haler, som ligne Skorpioners, og Brodde, og i deres Haler ligger deres Magt til at skade Menneskene i fem Måneder.
തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാൻ അതിന്നുള്ള ശക്തി വാലിൽ ആയിരുന്നു.
11 De have Afgrundens Engel til Konge over sig; hans Navn er på Hebraisk Abaddon, og på Græsk har han Navnet Apollyon. (Abyssos )
അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ. (Abyssos )
12 Det første Ve er til Ende; se, der kommer endnu to Veer derefter.
കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.
13 Og den sjette Engel basunede, og jeg hørte en Røst fra de fire Horn på Guldalteret, som står for Guds Åsyn,
ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു:
14 sige til den sjette Engel, der havde Basunen: Løs de fire Engle, som ere bundne ved den store Flod Eufrat.
യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.
15 Og de fire Engle bleve løste, som til den Time og Dag og Måned og År vare rede til at ihjelslå Tredjedelen af Menneskene.
ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.
16 Og Tallet på Rytterhærene var to Gange Titusinde Gange Titusinde; jeg hørte deres Tal.
കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു.
17 Og således så jeg Hestene i Synet og dem, som sade derpå, hvilke havde ildrøde og sorteblå og svovlgule Pansere; og Hestenes Hoveder vare som Løvers Hoveder, og af deres Munde udgik Ild og Røg og Svovl.
ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ: അവർക്കു തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.
18 Af disse tre Plager, af Ilden og Røgen og Svovlet, som udgik af deres Munde, blev Tredjedelen af Menneskene ihjelslået.'
വായിൽ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി.
19 Thi Hestenes Magt er i deres Mund og i deres Haler; thi deres Haler ligne Slanger, have Hoveder, og med dem gøre de Skade.
കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സർപ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു;
20 Og de øvrige Mennesker, som ikke bleve dræbte i disse Plager, omvendte sig ikke fra deres Hænders Gerninger, så de lode være at tilbede de onde Ånder og Afgudsbillederne af Guld og Sølv og Kobber og Sten og Træ, som hverken kunne se eller høre eller gå;
ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാണ്മാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.
21 og de omvendte sig ikke fra deres Myrden eller fra deres Trolddom eller fra deres Utugt eller fra deres Tyveri.
തങ്ങളുടെ കൊലപാതകം, ക്ഷുദ്രം, ദുർന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.