< Aabenbaringen 18 >
1 Derefter så jeg en anden Engel stige ned fra Himmelen; han havde stor Magt, og Jorden blev oplyst af hans Herlighed.
൧ഈ സംഭവങ്ങൾക്കുശേഷം വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ട്; അവന്റെ തേജസ്സിനാൽ ഭൂമി മുഴുവനും പ്രകാശിച്ചു.
2 Og han råbte med stærk Røst og sagde: Falden, falden er Babylon den store, og den er bleven Dæmoners Bolig og et Fængsel for alle Hånde urene Ånder og et Fængsel for alle Hånde urene og afskyede Fugle!
൨അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: “വീണുപോയി! മഹതിയാം ബാബിലോൺ വീണുപോയി; അവൾ ഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും വാസസ്ഥലവും അശുദ്ധിയും അറപ്പുമുണ്ടാക്കുന്ന സകലപക്ഷികളുടെയും താവളവുമായിത്തീർന്നിരിക്കുന്നു.
3 Thi af hendes Utugts Harmes Vin have alle Folkeslagene drukket, og Jordens Konger have bolet med hende, og Jordens Købmænd ere blevne rige af hendes Yppigheds Fylde.
൩അവളുടെമേൽ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചിരിക്കുന്നു; ഭൂമിയിലെ രാജാക്കന്മാർ അവളോട് വേശ്യാസംഗം ചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ അതിമോഹത്താൽ സമ്പന്നരായിത്തീർന്നു”.
4 Og jeg hørte en anden Røst fra Himmelen, som sagde: Går ud fra hende, mit Folk! for at I ikke skulle blive meddelagtige i hendes Synder og ikke rammes af hendes Plager.
൪പിന്നെ വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ട്: എന്റെ ജനങ്ങളേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാതെയും അവളുടെ ബാധകൾ ഒന്നുംതന്നെ തട്ടാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.
5 Thi hendes Synder ere opdyngede indtil Himmelen, og Gud har kommet hendes Uretfærdigheder i Hu.
൫അവളുടെ പാപം സ്വർഗ്ഗത്തോളം കൂമ്പാരമായിരിക്കുന്നു; അവളുടെ ദുഷ്കർമ്മങ്ങൾ ദൈവം ഓർത്തിട്ടുമുണ്ട്.
6 Betaler hende, som hun har betalt eder, og gengælder hende dobbelt efter hendes Gerninger; skænker hende dobbelt i det Bæger, som hun har iskænket.
൬അവൾ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങൾ അവൾക്കും പകരം ചെയ്‌വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്ക് ഇരട്ടിയിരട്ടിയായി പകരം കൊടുക്കുവിൻ; അവൾ നിറച്ചു തന്ന പാനപാത്രത്തിൽ തന്നെ അവൾക്ക് ഇരട്ടി നിറച്ചു കൊടുക്കുവിൻ;
7 Så meget, som hun har forherliget sig selv og levet i Yppighed, så meget skulle I give hende af Pine og Sørg! Fordi hun siger i sit Hjerte: Jeg sidder som en Dronning og er ikke Enke, og Sorg skal jeg ingenlunde se,
൭അവൾ എത്രത്തോളം തന്നെത്താൻ പുകഴ്ത്തി മോഹപരവശയായി ജീവിച്ചുവോ, അത്രത്തോളം പീഢയും ദുഃഖവും അവൾക്ക് കൊടുക്കുവിൻ. രാജ്ഞിയായി ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖം കാണുകയില്ല എന്നു അവൾ ഹൃദയംകൊണ്ട് പറയുന്നു.
8 derfor skulle hendes Plager komme på een Dag: Død og Sorg og Hunger, og hun skal opbrændes med Ild; thi stærk er den Herre Gud, som har dømt hende.
൮അതുകൊണ്ട് മരണം, വിലാപം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ട് നിശേഷം ചുട്ടുകളയും; അവളെ ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനല്ലോ.
9 Og Jordens Konger, som have bolet og levet yppigt med hende, skulle græde og hyle over hende, når de se Røgen af hendes Brand,
൯അവളോട് കൂടെ വേശ്യാസംഗം ചെയ്ത് മോഹപരവശരായിരുന്ന ഭൂരാജാക്കന്മാർ അവളുടെ ദഹനത്തിന്റെ പുക കണ്ട് അവളെച്ചൊല്ലി മുറയിടുകയും വിലപിക്കുകയും ചെയ്യും.
10 medens de stå langt borte af Frygt for hendes Pinsel og sige: Ve! ve! du store Stad, Babylon, du stærke Stad, thi på een Time er din Dom kommen.
൧൦അവളുടെ പീഢ കണ്ട് ഭയപ്പെട്ട് ദൂരെ നിന്നുകൊണ്ട്, മഹാനഗരമായ ബാബിലോണേ, ബലമേറിയ പട്ടണമേ, കഷ്ടം, കഷ്ടം!, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും
11 Og Jordens Købmænd græde og sørge over hende, fordi ingen mere køber deres Ladning:
൧൧പൊന്നു, വെള്ളി, രത്നം, മുത്ത്, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ട്, കടുഞ്ചുവപ്പ്, ചന്ദനത്തരങ്ങൾ,
12 Ladning af Guld og Sølv og Ædelsten og Perler og fint Linned og Purpur og Silke og Skarlagen og alle Hånde vellugtende Træ og alle Hånde Arbejde af Elfenben og alle Hånde Arbejde af kostbart Træ og af Kobber og Jern og Marmor,
൧൨ആനക്കൊമ്പുകൊണ്ടുള്ള സകലവിധ പാത്രങ്ങൾ, വിലയേറിയ മരം പിച്ചള ഇരുമ്പ് മർമ്മരക്കല്ല് എന്നിവകൊണ്ടുള്ള സകല സാമാനങ്ങളും,
13 og Kanelbark og Hårsalve og Røgelser og Salve og Virak og Vin og Olie og fint Mel og Hvede og Okser og Får og Heste og Vogne og Slaver, ja, Menneskesjæle.
൧൩ലവംഗം, സുഗന്ധദ്രവ്യങ്ങൾ, ലേപനങ്ങൾ, ധൂപവർഗ്ഗങ്ങൾ, വീഞ്ഞ്, എണ്ണ, നേരിയ മാവു, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങൾ, അടിമകൾ, മാനുഷപ്രാണൻ എന്നിങ്ങനെ അവളുടെ ചരക്കുകൾ ഇനി ആരും വാങ്ങായ്കയാൽ ഭൂമിയിലെ വ്യാപാരികൾ അവളെച്ചൊല്ലി കരഞ്ഞു വിലപിക്കും.
14 Og den Frugt, din Sjæl lystedes ved, er vegen fra dig og alt det lækre og glimrende er forbi for dig, og man skal aldrig finde det mere.
൧൪നിന്റെ മുഴുശക്തിയോടെ നീ ഏറ്റവും കൊതിച്ച കായ്കനികൾ നിനക്ക് നഷ്ടമായി; നിന്റെ സ്വാദിഷ്ട ഭോജ്യങ്ങളും അവയുടെ രുചിയും ഇല്ലാതെയായി; നീ ഇനി ഒരിക്കലും അവ കാണുകയില്ല.
15 De, som handlede dermed og ere blevne rige ved hende, skulle stå langt borte af Frygt for hendes Pinsel grædende og sørgende og sige:
൧൫ഈ സാധനങ്ങളെകൊണ്ട് അവളാൽ സമ്പന്നരായ വ്യാപാരികൾ അവളുടെ പീഢ കണ്ട് ഭയപ്പെട്ട് കരഞ്ഞും അലമുറയിട്ടും കൊണ്ട് ദൂരത്ത് മാറിനിൽക്കും:
16 Ve ve! den store Stad, som var klædt i fint Linned og Purpur og Skarlagen og strålede af Guld og Ædelsten og Perler; thi i een Time er så stor en Rigdom lagt øde.
൧൬നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ച് പൊന്നും രത്നവും മുത്തും അണിഞ്ഞ മഹാനഗരമേ, കഷ്ടം, കഷ്ടം! ഇത്രവലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു അവർ പറയും.
17 Og alle Styrmænd og alle Skippere og Søfolk og alle, som arbejde på Havet, stode langt borte
൧൭എല്ലാ കപ്പിത്താന്മാരും ഓരോ ദിക്കിലേക്കും കപ്പലേറി പോകുന്നവരും നാവികരും കടലിൽ വ്യാപാരം ചെയ്യുന്നവരൊക്കെയും
18 og råbte, da de så Røgen af hendes Brand, og sagde: Hvor var der Mage til den store Stad?
൧൮ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്റെ പുക കണ്ടപ്പോൾ, ഈ മഹാനഗരത്തോട് തുല്യമായി മറ്റേത് നഗരം ഉണ്ട്? എന്ന് നിലവിളിച്ചുപറഞ്ഞു.
19 Og de kastede Støv på deres Hoveder og råbte grædende og sørgende og sagde: Ve! ve! den store Stad, hvori alle, som havde Skibe på Havet, berigedes ved dens Pragt; thi i een Time er den bleven lagt øde.
൧൯അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്: കടലിൽ കപ്പലുള്ളവർക്കെല്ലാം തന്റെ ധനത്താൽ സമ്പത്ത് വർദ്ധിപ്പിച്ച മഹാനഗരമേ, കഷ്ടം, കഷ്ടം! ഒറ്റ മണിക്കൂറുകൊണ്ടു അവൾ നശിച്ചുപോയല്ലോ എന്നു പറഞ്ഞ് അവർ വിലപിച്ചും നിലവിളിച്ചും കരഞ്ഞു.
20 Fryd dig over den, du Himmel, og I hellige og Apostle og Profeter! fordi Gud har skaffet eder Ret over den.
൨൦സ്വർഗ്ഗമേ, വിശുദ്ധ അപ്പൊസ്തലന്മാരും പ്രവാചകന്മാരുമേ, ആനന്ദിക്ക! ദൈവം നിങ്ങൾക്കുവേണ്ടി അവളോട് പ്രതികാരം നടത്തിയല്ലോ.
21 Og en vældig Engel løftede en Sten som en stor Møllesten og kastede den i Havet og sagde: Således skal Babylon, den store Stad, nedstyrtes i Hast og ikke findes mere.
൨൧പിന്നെ, ശക്തനായൊരു ദൂതൻ തിരികല്ല് പോലെ വലിയ ഒരു കല്ല് എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോൺ എന്ന മഹാനഗരത്തെ ശക്തിയോടെ എറിഞ്ഞുകളയും; ഇനി അതിനെ ഒരിക്കലും കാണുകയില്ല.
22 Og Lyd af Harpespillere og Sangere og Fløjtespillere og Basunblæsere skal ikke høres i dig mere; og ingen Kunstner i nogen Kunst skal findes i dig mere; og Lyd af Mølle skal ikke høres i dig mere;
൨൨വീണ വായിക്കുന്നവരുടെയും, സംഗീതക്കാരുടെയും, കുഴലൂത്തുകാരുടെയും, കാഹളക്കാരുടെയും സ്വരം നിന്നിൽ ഇനി ഒരിക്കലും കേൾക്കുകയില്ല; ഒരു തരത്തിലുമുള്ള കൗശലപ്പണിക്കാരും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഒരിക്കലും നിന്നിൽ കേൾക്കുകയുമില്ല.
23 og Lys af Lampe skal ikke skinne i dig mere, og Brudgoms og Bruds Røst skal ikke høres i dig mere, fordi dine Købmænd vare Jordens Stormænd, fordi alle Folkeslagene bleve forførte ved dit Trylleri.
൨൩വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കുകയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കുകയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ മന്ത്രവാദത്താൽ എല്ലാ ജാതികളും വഞ്ചിക്കപ്പെട്ടിരുന്നു.
24 Og i den blev Profeters og helliges Blod fundet og alle deres, som ere myrdede på Jorden.
൨൪പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊല ചെയ്യപ്പെട്ട എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടത്.