< Salme 97 >

1 HERREN har vist, han er Konge! Jorden juble, lad glædes de mange Strande!
യഹോവ വാഴുന്നു, ഭൂമി ഉല്ലസിക്കട്ടെ; വിദൂരതീരങ്ങൾ ആഹ്ലാദിക്കട്ടെ;
2 Skyer og Mulm er om ham, Retfærd og Ret er hans Trones Støtte;
മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു; നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു.
3 Ild farer frem foran ham, og luer iblandt hans Fjender.
അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു ചുറ്റുമുള്ള തന്റെ എതിരാളികളെ ദഹിപ്പിക്കുന്നു.
4 Hans Lyn lyste op på Jorderig, Jorden så det og skjalv;
അവിടത്തെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതു കാണുകയും പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.
5 Bjergene smelted som Voks for HERREN, for hele Jordens Herre;
പർവതങ്ങൾ യഹോവയുടെമുമ്പിൽ മെഴുകുപോലെ ഉരുകുന്നു, സർവഭൂമിയുടെയും കർത്താവിന്റെ മുമ്പിൽത്തന്നെ.
6 Himlen forkyndte hans Retfærd, alle Folkeslag skued hans Herlighed.
ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കുകയും ജനതകൾ അവിടത്തെ മഹത്ത്വം ദർശിക്കുകയുംചെയ്യുന്നു.
7 Til Skamme blev alle, som dyrkede Billeder, de, som var stolte af deres Afguder; alle Guder bøjed sig for ham.
പ്രതിമകളെ ആരാധിക്കുന്ന എല്ലാവരും ലജ്ജിതരായിത്തീരും, വിഗ്രഹങ്ങളിൽ പ്രശംസിക്കുന്നവരും അങ്ങനെതന്നെ— സകലദേവതകളുമേ, യഹോവയെ നമസ്കരിക്കുക!
8 Zion hørte det og glædede sig, og Judas Døtre jublede over dine Domme, HERRE!
യഹോവേ, അവിടത്തെ ന്യായവിധികൾനിമിത്തം സീയോൻ കേൾക്കുകയും ആനന്ദിക്കുകയും യെഹൂദാപുത്രിമാർ ആഹ്ലാദിക്കുകയും ചെയ്യുന്നു.
9 Thi du, o HERRE, er den Højeste over al Jorden, højt ophøjet over alle Guder!
കാരണം യഹോവേ, അങ്ങാണല്ലോ സർവഭൂമിക്കുംമീതേ അത്യുന്നതൻ; അവിടന്ന് സകലദേവന്മാരെക്കാളും അത്യന്തം ഉന്നതൻതന്നെ.
10 I, som elsker HERREN, hade det onde! Han vogter sine frommes Sjæle og frier dem af de gudløses Hånd;
യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ, കാരണം അവിടന്ന് തന്റെ വിശ്വസ്തരുടെ പ്രാണനെ കാക്കുന്നു അവരെ ദുഷ്ടരുടെ കൈകളിൽനിന്നു മോചിപ്പിക്കുന്നു.
11 over de retfærdige oprinder Lys og Glæde over de oprigtige af Hjertet.
നീതിനിഷ്ഠരുടെമേൽ പ്രകാശം ഉദിക്കുന്നു; ഹൃദയപരമാർഥികളുടെമേൽ ആനന്ദവും.
12 I retfærdige, glæd jer i HERREN, lovsyng hans hellige Navn!
നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും അവിടത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുകയും ചെയ്യുക.

< Salme 97 >