< Salme 52 >

1 (Til sangmesteren. En maskil af David, da edomitten Doeg kom og meldte Saul, at David var gået ind i Ahimeleks hus.) Du stærke, hvi bryster du dig af din Ondskab imod den fromme?
സംഗീതസംവിധായകന്. ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ഏദോമ്യനായ ദോയേഗ് ചെന്നു ശൗലിനോട്: “ദാവീദ് അഹീമെലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ ചമച്ചതു. സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്? ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ, ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ?
2 Du pønser hele Dagen på ondt; din Tunge er hvas som en Kniv, du Rænkesmed,
വഞ്ചന വിതയ്ക്കുന്നവരേ, നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു; അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.
3 du foretrækker ondt for godt, Løgn for sanddru Tale. (Sela)
നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. (സേലാ)
4 Du elsker al ødelæggende Tale, du falske Tunge!
വഞ്ചനനിറഞ്ഞ നാവേ, നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!
5 Derfor styrte Gud dig for evigt, han gribe dig, rive dig ud af dit Telt, han rykke dig op af de levendes Land! (Sela)
ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം: അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. (സേലാ)
6 De retfærdige ser det, frygter og håner ham leende:
നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും; നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,
7 "Se der den Mand, der ej gjorde Gud til sit Værn, men stoled på sin megen Rigdom, trodsede på sin Velstand!"
“ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട് മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന ആ മനുഷ്യൻ ഇതാ!”
8 Men jeg er som et frodigt Olietræ i Guds Hus, Guds Miskundhed stoler jeg evigt og altid på.
ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവുമരംപോലെയല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു.
9 Evindelig takker jeg dig, fordi du greb ind; jeg vidner iblandt dine fromme, at godt er dit Navn.
അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും. അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ.

< Salme 52 >