< Salme 16 >
1 (En miktam af David.) Vogt mig, Gud, thi jeg lider på dig!
൧ദാവീദിന്റെ സ്വർണ്ണഗീതം. ദൈവമേ, ഞാൻ അങ്ങയെ ശരണം ആക്കിയിരിക്കുകയാൽ എന്നെ കാത്തുകൊള്ളണമേ,
2 Jeg siger til HERREN: "Du er min Herre; jeg har ikke andet Gode end dig.
൨ഞാൻ യഹോവയോട് പറഞ്ഞത്: “അവിടുന്നാണ് എന്റെ കർത്താവ്; അങ്ങയെ കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല.
3 De hellige, som er i Landet, de er de herlige, hvem al min Hu står til."
൩ഭൂമിയിലെ വിശുദ്ധന്മാരോ, അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ.
4 Mange Kvaler rammer dem, som vælger en anden Gud; deres Blodofre vil jeg ikke udgyde, ej tage deres Navn i min Mund.
൪അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കുകയുമില്ല.
5 HERREN er min tilmålte Del og mit Bæger. Du holder min Arvelod i Hævd.
൫എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു; അവിടുന്ന് എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
6 Snorene faldt mig på liflige Steder, ja, en dejlig Arvelod tilfaldt mig.
൬അളവുനൂൽ എനിക്കായി മനോഹരദേശത്ത് വീണിരിക്കുന്നു; അതേ, എനിക്ക് നല്ല ഒരു അവകാശം ലഭിച്ചിരിക്കുന്നു.
7 Jeg vil prise HERREN, der gav mig Råd, mine Nyrer maner mig, selv om Natten.
൭എനിക്ക് ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
8 Jeg har altid HERREN for Øje, han er ved min højre, jeg rokkes ikke.
൮ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
9 Derfor glædes mit Hjerte, min Ære jubler, endogså mit Kød skal bo i Tryghed.
൯അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു; എന്റെ ശരീരം നിർഭയമായി വസിക്കും.
10 Thi Dødsriget giver du ikke min Sjæl, lader ikke din hellige skue Graven. (Sheol )
൧൦അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. അങ്ങയുടെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. (Sheol )
11 Du lærer mig Livets Vej; man mættes af Glæde for dit Åsyn, Livsalighed er i din højre for evigt.
൧൧ജീവന്റെ വഴി അങ്ങ് എനിക്ക് കാണിച്ചുതരും; അങ്ങയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും അങ്ങയുടെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.