< Salme 114 >

1 Halleluja! Da Israel drog fra Ægypten, Jakobs Hus fra det stammende Folk,
ഇസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,
2 da blev Juda hans Helligdom, Israel blev hans Rige.
യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടത്തെ ആധിപത്യവും ആയിത്തീർന്നു.
3 Havet så det og flyede, Jordan trak sig tilbage,
ചെങ്കടൽ അവർ വരുന്നതുകണ്ട് ഓടിപ്പോയി, യോർദാൻനദി പിൻവാങ്ങി;
4 Bjergene sprang som Vædre, Højene hopped som Lam.
പർവതങ്ങൾ മുട്ടാടുകളെപ്പോലെയും മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
5 Hvad fejler du, Hav, at du flyr, Jordan, hvi går du tilbage,
സമുദ്രമേ, നീ ഓടുന്നതെന്തിന്? യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?
6 hvi springer I Bjerge som Vædre, hvi hopper I Høje som Lam?
പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?
7 Skælv, Jord, for HERRENs Åsyn, for Jakobs Guds Åsyn,
ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,
8 han, som gør Klipper til Vanddrag, til Kildevæld hården Flint!
അവിടന്ന് പാറയെ ജലാശയവും തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.

< Salme 114 >