< Nehemias 6 >

1 Da det nu kom Sanballat, Araberen Gesjem og vore andre Fjender for Øre, at jeg havde bygget Muren, og at der ikke var flere Huller i den - dog havde jeg på den Tid ikke sat Fløje i Portene -
എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്തു പടിവാതിലുകൾക്കു കതകുകൾ വെച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോൾ
2 sendte Sanballat og Gesjem Bud og opfordrede mig til en Sammenkomst i Kefirim i Onodalen. Men de havde ondt i Sinde imod mig.
സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‌വാനായിരുന്നു അവർ നിരൂപിച്ചതു.
3 Derfor sendte jeg Bud til dem og lod sige: "Jeg har et stort Arbejde for og kan derfor ikke komme derned; hvorfor skulde Arbejdet standse? Og det vilde ske, hvis jeg lod det ligge for at komme ned til eder.
ഞാൻ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്കു അങ്ങോട്ടു വരുവാൻ കഴിവില്ല; ഞാൻ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിന്നു മിനക്കേടു വരുത്തുന്നതു എന്തിന്നു എന്നു പറയിച്ചു.
4 Fire Gange sendte de mig samme Bud, og hver Gang gav jeg dem samme Svar.
അവർ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധം തന്നേ മറുപടി പറഞ്ഞയച്ചു.
5 Da sendte Sanballat for femte Gang sin Tjener til mig med samme Bud, og han havde et åbent Brev med,
സൻബല്ലത്ത് അങ്ങനെ തന്നേ അഞ്ചാം പ്രാവശ്യം തന്റെ ഭൃത്യനെ, തുറന്നിരിക്കുന്ന ഒരു എഴുത്തുമായി എന്റെ അടുക്കൽ അയച്ചു.
6 i hvilket der stod: Det hedder sig blandt Folkene, og Gasjmut bekræfter det, at du og Jøderne pønser på Oprør; derfor er det, du bygger Muren, og at du vil være deres Konge.
അതിൽ എഴുതിയിരുന്നതു: നീയും യെഹൂദന്മാരും മത്സരിപ്പാൻ ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതിൽ പണിയുന്നതു; നീ അവൎക്കു രാജാവാകുവാൻ വിചാരിക്കുന്നു എന്നത്രേ വൎത്തമാനം.
7 Og du skal endog have fået Profeter til i Jerusalem at udråbe dig til Konge i Juda. Dette Rygte vil nu komme Kongen for Øre; kom derfor og lad os tales ved!
യെഹൂദയിൽ ഒരു രാജാവു ഉണ്ടെന്നു നിന്നെക്കുറിച്ചു യെരൂശലേമിൽ പ്രസംഗിപ്പാൻ നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്നിങ്ങനെ ജാതികളുടെ ഇടയിൽ ഒരു കേൾവി ഉണ്ടു; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോൾ ഈ കേൾവി കേൾക്കും; ആകയാൽ വരിക നാം തമ്മിൽ ആലോചന ചെയ്ക.
8 Men jeg sendte ham det Bud: Slige Ting, som du omtaler, er slet ikke sket; det er dit eget Påfund!
അതിന്നു ഞാൻ അവന്റെ അടുക്കൽ ആളയച്ചു: നീ പറയുന്നതുപോലെയുള്ള കാൎയ്യം ഒന്നും നടക്കുന്നില്ല; അതു നീ സ്വമേധയാ സങ്കല്പിച്ചതാകുന്നു എന്നു പറയിച്ചു.
9 Thi de havde alle til Hensigt at indjage os Skræk, idet de tænkte, at vi skulde lade Hænderne synke, så Arbejdet ikke blev til noget. Men styrk du nu mine Hænder!
വേല നടക്കാതവണ്ണം അവരുടെ ധൈൎയ്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവർ ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈൎയ്യപ്പെടുത്തേണമേ.
10 Og da jeg gik ind i Sjemajas, Mehetab'els Søn Delajas Søns, Hus, som ved den Tid måtte holde sig inde, sagde han: Lad os tales ved i Guds Hus, i Helligdommens Indre, og stænge Dørene, thi der kommer nogle Folk, som vil dræbe dig; de kommer i Nat for at dræbe dig!"
പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തിൽ മന്ദിരത്തിന്നകത്തു കടന്നു വാതിൽ അടെക്കുക; നിന്നെ കൊല്ലുവാൻ വരുന്നുണ്ടു; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും എന്നു പറഞ്ഞു.
11 Men jeg svarede: Skulde en Mand som jeg flygte? Og hvorledes skulde en Mand som jeg kunne betræde Helligdommen og blive i Live? Jeg går ikke derind!
അതിന്നു ഞാൻ: എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു.
12 Thi jeg skønnede, at det ikke var Gud, som havde sendt ham, men at han var kommet med det Udsagn om mig, fordi Tobija og Sanballat havde lejet ham dertil,
ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സൻബല്ലത്തും അവന്നു കൂലി കൊടുത്തിരുന്നതുകൊണ്ടു അവൻ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളു എന്നു എനിക്കു മനസ്സിലായി.
13 for at jeg skulde blive bange og forsynde mig ved slig Adfærd og de få Anledning til ilde Omtale, så de kunde bagvaske mig.
ഞാൻ ഭയപ്പെട്ടു അങ്ങനെ പ്രവൎത്തിച്ചു പാപം ചെയ്യേണ്ടതിന്നും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന്നു കാരണം കിട്ടേണ്ടതിന്നും അവർ അവന്നു കൂലികൊടുത്തിരുന്നു.
14 Kom Tobija og Sanballat i Hu, min Gud, efter deres Gerninger, ligeledes Profetinden Noadja og de andre Profeter, der vilde gøre mig bange!
എന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്കു തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റു പ്രവാചകന്മാരെയും ഓൎക്കേണമേ.
15 Således blev Muren færdig den fem og tyvende Dag i Elul Måned efter to og halvtredsindstyve Dages Forløb.
ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീൎത്തു.
16 Og da alle vore Fjender hørte det, blev alle Hedningerne rundt om os bange og såre nedslåede, idet de skønnede, at dette Værk var udført med vor Guds Hjælp.
ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്നു അവർ ഗ്രഹിച്ചു.
17 Men der gik også i de Dage en Mængde Breve frem og tilbage mellem Tobija og de store i Juda;
ആ കാലത്തു യെഹൂദാപ്രഭുക്കന്മാർ തോബീയാവിന്നു അനേകം എഴുത്തു അയക്കുകയും തോബീയാവിന്റെ എഴുത്തു അവൎക്കു വരികയും ചെയ്തു.
18 thi mange i Juda stod i Edsforbund med ham, da han var Svigersøn af Sjekanja, Aras Søn, og hans Søn Johanan var gift med en Datter af Mesjullam, Berekjas Søn.
അവൻ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതുകൊണ്ടും അവന്റെ മകൻ യോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദയിൽ അനേകർ അവനുമായി സത്യബന്ധം ചെയ്തിരുന്നു.
19 Også plejede de både at tale godt om ham til mig og at forebringe ham mine Ord; Tobija sendte også Breve for at gøre mig bange.
അത്രയുമല്ല, അവർ അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കയും എന്റെ വാക്കുകളെ അവന്റെ അടുക്കൽ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ടു എന്നെ ഭയപ്പെടുത്തുവാൻ തോബീയാവു എഴുത്തു അയച്ചുകൊണ്ടിരുന്നു.

< Nehemias 6 >