< Job 21 >

1 Så tog Job til Orde og svarede:
അതിന് ഇയ്യോബ് ഇങ്ങനെയാണ് മറുപടി പറഞ്ഞത്:
2 "Hør dog, hør mine Ord, lad det være Trøsten, I giver!
“എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക; നിങ്ങൾ എനിക്കു നൽകുന്ന ആശ്വാസം അതാകട്ടെ.
3 Find jer nu i, at jeg taler, siden kan I jo håne!
ഞാൻ സംസാരിക്കുന്നത് ഒന്നു ക്ഷമയോടെ കേൾക്കുക, സംസാരിച്ചുതീർന്നശേഷം നിങ്ങൾക്കെന്നെ പരിഹസിക്കാം.
4 Gælder min Klage Mennesker? Hvi skulde jeg ej være utålmodig?
“ഒരു മനുഷ്യനോടല്ലല്ലോ ഞാൻ എന്റെ ആവലാതി പറയുന്നത്? പിന്നെ ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ?
5 Vend jer til mig og stivn af Rædsel, læg Hånd på Mund!
എന്നെ നോക്കുക, ആശ്ചര്യപ്പെടുക; സ്തബ്ധരായി കൈകൊണ്ട് വായ് പൊത്തിക്കൊൾക.
6 Jeg gruer, når jeg tænker derpå, mit Legeme gribes af Skælven:
അതോർക്കുമ്പോൾ ഞാൻ ഭയവിഹ്വലനാകുന്നു; വിറയൽ എന്റെ ശരീരത്തെ ബാധിച്ചിക്കുന്നു.
7 De gudløse, hvorfor lever de, bliver gamle, ja vokser i Kraft?
ദുഷ്ടർ ദീർഘായുസ്സോടെ ഇരിക്കുന്നതും വൃദ്ധരായശേഷവും ശക്തി ഏറിവരുന്നതും എന്തുകൊണ്ട്?
8 Deres Æt har de blivende hos sig, deres Afkom for deres Øjne;
അവരുടെ പിൻഗാമികൾ അവരുടെ ചുറ്റിലും അവരുടെ സന്താനങ്ങൾ അവരുടെ കൺമുന്നിലും സുസ്ഥിരരായിത്തീരുന്നു.
9 deres Huse er sikre mod Rædsler, Guds Svøbe rammer dem ikke;
അവരുടെ ഭവനങ്ങൾ ഭയംകൂടാതെ സുരക്ഷിതമായിരിക്കുന്നു; ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേൽ വീഴുന്നതുമില്ല.
10 ej springer deres Tyr forgæves, Koen kælver, den kaster ikke;
അവരുടെ കാള ഇണചേരുന്നു, അതു പാഴാകുകയില്ല; അവരുടെ പശുക്കൾ ഗർഭം അലസാതെ കിടാങ്ങളെ പ്രസവിക്കുന്നു.
11 de slipper deres Drenge ud som Får, deres Børneflok boltrer sig ret;
ആട്ടിൻപറ്റത്തെപ്പോലെ അവർ തങ്ങളുടെ മക്കളെ പുറത്തേക്കയയ്ക്കുന്നു; അവരുടെ കുഞ്ഞുകുട്ടികൾ തുള്ളിക്കളിച്ചു നടക്കുന്നു.
12 de synger til Pauke og Citer, er glade til Fløjtens Toner;
അവർ തപ്പോടും കിന്നരത്തോടുംകൂടെ ഗാനമാലപിക്കുന്നു; കുഴൽനാദത്തിൽ അവർ ഉല്ലാസനർത്തനമാടുന്നു.
13 de lever deres Dage i Lykke og synker med Fred i Dødsriget, (Sheol h7585)
അവർ തങ്ങളുടെ വർഷങ്ങൾ സുഭിക്ഷതയിൽ ജീവിക്കുന്നു, സമാധാനത്തോടെ അവർ ശവക്കുഴിയിലേക്കിറങ്ങുന്നു. (Sheol h7585)
14 skønt de siger til Gud: "Gå fra os, at kende dine Veje er ikke vor Lyst!
എന്നിട്ടും അവർ ദൈവത്തോടു പറയുന്നു: ‘ഞങ്ങളെ വിട്ടുപോകുക! അവിടത്തെ വഴികൾ അറിയുന്നതിനു ഞങ്ങൾക്കു താത്പര്യമില്ല.
15 Den Almægtige? Hvad han? Skal vi tjene ham? Hvad Gavn at banke på hos ham?"
ഞങ്ങൾ സർവശക്തനെ സേവിക്കേണ്ടതിന് അവിടന്ന് ആരാണ്? അവിടത്തോടു പ്രാർഥിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനമാണുള്ളത്?’
16 Er ej deres Lykke i deres Hånd og gudløses Råd ham fjernt?
എന്നാൽ അവരുടെ അഭിവൃദ്ധി അവരുടെ കൈകളാലല്ല; അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്ന് ഞാൻ അകന്നിരിക്കുന്നു.
17 Når går de gudløses Lampe ud og når kommer Ulykken over dem? Når deler han Loddet ud i sin Vrede,
“എത്രയോ പ്രാവശ്യം ദുഷ്ടരുടെ വിളക്കു കെട്ടുപോകുന്നു? എത്രതവണ അവർക്ക് ആപത്തു വന്നുഭവിക്കുകയും ദൈവം തന്റെ കോപത്തിൽ അവർക്കു നാശം വരുത്തുകയുംചെയ്യുന്നു?
18 så de bliver som Strå for Vinden, som Avner, Storm fører bort?
എത്രപ്രാവശ്യം അവർ കാറ്റിനുമുമ്പിൽ പറന്നകലുന്ന കച്ചിത്തുരുമ്പുപോലെയും കൊടുങ്കാറ്റിന്റെമുമ്പിലെ പതിരുപോലെയും ആയിരിക്കുന്നു.
19 Gemmer Gud hans Ulykkeslod til hans Børn? Ham selv gengælde han, så han mærker det,
‘ദൈവം ദുഷ്ടരുടെ അനീതി അവരുടെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു,’ എന്നു നിങ്ങൾ പറയുന്നു. അവർ സ്വയം മനസ്സിലാക്കേണ്ടതിന് ദൈവം ദുഷ്ടരോടുതന്നെ പ്രതികാരംചെയ്യട്ടെ!
20 lad ham selv få sit Vanheld at se, den Almægtiges Vrede at drikke!
അവരുടെ നാശം അവരുടെ കണ്ണുകൾതന്നെ കാണട്ടെ; സർവശക്തന്റെ ക്രോധം അവർതന്നെ പാനംചെയ്യട്ടെ.
21 Thi hvad bryder han sig siden om sit Hus, når hans Måneders Tal er udrundet?
അവർക്ക് അനുവദിക്കപ്പെട്ട മാസങ്ങൾ അവസാനിക്കുമ്പോൾ തങ്ങൾ ഉപേക്ഷിച്ചുപോകുന്ന കുടുംബത്തെപ്പറ്റി അവർക്ക് എന്ത് ഉത്കണ്ഠ?
22 Kan man vel tage Gud i Skole, ham, som dømmer de højeste Væsner?
“ദൈവത്തിന് ജ്ഞാനംപകരാൻ ആർക്കെങ്കിലും കഴിയുമോ? അവിടന്ന് അതിമഹാന്മാരെയും ന്യായംവിധിക്കുന്നുവല്ലോ.
23 En dør jo på Lykkens Tinde, helt tryg og så helt uden Sorger:
ഒരാൾ ഊർജസ്വലതയോടിരിക്കുമ്പോൾത്തന്നെ മരിക്കുന്നു, സമ്പൂർണസുരക്ഷയും സമൃദ്ധിയും
24 hans Spande er fulde af Mælk, hans Knogler af saftig Marv;
ശരീരപോഷണവും അസ്ഥികൾ മജ്ജയാൽ നിറഞ്ഞിരിക്കുമ്പോഴുംതന്നെ.
25 med bitter Sjæl dør en anden og har aldrig nydt nogen Lykke;
അതേസമയം മറ്റൊരാൾ ജീവിതത്തിൽ ഒരിക്കലും ഒരു സുഖവുമനുഭവിക്കാതെ മനോവ്യസനത്തോടെ മരിക്കുന്നു.
26 de lægger sig begge i Jorden, og begge dækkes af Orme!
അവർ ഇരുവരും ഒരുപോലെ പൊടിയിൽ കിടക്കുന്നു, പുഴുക്കൾ അവരെ പൊതിയുന്നു.
27 Se, jeg kender så vel eders Tanker og de Rænker, I spinder imod mig,
“നോക്കൂ, നിങ്ങൾ ചിന്തിക്കുന്നത് എന്തെന്ന് എനിക്കു നന്നായി അറിയാം, എനിക്കെതിരേ നിങ്ങൾ നിരൂപിക്കുന്ന പദ്ധതികളും ഞാൻ അറിയുന്നുണ്ട്.
28 når I siger: "Hvor er Stormandens Hus og det Telt, hvor de gudløse bor?"
നിങ്ങൾ പറയുന്നു: ‘പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടരുടെ വാസസ്ഥലങ്ങൾ എവിടെ?’
29 Har I aldrig spurgt de berejste og godkendt deres Beviser:
വഴിപോകുന്നവരോടു നിങ്ങൾ ചോദിച്ചിട്ടില്ലേ? അവരുടെ സാക്ഷ്യം നിങ്ങൾക്കു സ്വീകാര്യമല്ലേ?
30 Den onde skånes på Ulykkens Dag og frelses på Vredens Dag.
വിനാശദിവസത്തിൽനിന്നു ദുഷ്ടർ രക്ഷപ്പെടുന്നു; ക്രോധദിവസത്തിൽനിന്ന് അവർ വിമോചിതരാകുന്നു.
31 Hvem foreholder ham vel hans Færd, gengælder ham, hvad han gør?
അവരുടെ മുഖത്തുനോക്കി അവരുടെ പ്രവൃത്തികൾ ആര് നിരാകരിക്കും? അവരുടെ ചെയ്തികൾക്ക് ആര് പകരംചെയ്യും?
32 Til Graven bæres han hen, ved hans Gravhøj holdes der Vagt;
അവരെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവരുടെ കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്.
33 i Dalbunden hviler han sødt, Alverden følger så efter, en Flok uden Tal gik forud for ham.
താഴ്വരയിലെ മൺകട്ടകൾ അവർക്കു മധുരമായിരിക്കും; അവർക്കുമുമ്പായി അസംഖ്യംപേർ പോകുന്നു, എല്ലാവരും അവരെ അനുഗമിക്കുന്നു.
34 Hvor tom er den Trøst, som I giver! Eders Svar - kun Svig er tilbage!
“പിന്നെ നിങ്ങളുടെ നിരർഥവാക്കുകൾകൊണ്ട് നിങ്ങൾ എന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ വ്യാജമല്ലാതെ മറ്റൊന്നും അവശേഷിച്ചിട്ടില്ലല്ലോ!”

< Job 21 >