< Ezekiel 18 >
1 HERRENs Ord kom til mig således:
൧യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ:
2 Hvor tør I bruge det Mundheld i Israels Land: Fædre åd sure Druer, og Børnenes Tænder blev ømme.
൨“‘അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു’ എന്ന് നിങ്ങൾ യിസ്രായേൽ ദേശത്ത് ഒരു പഴഞ്ചൊല്ല് പറയുന്നത് എന്ത്?
3 Så sandt jeg lever, lyder det fra den Herre HERREN: Ingen skal mere bruge dette Mundheld i Israel.
൩എന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ല് പറയുവാൻ ഇടവരുകയില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
4 Se, alle Sjæle er mine; både Faderens Sjæl og Sønnens Sjæl er mine; den sjæl der synder skal dø.
൪സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളത്; പാപം ചെയ്യുന്ന ദേഹി മരിക്കും.
5 Når en Mand er retfærdig og gør Ret og Skel,
൫എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്ന് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ -
6 ikke spiser på Bjergene eller løfter sit Blik til Israels Huses Afgudsbilleder eller skænder sin Næstes Hustru eller nærmer sig en Kvinde, så længe hun er uren,
൬പൂജാഗിരികളിൽവച്ച് ഭക്ഷണം കഴിക്കുകയോ യിസ്രായേൽ ഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന്യായം പ്രവർത്തിക്കുകയോ ചെയ്യാതെ
7 eller volder noget Menneske Men, men giver sit Håndpant tilbage, ikke raner, men giver den sultne sit Brød og klæder den nøgne,
൭കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കുകയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവനു കൊടുക്കുകയും നഗ്നനെ ഉടുപ്പിക്കുകയും
8 ikke låner ud mod Åger eller tager Opgæld, men holder sin Hånd fra Uret, fælder redelig Dom Mand og Mand imellem,
൮പലിശയ്ക്കു കൊടുക്കുകയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കുകയും നീതികേട് ചെയ്യാത്തവണ്ണം കൈ മടക്കിക്കൊള്ളുകയും മനുഷ്യർ തമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ വിധിക്കുകയും
9 vandrer efter mine Anordninger og tager Vare på at udføre mine Lovbud, han er retfærdig, han skal visselig leve, lyder det fra den Herre HERREN.
൯എന്റെ ചട്ടങ്ങൾ അനുസരിക്കുകയും എന്റെ ന്യായങ്ങൾ പ്രമാണിക്കുകയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവൻ നീതിമാൻ - അവൻ നിശ്ചയമായി ജീവിച്ചിരിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
10 Men avler han en Voldsmand til Søn, som udøser Blod og gør en eneste af disse Ting
൧൦എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട്, അവൻ അക്രമിയായിത്തീരുകയോ രക്തം ചൊരിയുകയോ,
11 medens han selv ikke gjorde nogen af disse Ting - spiser på Bjergene, skænder sin Næstes Hustru
൧൧ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്കുക, പൂജാഗിരികളിൽവച്ച് ഭക്ഷണം കഴിക്കുക,
12 volder de arme og fattige Men raner, ikke giver Håndpant tilbage, men løfter sit Blik til Afgudsbillederne, gør, hvad vederstyggeligt er,
൧൨കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്യുക, പിടിച്ചുപറിക്കുക, പണയം മടക്കിക്കൊടുക്കാതിരിക്കുക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുക,
13 låner ud mod Åger og tager Opgæld, så skal han ingenlunde leve; han har øvet alle disse Vederstyggeligheder, han skal visselig lide Døden, hans Blod skal komme over ham.
൧൩മ്ലേച്ഛത പ്രവർത്തിക്കുക, പലിശയ്ക്കു കൊടുക്കുക, ലാഭം വാങ്ങുക എന്നിവ പ്രവർത്തിക്കുകയോ ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കുകയില്ല; അവൻ ഈ മ്ലേച്ഛതകളെല്ലാം ചെയ്തുവല്ലോ; അവൻ മരിക്കും; അവന്റെ രക്തം അവന്റെമേൽ വരും.
14 Men sæt, at Sønnen avler en Søn, som ser alle de Synder, Faderen gjorde, og at han bliver angst og ikke bærer sig således ad,
൧൪എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട് അവൻ തന്റെ അപ്പൻ ചെയ്ത സകലപാപങ്ങളും കണ്ട് ഭയന്ന് അങ്ങനെയുള്ളത് ചെയ്യാതെ പർവ്വതങ്ങളിൽവച്ച് ഭക്ഷണം കഴിക്കുക,
15 ikke spiser på Bjergene eller løfter sit Blik til Israels Huses Afgudsbilleder eller skænder sin Næstes Hustru
൧൫യിസ്രായേൽ ഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,
16 eller volder noget Menneske Men eller tager Håndpant eller raner, men giver den sultne sit Brød og klæder den nøgne,
൧൬ആരോടെങ്കിലും അന്യായം ചെയ്യുക, പണയം കൈവശം വച്ചുകൊണ്ടിരിക്കുക, പിടിച്ചുപറിക്കുക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവനു അപ്പം കൊടുക്കുകയും നഗ്നനെ ഉടുപ്പിക്കുകയും
17 holder sin Hånd fra Uret, ikke tager Åger eller Opgæld, men holder mine Lovbud og vandrer efter mine Anordninger, så skal han ikke dø for sin Faders Misgerning, men visselig leve.
൧൭നീതികേട് ചെയ്യാതെ തന്റെ കൈ പിൻവലിക്കുകയും പലിശയും ലാഭവും വാങ്ങാതിരിക്കുകയും എന്റെ വിധികൾ നടത്തി, എന്റെ ചട്ടങ്ങൾ അനുസരിക്കുകയും ചെയ്യുന്നു എങ്കിൽ അവൻ അപ്പന്റെ അകൃത്യം നിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.
18 Hans Fader derimod døde for sin Misgerning, fordi han øvede Vold, ranede og gjorde i sit Folk hvad ikke var godt.
൧൮അവന്റെ അപ്പനോ കഠിനമായി കഷ്ടപ്പെടുത്തി, സഹോദരനോട് പിടിച്ചുപറിച്ച്, തന്റെ ജനത്തിന്റെ ഇടയിൽ കൊള്ളരുതാത്തത് പ്രവർത്തിച്ചതുകൊണ്ട് തന്റെ അകൃത്യത്താൽ മരിക്കും.
19 Og I siger: "Hvorfor skulde Sønnen ikke bære Faderens Misgerning?" Nej, thi Sønnen gjorde Ret og Skel, holdt alle mine Lovbud og levede efter dem. Visselig skal han leve.
൧൯എന്നാൽ ‘മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ’ എന്ന് നിങ്ങൾ ചോദിക്കുന്നു; മകൻ നീതിയും ന്യായവും പ്രവർത്തിച്ച് എന്റെ ചട്ടങ്ങൾ പ്രമാണിച്ചു നടക്കുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കും.
20 Den Sjæl, der synder, den skal dø; Søn skal ikke bære Faders Misgeming, ej heller Fader Søns. Over den retfærdige skal hans Retfærdighed komme, over den gudløse hans Gudløshed.
൨൦പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.
21 Men når den gudløse omvender sig fra alle de Synder, han har gjort, og holder alle mine Anordninger og gør Ret og Skel, da skal han visselig leve og ikke dø.
൨൧എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകലപാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ചട്ടങ്ങളൊക്കെയും പ്രമാണിച്ച്, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.
22 Ingen af alle de Overtrædelser, han har øvet, skal tilregnes ham; i Kraft af den Retfærdighed, han øver, skal han leve.
൨൨അവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നും അവന് കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.
23 Mon jeg har Lyst til den gudløses Død, lyder det fra den Herre HERREN, mon ikke til, at han omvender sig fra sin Vej, så han må leve?
൨൩ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താത്പര്യം ഉണ്ടോ? അവൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണം എന്നല്ലയോ എന്റെ താത്പര്യം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
24 Men når den retfærdige vender sig fra sin Retfærdighed og gør Uret, lignende Vederstyggeligheder, som den gudløse øver, så skal ingen af de retfærdige Gerninger, han har gjort tilregnes ham; for den Troløshed, han øvede, og den Synd, han gjorde, skal han dø.
൨൪എന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേട് പ്രവർത്തിച്ച്, ദുഷ്ടൻ ചെയ്യുന്ന സകലമ്ലേച്ഛതകളും ചെയ്യുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും”.
25 Og I siger: "HERRENs Vej er ikke ret!" Hør dog, Israels Hus! Er det min Vej, der ikke er ret? Er det ikke snarere eders Vej, der ikke er ret?
൨൫“എന്നാൽ നിങ്ങൾ: ‘കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല’ എന്ന് പറയുന്നു; യിസ്രായേൽ ഗൃഹമേ, കേൾക്കുവിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?
26 Når den retfærdige vender sig fra sin Retfærdighed og gør Uret, skal han dø; for den Uret, han gør, skal han dø.
൨൬നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേട് പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും; അവൻ ചെയ്ത നീതികേടുനിമിത്തം തന്നെ അവൻ മരിക്കും.
27 Men når en gudløs vender sig fra den Gudløshed, han har øvet, og gør Ret og Skel, skal han holde sin Sjæl i Live.
൨൭ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നത്താൻ ജീവനോടെ രക്ഷിക്കും.
28 Han vendte sig fra alle de Overtrædelser, han havde øvet; han skal visselig leve og ikke dø.
൨൮അവൻ ഓർത്ത്, താൻ ചെയ്ത അതിക്രമങ്ങളൊക്കെയും വിട്ടുതിരിയുകകൊണ്ട്, അവൻ മരിക്കാതെ ജീവിച്ചിരിക്കും
29 Og Israels Hus siger: "HRRENs Vej er ikke ret!" Er det min Vej, Israels Hus, der ikke er ret? Er det ikke snarere eders Vej, der ikke er ret?
൨൯എന്നാൽ യിസ്രായേൽഗൃഹം: ‘കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല’ എന്ന് പറയുന്നു; യിസ്രായേൽ ഗൃഹമേ, എന്റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?
30 Derfor dømmer jeg enhver af eder efter hans Veje, Israels Hus, lyder det fra den Herre HERREN. Vend om og omvend eder fra alle eders Overtrædelser, at de ikke skal blive eder Årsag til Skyld.
൩൦അതുകൊണ്ട് യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായംവിധിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്: “അകൃത്യം നിങ്ങൾക്ക് നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന് നിങ്ങൾ മനംതിരിഞ്ഞ് നിങ്ങളുടെ അതിക്രമങ്ങളെല്ലാം വിട്ടുതിരിയുവിൻ.
31 Gør eder fri for alle de Overtrædelser, I har øvet imod mig, og skab eder et nyt Hjerte og en ny Ånd; thi hvorfor vil I dø, Israels Hus?
൩൧നിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങൾ സകലവും നിങ്ങളിൽനിന്ന് എറിഞ്ഞുകളയുവിൻ; നിങ്ങൾക്ക് ഒരു പുതിയ ഹൃദയത്തെയും പുതിയ ആത്മാവിനെയും സമ്പാദിച്ചുകൊള്ളുവിൻ; യിസ്രായേൽ ഗൃഹമേ നിങ്ങൾ എന്തിന് മരിക്കുന്നു?
32 Thi jeg har ikke Lyst til nogens Død, lyder det fra den Herre HERREN. Omvend eder derfor, så skal I leve!
൩൨മരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനംതിരിഞ്ഞ് ജീവിച്ചുകൊള്ളുവിൻ.