< 5 Mosebog 25 >
1 Når der opstår Strid mellem Mænd, og de møder for Retten, skal man dømme dem imellem; den, der har Ret, skal frikendes, den skyldige dømmes.
൧മനുഷ്യർക്ക് തമ്മിൽ വ്യവഹാരം ഉണ്ടാകുകയും, അവർ ന്യായാസനത്തിൽ വരുകയും അവരുടെ കാര്യം വിസ്തരിക്കുകയും ചെയ്യുമ്പോൾ, നീതിമാനെ നീതീകരിക്കുകയും കുറ്റക്കാരനെ കുറ്റം വിധിക്കുകയും വേണം.
2 Og dersom den skyldige idømmes Prygl, skal Dommeren lade ham lægge sig på Jorden og i sit Påsyn lade ham få det Antal Slag, der svarer til hans Forseelse.
൨കുറ്റക്കാരൻ അടിക്ക് യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കണം.
3 Fyrretyve Slag må han lade ham få, men heller ikke flere, for at din Broder ikke skal vanæres for dine Øjne, når han får endnu flere Slag.
൩നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; അതിൽ അധികമായി അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന് നിന്ദിതനായിത്തീർന്നേക്കാം.
4 Du må ikke binde Munden til på en Okse, når den tærsker.
൪കാള, ധാന്യം മെതിക്കുമ്പോൾ അതിന് മുഖക്കൊട്ട കെട്ടരുത്.
5 Når flere Brødre bor sammen, og en af dem dør uden at efterlade sig nogen Søn, må hans Enke ikke gifte sig med en fremmed Mand uden for Slægten; men hendes Svoger skal gå til hende og tage hende til Ægte, idet han indgår Svogerægteskab med hende.
൫സഹോദരന്മാർ ഒന്നിച്ച് വസിക്കുമ്പോൾ അവരിൽ ഒരുവൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുവന് ഭാര്യയാകരുത്; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്ന് അവളെ ഭാര്യയായി പരിഗ്രഹിച്ച് അവളോട് ദേവരധർമ്മം നിവർത്തിക്കണം.
6 Og den første Søn, hun føder, skal bære den afdøde Broders Navn, for at hans Navn ikke skal udslettes af Israel.
൬മരിച്ചുപോയ സഹോദരന്റെ പേര് യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കുവാൻ അവൾ പ്രസവിക്കുന്ന ആദ്യജാതനെ മരിച്ചവന്റെ അവകാശിയായി കണക്കാക്കണം.
7 Men hvis Manden er uvillig til af ægte sin Svigerinde, skal hun gå hen til de Ældste i Byporten og sige: "Min Svoger vægrer sig ved at opretholde sin Broders Navn i Israel og vil ikke indgå Svogerægteskab med mig!"
൭സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുവാൻ അവന് മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: “എന്റെ ഭർത്താവിന്റെ സഹോദരന് തന്റെ സഹോദരന്റെ പേര് യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോട് ദേവരധർമ്മം നിവർത്തിപ്പാൻ അവന് മനസ്സില്ല” എന്നു പറയണം.
8 Derpå skal de Ældste i Byen stævne ham for sig og tale ham til, og hvis han da fastholder sin Beslutning og erklærer sig uvillig til at ægte hende,
൮അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ച് അവനോട് സംസാരിക്കണം; എന്നാൽ: “ഇവളെ പരിഗ്രഹിക്കുവാൻ എനിക്ക് മനസ്സില്ല” എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞാൽ
9 skal hans Svigerinde i de Ældstes Påsyn gå hen til ham, drage hans Sko af hans Fod og spytte ham i Ansigtet og tage til Orde og sige: "Således gør man ved den Mand, som ikke vil opbygge sin Broders Slægt!"
൯അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്ന്, അവന്റെ കാലിൽനിന്ന് ചെരിപ്പഴിച്ച് അവന്റെ മുഖത്തു തുപ്പി: “സഹോദരന്റെ വീടു പണിയാത്ത പുരുഷനോട് ഇങ്ങനെ ചെയ്യും” എന്ന് പ്രത്യുത്തരം പറയണം.
10 Og hans Navn i Israel skal være: den barfodedes Hus.
൧൦‘ചെരിപ്പഴിഞ്ഞവന്റെ കുടുംബം’ എന്ന് യിസ്രായേലിൽ അവന്റെ കുടുംബത്തിന് പേര് പറയും.
11 Når der opstår Trætte mellem to Mænd, og den enes Hustru kommer til for at fri sin Mand fra den andens Slag, og hun rækker sin Hånd ud og tager fat i den andens Blusel,
൧൧പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുവന്റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്ന് വിടുവിക്കേണ്ടതിന് അടുത്തുചെന്നു കൈ നീട്ടി അവന്റെ ലിംഗം പിടിച്ചാൽ
12 da skal du hugge hendes Hånd af; du må ikke vise Skånsel.
൧൨അവളുടെ കൈ വെട്ടിക്കളയണം; അവളോട് കനിവ് തോന്നരുത്.
13 Du må ikke have to Slags Vægtlodder i din Pung, større og mindre.
൧൩നിന്റെ സഞ്ചിയിൽ ഒരേ തൂക്കത്തിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്.
14 Du må ikke have to Slags Efaer i dit Hus, en større og en mindre.
൧൪നിന്റെ വീട്ടിൽ ഒരേ അളവിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പറയും ഉണ്ടാകരുത്.
15 Fuldvægtige Lodder og Efaer, der holder Mål, skal du have, for at du kan få et langt Liv i det Land, HERREN din Gud vil give dig.
൧൫നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത്, നീ ദീർഘായുസ്സോടിരിക്കേണ്ടതിന് നിന്റെ അളവുകൾ നേരുള്ളതും ന്യായവുമായിരിക്കണം; അങ്ങനെ തന്നെ നിന്റെ പറയും ഒത്തതും ന്യായവുമായിരിക്കണം.
16 Thi en Vederstyggelighed for HERREN din Gud er enhver, der øver sligt, enhver, der begår Svig.
൧൬ഈ കാര്യങ്ങളിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പാകുന്നു.
17 Kom i Hu, hvad Amalekiterne gjorde imod dig undervejs, da I drog bort fra Ægypten,
൧൭നിങ്ങൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അമാലേക്ക് നിന്നോട് ചെയ്തത്,
18 hvorledes de kom imod dig undervejs og uden at frygte Gud huggede alle dine udmattede Efternølere ned, da du var træt og nødig.
൧൮അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെനേരെ വന്ന്, നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ, നിന്റെ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം ഓർത്തുകൊള്ളുക.
19 Når derfor HERREN din Gud giver dig Ro for alle dine Fjender rundt om i det Land, HERREN din Gud vil give dig i Arv og Eje, da skal du udrydde ethvert Minde om Amalek. Glem det ikke!
൧൯ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി കീഴടക്കുവാൻ തരുന്ന ദേശത്ത് ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്ക് സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയണം; ഇത് മറന്നുപോകരുത്.