< Apostelenes gerninger 4 >
1 Men medens de talte til Folket, kom Præsterne og Høvedsmanden for Helligdommen og Saddukæerne over dem,
൧പത്രൊസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും പത്രൊസിന്റെയും യോഹന്നാന്റെയും നേരെ വന്നു,
2 da de harmedes over, at de lærte Folket og i Jesus forkyndte Opstandelsen fra de døde.
൨യേശുവിനേയും മരിച്ചവരിൽ നിന്നുള്ള തന്റെ പുനരുത്ഥാനത്തെയും കുറിച്ച് പത്രൊസും യോഹന്നാനും ജനത്തെ ഉപദേശിക്കുകയാൽ അവർ നീരസപ്പെട്ടു.
3 Og de lagde Hånd på dem og satte dem i Forvaring til den følgende Dag; thi det var allerede Aften.
൩അവരെ പിടിച്ച് വൈകുന്നേരം ആകകൊണ്ട് പിറ്റെന്നാൾവരെ തടവിലാക്കി.
4 Men mange af dem, som havde hørt Ordet, troede, og Tallet på Mændene blev omtrent fem Tusinde.
൪എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളമായി.
5 Men det skete Dagen derefter, at deres Rådsherrer og Ældste og skriftkloge forsamlede sig i Jerusalem,
൫പിറ്റെന്നാൾ അവരുടെ ഭരണാധികാരികളും, മൂപ്പന്മാരും, ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;
6 ligeså Ypperstepræsten Annas og Kajfas og Johannes og Alexander og alle, som vare af ypperstepræstelig Slægt.
൬മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
7 Og de stillede dem midt iblandt sig og spurgte: "Af hvad Magt eller i hvilket Navn have I gjort dette?"
൭അവർ പത്രൊസിനെയും യോഹന്നാനെയും നടുവിൽ നിർത്തി: “എന്ത് അധികാരത്താലും ആരുടെ നാമത്തിലും ആകുന്നു നിങ്ങൾ ഇത് ചെയ്തത്?” എന്ന് ചോദിച്ചു.
8 Da sagde Peter, fyldt med den Helligånd, til dem: "I Folkets Rådsherrer og Ældste!
൮പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: “ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
9 Når vi i Dag forhøres angående denne Velgerning imod en vanfør Mand, om hvorved han er bleven helbredt;
൯ഈ രോഗിയായ മനുഷ്യന് ചെയ്ത നല്ലപ്രവൃത്തി നിമിത്തം ഇന്ന് ഞങ്ങളെ വിസ്തരിക്കുന്നു എങ്കിൽ, ഈ മനുഷ്യൻ സൗഖ്യം പ്രാപിച്ചത് എങ്ങനെ?
10 da skal det være eder alle og hele Israels Folk vitterligt, at ved Jesu Kristi Nazaræerens Navn, hvem I have korsfæstet, hvem Gud har oprejst fra de døde, ved dette Navn er det, at denne står rask her for eders Øjne,
൧൦നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽത്തന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
11 Han er den Sten, som blev agtet for intet af eder, I Bygningsmænd, men som er bleven til en Hovedhjørnesten.
൧൧വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് വീടിന്റെ മൂലക്കല്ലായിത്തീർന്ന ആ കല്ല് ഇവൻ തന്നേ.
12 Og der er ikke Frelse i nogen anden; thi der er ikke noget andet Navn under Himmelen, givet iblandt Mennesker, ved hvilket vi skulle blive frelste."
൧൨മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിയ്ക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല”.
13 Men da de så Peters og Johannes Frimodighed og kunde mærke, at de vare ulærde Mænd og Lægfolk, forundrede de sig, og de kendte dem, at de havde været med Jesus.
൧൩അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യരും മുൻപ് യേശുവിനോടുകൂടെ ആയിരുന്നവർ എന്നു ഗ്രഹിക്കയാലും അവർ ആശ്ചര്യപ്പെട്ടു;
14 Og da de så Manden, som var helbredt, stå hos dem, havde de intet at sige derimod.
൧൪സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് എതിർ പറവാൻ വകയില്ലായിരുന്നു.
15 Men de bøde dem at træde ud fra Rådet og rådførte sig med hverandre og sagde:
൧൫അപ്പൊസ്തലന്മാർ ന്യായാധിപസംഘത്തിൽനിന്നു പുറത്തു പോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു:
16 "Hvad skulle vi gøre med disse Mennesker? thi at et vitterligt Tegn er sket ved dem, det er åbenbart for alle dem, som bo i Jerusalem, og vi kunne ikke nægte det.
൧൬“ഈ മനുഷ്യരെ എന്ത് ചെയ്യേണ്ടു? അസാധാരണവും പ്രത്യക്ഷവുമായൊരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്ന് യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്ക് കഴിയില്ല.
17 Men for at det ikke skal komme videre ud iblandt Folket, da lader os true dem til ikke mere at tale til noget Menneske i dette Navn."
൧൭എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്ന് നാം അവരെ താക്കീത് ചെയ്യേണം” എന്ന് പറഞ്ഞു.
18 Og de kaldte dem ind og forbøde dem aldeles at tale eller lære i Jesu Navn.
൧൮പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത് എന്ന് കല്പിച്ചു.
19 Men Peter og Johannes svarede og sagde til dem: "Dømmer selv. om det er ret for Gud at lyde eder mere end Gud.
൧൯അതിന് പത്രൊസും യോഹന്നാനും: “ദൈവത്തേക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്ന് നിങ്ങൾ വിധിപ്പിൻ.
20 Thi vi kunne ikke lade være at tale om det, som vi have set og hørt."
൨൦ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിക്കുവാൻ കഴിയുന്നതല്ല” എന്ന് ഉത്തരം പറഞ്ഞു.
21 Men de truede dem end mere og løslode dem, da de ikke kunde udfinde, hvorledes de skulde straffe dem, for Folkets Skyld; thi alle priste Gud for det, som var sket.
൨൧എന്നാൽ ഈ സംഭവിച്ച കാര്യം കൊണ്ട് എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിന് ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജ്ജനം ചെയ്ത് അവരെ വിട്ടയച്ചു.
22 Thi den Mand, på hvem dette Helbredelsestegn var sket, var mere end fyrretyve År gammel.
൨൨ഈ അത്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.
23 Da de nu vare løsladte, kom de til deres egne og fortalte dem alt, hvad Ypperstepræsterne og de Ældste havde sagt til dem.
൨൩വിട്ടയച്ച ശേഷം അവർ തങ്ങളുടെ കൂട്ടാളികളുടെ അടുക്കൽ ചെന്ന് മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോട് പറഞ്ഞത് എല്ലാം അറിയിച്ചു.
24 Men da de hørte dette, opløftede de endrægtigt Røsten til Gud og sagde: "Herre, du, som har gjort Himmelen og Jorden og Havet og alle Ting, som ere i dem,
൨൪അത് കേട്ടിട്ട് അവർ ഒരുമനപ്പെട്ട് ദൈവത്തോട് നിലവിളിച്ചു പറഞ്ഞത്: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
25 du, som har sagt ved din Tjener Davids Mund: "Hvorfor fnyste Hedninger, og Folkeslag oplagde forfængelige Råd?
൨൫‘ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
26 Jordens Konger rejste sig, og Fyrsterne samlede sig til Hobe imod Herren og imod hans Salvede."
൨൬ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന് വിരോധമായും അവന്റെ അഭിഷിക്തന് വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു’ എന്ന് നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,
27 Ja, de have i Sandhed forsamlet sig i denne Stad imod din hellige Tjener Jesus, hvem du har salvet, både Herodes og Pontius Pilatus tillige med Hedningerne og Israels Folkestammer
൨൭നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തോസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,
28 for at gøre det, som din Hånd og dit Råd forud havde bestemt skulde ske.
൨൮സംഭവിക്കണം എന്ന് നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചത് ഒക്കെയും നിവർത്തിച്ചിരിക്കുന്നു സത്യം.
29 Og nu, Herre! se til deres Trusler, og giv dine Tjenere at tale dit Ord med al Frimodighed,
൨൯ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
30 idet du udrækker din Hånd til Helbredelse, og der sker Tegn og Undere ved din hellige Tjeners Jesu Navn."
൩൦സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടുകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്ക് കൃപ നല്കേണമേ”.
31 Og da de havde bedt, rystedes Stedet, hvor de vare forsamlede; og de bleve alle fyldte med den Helligånd, og de talte Guds Ord med Frimodighed.
൩൧ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
32 Men de troendes Mængde havde eet Hjerte og een Sjæl; og end ikke een kaldte noget af det, han ejede, sit eget; men de havde alle Ting fælles.
൩൨വിശ്വസിച്ചവരുടെ വലിയ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തം എന്ന് ആരും പറഞ്ഞില്ല;
33 Og med stor Kraft aflagde Apostlene Vidnesbyrdet om den Herres Jesu Opstandelse, og der var stor Nåde over dem alle.
൩൩സകലവും അവർക്ക് പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
34 Thi der var end ikke nogen trængende iblandt dem; thi alle de, som vare Ejere af Jordstykker eller Huse, solgte dem og bragte Salgssummerne
൩൪കുറവ് ഉളളവരായി ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയും വീടുകളുടെയും ഉടമകൾ അവ ഒക്കെയും വിറ്റ് വില കൊണ്ടുവന്ന്
35 og lagde dem for Apostlenes Fødder; men der blev uddelt til enhver, efter hvad han havde Trang til.
൩൫അപ്പൊസ്തലന്മാരുടെ കാൽക്കൽ വെയ്ക്കും; പിന്നെ ഓരോരുത്തനും അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.
36 Og Josef, som af Apostlene fik Tilnavnet Barnabas, (det er udlagt: Trøstens Søn), en Levit, født på Kypern
൩൬പ്രബോധനപുത്രൻ എന്ന് അർത്ഥമുള്ള ബർന്നബാസ് എന്ന് അപ്പൊസ്തലന്മാർ മറുപേർ വിളിച്ച സൈപ്രസ് ദ്വീപുകാരനായ യോസഫ്
37 som ejede en Jordlod, solgte den og bragte Pengene og lagde dem for Apostlenes Fødder.
൩൭എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റ് പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ച്.