< Apostelenes gerninger 15 >
1 Og der kom nogle ned fra Judæa, som lærte Brødrene: "Dersom I ikke lade eder omskære efter Mose Skik, kunne I ikke blive frelste."
൧ചിലർ യെഹൂദ്യയിൽനിന്ന് വന്നു: “നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിക്കുവാൻ കഴിയുകയില്ല” എന്ന് സഹോദരന്മാരെ ഉപദേശിച്ചു.
2 Da nu Paulus og Barnabas kom i en ikke ringe Splid og Strid med dem, så besluttede man, at Paulus og Barnabas og nogle andre af dem skulde drage op til Jerusalem til Apostlene og de Ældste i Anledning af dette Spørgsmål.
൨പൗലൊസിനും ബർന്നബാസിനും അവരോട് ശക്തമായ വാദവും തർക്കവും ഉണ്ടായിട്ട് പൗലൊസും ബർന്നബാസും അവരിൽ മറ്റുചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്ന് നിശ്ചയിച്ചു.
3 Disse bleve da sendte af Sted af Menigheden og droge igennem Fønikien og Samaria og fortalte om Hedningernes Omvendelse, og de gjorde alle Brødrene stor Glæde.
൩സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നിക്ക്യയിലും ശമര്യയിലും കൂടി കടന്ന് ജാതികളുടെ മാനസാന്തരവിവരം അറിയിച്ച് സഹോദരന്മാർക്കു മഹാസന്തോഷം ഉളവാക്കി.
4 Men da de kom til Jerusalem, bleve de modtagne af Menigheden og Apostlene og de Ældste, og de kundgjorde, hvor store Ting Gud havde gjort med dem.
൪അവർ യെരൂശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും പൗലോസും ബർന്നബാസും അവരെ അറിയിച്ചു.
5 Men nogle af Farisæernes Parti, som vare blevne troende, stode op og sagde: "Man bør omskære dem og befale dem at holde Mose Lov."
൫എന്നാൽ പരീശപക്ഷത്തിൽനിന്ന് വിശ്വസിച്ചവർ ചിലർ എഴുന്നേറ്റ് “അവരെ പരിച്ഛേദന കഴിപ്പിക്കുകയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കുകയും വേണം” എന്നു പറഞ്ഞു.
6 Men Apostlene og de Ældste forsamlede sig for at overlægge denne Sag.
൬ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിപ്പാനായി അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി.
7 Men da man havde tvistet meget herom, stod Peter op og sagde til dem: "I Mænd, Brødre! I vide, at for lang Tid siden gjorde Gud det Valg iblandt eder, at Hedningerne ved min Mund skulde høre Evangeliets Ord og tro.
൭വളരെ വാഗ്വാദം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: “സഹോദരന്മാരേ, കുറെനാൾ മുമ്പെ ദൈവം നിങ്ങളുടെ നടുവിൽവച്ച് ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ട് വിശ്വസിക്കണം എന്നു ദൈവം നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ.
8 Og Gud, som kender Hjerterne, gav dem Vidnesbyrd ved at give dem den Helligånd lige så vel som os.
൮ഹൃദയങ്ങളെ അറിയുന്ന ദൈവം നമ്മിൽ പകർന്നതുപോലെ വിശ്വാസത്താൽ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് സാക്ഷിനിന്ന്
9 Og han gjorde ingen Forskel imellem os og dem, idet han ved Troen rensede deres Hjerter.
൯അവരുടെ ഹൃദയങ്ങളെയും ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല എന്ന് തെളിയിച്ചുവല്ലോ.
10 Hvorfor friste I da nu Gud, så I lægge et Åg på Disciplenes Nakke, som hverken vore Fædre eller vi have formået at bære?
൧൦ആകയാൽ നാമോ നമ്മുടെ പിതാക്കന്മാരോ വഹിക്കേണ്ടിയിരുന്നിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്ക്കുവാൻ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?
11 Men vi tro, at vi bliver frelste ved den Herres Jesu Nåde på samme Måde som også de."
൧൧കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു”.
12 Men hele Mængden tav og de hørte Barnabas og Paulus fortælle, hvor store Tegn og Undere Gud havde gjort iblandt Hedningerne ved dem.
൧൨ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ട് ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നത് കേട്ടുകൊണ്ടിരുന്നു.
13 Men da de havde hørt op at tale, tog Jakob til Orde og sagde: "I Mænd, Brødre, hører mig!"
൧൩അവർ പറഞ്ഞു നിർത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞ് തുടങ്ങിയത് “സഹോദരന്മാരേ, എന്റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ;
14 Simon har fortalt, hvorledes Gud først drog Omsorg for at tage ud af Hedninger et Folk for sit Navn.
൧൪“ദൈവം കൃപയാൽ ജാതികളിൽനിന്ന് തന്റെ നാമത്തിനായി ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായി കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ.
15 Og dermed stemme Profeternes Tale overens, som der er skrevet:
൧൫ഇതിനോട് പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
16 "Derefter vil jeg vende tilbage og atter opbygge Davids faldne Hytte, og det nedrevne af den vil jeg atter opbygge og oprejse den igen,
൧൬‘അതിനുശേഷം ഞാൻ, ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യമായ ശേഷിപ്പുകളിൽ നിന്ന് വീണ്ടും പണിത് അതിനെ നിവർത്തും;
17 for at de øvrige af Menneskene skulle søge Herren, og alle Hedningerne, over hvilke mit Navn er nævnet, siger Herren, som gør dette."
൧൭മനുഷ്യരിൽ അവശേഷിക്കുന്നവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്ന്
18 Gud kender fra Evighed af alle sine Gerninger. (aiōn )
൧൮പൂർവ്വകാലം മുതൽക്കേ കർത്താവ് അരുളിച്ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നുവല്ലോ. (aiōn )
19 Derfor mener jeg, at man ikke skal besvære dem af Hedningerne, som omvende sig til Gud,
൧൯ആകയാൽ ജാതികളിൽനിന്ന് ദൈവത്തിങ്കലേക്ക് തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ
20 men skrive til dem, at de skulle afholde sig fra Besmittelse med Afguderne og fra Utugt og fra det kvalte og fra Blodet.
൨൦അവർ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്ന് ഞാൻ അഭിപ്രായപ്പെടുന്നു.
21 Thi Moses har fra gammel Tid i hver By Mennesker, som prædike ham, idet han oplæses hver Sabbat i Synagogerne."
൨൧മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
22 Da besluttede Apostelene og de Ældste tillige med hele Menigheden at udvælge nogle Mænd af deres Midte og sende dem til Antiokia tillige med Paulus og Barnabas, nemlig Judas, kaldet Barsabbas, og Silas, hvilke Mænd vare ansete iblandt Brødrene.
൨൨അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്ത് പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, നേതൃത്വ നിരയിൽ നിന്നും ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.
23 Og de skreve således med dem: "Apostlene og de Ældste og Brødrene hilse Brødrene af Hedningerne i Antiokia og Syrien og Kilikien.
൨൩അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരും നിങ്ങളുടെ സഹോദരന്മാരും ആയവരും, അന്ത്യൊക്യയിലും സിറിയയിലും കിലിക്യയിലും ജാതികളിൽനിന്ന് ചേർന്നുവന്നിട്ടുള്ളവരും ആയ സഹോദരന്മാർക്ക് വന്ദനം.
24 Efterdi vi have hørt, at nogle, som ere komne fra os, have forvirret eder med Ord og voldt eders Sjæle Uro uden at have nogen Befaling fra os,
൨൪ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ട് നിങ്ങളെ വാക്കുകളാൽ അസ്വസ്ഥമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നും കേട്ടതുകൊണ്ട്
25 så have vi endrægtigt forsamlede, besluttet at udvælge nogle Mænd og sende dem til eder med vore elskelige Barnabas og Paulus,
൨൫നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ ചില പുരുഷന്മാരെ ഞങ്ങൾ തിരഞ്ഞെടുത്ത് അവരെ നമ്മുടെ
26 Mænd, som have vovet deres Liv for vor Herres Jesu Kristi Navn.
൨൬പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്ന് ഞങ്ങൾ ഒരുമനപ്പെട്ട് നിശ്ചയിച്ചു.
27 Vi have derfor sendt Judas og Silas, der også mundtligt skulle forkynde det samme.
൨൭ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും.
28 Thi det er den Helligånds Beslutning og vor, ingen videre Byrde at pålægge eder uden disse nødvendige Ting:
൨൮വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുത് എന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വിട്ടുമാറി സൂക്ഷിച്ചാൽ നന്ന്; ശുഭമായിരിപ്പിൻ.
29 At I skulle afholde eder fra Afgudsofferkød og fra Blod og fra det kvalte og fra Utugt. Når I holde eder derfra, vil det gå eder godt. Lever vel!"
൨൯
30 Så lod man dem da fare, og de kom ned til Antiokia og forsamlede Mængden og overgave Brevet.
൩൦അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്ന് ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.
31 Men da de læste det, bleve de glade over Trøsten.
൩൧അവർ അത് വായിച്ചപ്പോൾ, അതിനാലുള്ള പ്രോൽസാഹനം നിമിത്തം സന്തോഷിച്ചു.
32 Og Judas og Silas, som også selv vare Profeter, opmuntrede Brødrene med megen Tale og styrkede dem.
൩൨യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു.
33 Men da de havde opholdt sig der nogen Tid, lode Brødrene dem fare med Fred til dem, som havde udsendt dem.
൩൩കുറേനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്ക് സമാധാനത്തോടെ പറഞ്ഞയച്ചു.
34 (Men Silas besluttede at blive der.)
൩൪
35 Men Paulus og Barnabas opholdt sig i Antiokia, hvor de tillige med mange andre lærte og forkyndte Herrens Ord.
൩൫എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ പാർത്ത് മറ്റു പലരോടുംകൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
36 Men efter nogen Tids Forløb sagde Paulus til Barnabas: "Lader os dog drage tilbage og besøge vore Brødre i hver By, hvor vi have forkyndt Herrens Ord, for at se, hvorledes det går dem."
൩൬കുറേനാൾ കഴിഞ്ഞിട്ട് പൗലൊസ് ബർന്നബാസിനോട്: “നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണം തോറും പിന്നെയും ചെന്ന് സഹോദരന്മാർ ക്രിസ്തുവിൽ എങ്ങനെയിരിക്കുന്നു എന്ന് അന്വേഷിക്കുക” എന്നു പറഞ്ഞു.
37 Men Barnabas vilde også tage Johannes, kaldet Markus, med.
൩൭മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ട് പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.
38 Men Paulus holdt for, at de ikke skulde tage den med, som havde forladt dem i Pamfylien og ikke havde fulgt med dem til Arbejdet.
൩൮പൗലൊസോ പംഫുല്യയിൽനിന്ന് തങ്ങളെ വിട്ട് പ്രവർത്തനങ്ങളിൽ തുടരാതെ പോയവനെ കൂട്ടിക്കൊണ്ട് പോകുന്നത് യോഗ്യമല്ല എന്ന് നിരൂപിച്ചു.
39 Der blev da en heftig Strid, så at de skiltes fra hverandre, og Barnabas tog Markus med sig og sejlede til Kypern.
൩൯അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ട് വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പോയി.
40 Men Paulus udvalgte Silas og drog ud, anbefalet af Brødrene til Herrens Nåde.
൪൦പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്ത് സഹോദരന്മാരുടെ പ്രാർത്ഥനയാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട്
41 Men han rejste omkring i Syrien og Kilikien og styrkede Menighederne.
൪൧യാത്ര പുറപ്പെട്ട് സുറിയാ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു.