< Anden Krønikebog 8 >
1 Da de tyve År var omme, i hvilke Salomo havde bygget på HERRENs Hus og sit Palads -
൧ശലോമോൻ യഹോവയുടെ ആലയവും തന്റെ രാജകൊട്ടാരവും ഇരുപതു സംവത്സരംകൊണ്ട് പണി തീർത്തു.
2 også de Byer, Huram afstod til Salomo, befæstede Salomo og lod Israeliterne bosætte sig i dem -
൨ഹൂരാം ശലോമോന് കൊടുത്ത പട്ടണങ്ങളെ അവൻ പുതുക്കി പണിയുകയും അവിടെ യിസ്രായേല്യരെ പാർപ്പിക്കുകയും ചെയ്തു.
3 drog Salomo til Hamat-Zoba og indtog det.
൩അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ പിടിച്ചടക്കി;
4 Han befæstede også Tadmor i Ørkenen og alle de Forrådsbyer, han byggede i Hamat;
൪മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ സംഭാരനഗരങ്ങളും പണിയിച്ചു.
5 ligeledes genopbyggedehan Øvre og Nedre-Bet-Horon, så de blev Fæstninger med Mure, Porte og Portslåer,
൫ശലോമോൻ മുകളിലും താഴെയും ഉള്ള ബേത്ത്-ഹോരോൻ നഗരങ്ങൾ മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
6 ligeledes Ba'alat og alle Salomos Forrådsbyer, Vognbyerne og Rytterbyerne, og alt andet, som Salomo fik Lyst til at bygge i Jerusalem, i Libanon og i hele sit Rige.
൬ബാലാത്തും, സംഭാരനഗരങ്ങളും, രഥനഗരങ്ങളും, കുതിരപ്പടയാളികൾക്കുള്ള പട്ടണങ്ങളും, തുടങ്ങി യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലാടവും, അവൻ ആഗ്രഹിച്ചതൊക്കെയും പണിതു.
7 Alt, hvad der var tilbage af Hetiterne, Amoriterne, Perizziterne, Hivviterne og Jebusiterne, og som ikke hørte til Israeliterne,
൭യിസ്രായേലിൽ ഉൾപ്പെടാത്ത ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേലിൽ ഉൾപ്പെടാത്ത ശേഷിച്ച സകലജനത്തെയും
8 deres Efterkommere, som var tilbage efter dem i Landet, og som Israeliterne ikke havde tilintetgjort. dem udskrev Salomo til Hoveriarbejde, som det er den Dag i Dag.
൮യിസ്രായേല്യർ സംഹരിക്കാതെ ദേശത്ത് ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി. അത് ഇന്നുവരെ തുടരുന്നു
9 Af Israeliterne derimod gjorde Salomo ingen til Arbejdstrælle for sig, men de var Krigsfolk, Hærførere og Vognkæmpere hos ham og Førere for hans Stridsvogne og Rytteri.
൯യിസ്രായേല്യരിൽ നിന്ന് ശലോമോൻ ആരെയും തന്റെ വേലക്ക് ദാസന്മാരാക്കിയില്ല; അവരെ യോദ്ധാക്കളും സേനാനായകന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപന്മാരും ആയി നിയമിച്ചു.
10 Tallet på Kong Salomos Overfogeder var 250; de havde Tilsyn med Folkene.
൧൦ശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരും ഇരുനൂറ്റമ്പതുപേർ ആയിരുന്നു.
11 Faraos Datter flyttede Salomo fra Davidsbyen ind i det Hus, han havde bygget til hende; thi han tænkte: "Jeg vil ikke have en Kvinde boende i Kong David af Israels Palads, thi bellige er de Steder, hvor HERRENs Ark kommer."
൧൧ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽ നിന്ന് താൻ അവൾക്കുവേണ്ടി പണിത കൊട്ടാരത്തിൽ കൊണ്ടുപോയി പാർപ്പിച്ചു “യിസ്രായേൽ രാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുത്; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അത് വിശുദ്ധമല്ലോ” എന്ന് അവൻ പറഞ്ഞു.
12 Nu ofrede Salomo Brændofre til HERREN på HERRENs Alter, som han Havde bygget foran Forhallen,
൧൨താൻ മണ്ഡപത്തിനു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ ശലോമോൻ
13 idet han ofrede, som det efter Moses's Bud hørte sig til hver enkelt Dag, på Sabbaterne, Nymånedagene og Højtiderne tre Gange om Året, de usyrede Brøds Højtid, Ugernes Højtid og Løvhytternes Højtid.
൧൩മോശെയുടെ കല്പനപ്രകാരം, ശബ്ബത്തുകളിൽ, അമാവാസികളിൽ, ഉത്സവങ്ങളിൽ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നുപ്രാവശ്യം, ആവശ്യാനുസരണം യഹോവയ്ക്ക് ഹോമയാഗങ്ങൾ കഴിച്ചുപോന്നു.
14 Og efter den Ordning, hans Fader David havde truffet, satte han Præsternes Skifter til deres Arbejde og Leviterne til deres Tjeneste, til at synge Lovsangen og gå Præsterne til Hånde efter hver Dags Behov, ligeledes Dørvogterne efter deres Skifter til at holde Vagt ved de enkelte Porte; thi således var den Guds Mand Davids Bud.
൧൪അവൻ പുരോഹിതന്മാരെ ഗണങ്ങളായി തിരിച്ച് അവരുടെ ശുശ്രൂഷക്ക് നിയമിച്ചു. അതത് ദിവസത്തെ ആവശ്യംപോലെ, സ്തോത്രം ചെയ്‌വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരേയും നിയമിച്ചു. കൂടാതെ വാതിൽകാവല്ക്കാരെ ഓരോ വാതിലിനും നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.
15 Og man fraveg ikke i mindste Måde Kongens Bud vedrørende Præsterne og Leviterne og Skatkamrene.
൧൫ഭണ്ഡാരത്തെക്കുറിച്ചും, മറ്റ് ഏതു കാര്യത്തെക്കുറിച്ചും ഉള്ള രാജകല്പന പുരോഹിതന്മാരും, ലേവ്യരും വിട്ടുമാറിയില്ല.
16 Således fuldendtes hele Salomos Værk, fra den Dag Grundvolden lagdes til HERRENs Hus, til Salomo var færdig med HERRENs Hus.
൧൬യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട നാൾമുതൽ അത് തീരുംവരെ ശലോമോൻ തന്റെ പ്രവർത്തി ഒക്കെയും ക്രമമായി ചെയ്തു. അങ്ങനെ യഹോവയുടെ ആലയത്തിന്റെ പണി പൂർത്തിയായി.
17 Ved den Tid drog Salomo til Ezjongeber og Elot ved Edoms Kyst;
൧൭അതിന് ശേഷം ശലോമോൻ ഏദോംദേശത്ത് കടല്ക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.
18 og Huram sendte ham Folk med Skibe og befarne Søfolk, der sammen med Salomos Folk sejlede til Ofir, hvor de hentede 450 Talenter Guld, som de bragte Kong Salomo.
൧൮ഹൂരാം തന്റെ ദാസന്മാർ മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്ന് നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.