< Zakarias 10 >

1 HERREN skal I bede om Regn ved Tidlig— og Sildigregnstide; HERREN skaber Uvejr; Regnskyl giver han dem, hver Mand Urter paa Marken.
പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
2 Men Husgudens Tale er Svig, Sandsigeres Syner er Blændværk; de kommer med tomme Drømme, hul er Trøsten, de giver; derfor vandrer de om som en Hjord, lider Nød, thi de har ingen Hyrde.
ഗൃഹബിംബങ്ങൾ മിഥ്യാത്വം സംസാരിക്കുകയും ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു വ്യർത്ഥസ്വപ്നം പ്രസ്താവിച്ച് വൃഥാ ആശ്വസിപ്പിക്കുകയും ചെയ്യുന്നു; അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ട് ഇടയൻ ഇല്ലാത്തതുകൊണ്ട് വലഞ്ഞിരിക്കുന്നു.
3 Mod Hyrderne blusser min Vrede, Bukkene vil jeg hjemsøge; thi Hærskarers HERRE ser til sin Hjord. Han ser til Judas Hus; han gør dem til en Ganger, sin stolte Ganger i Strid.
“എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാൻ നായകന്മാരെ ശിക്ഷിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച് അവരെ യുദ്ധത്തിൽ തന്റെ രാജകീയകുതിരകളെ പോലെയാക്കും.
4 Fra ham kommer Hjørne og Teltpæl, fra ham kommer Krigens Bue, fra ham kommer hver en Hersker.
അവന്റെ പക്കൽനിന്ന് മൂലക്കല്ലും അവന്റെ പക്കൽനിന്ന് ആണിയും അവന്റെ പക്കൽനിന്ന് പടവില്ലും അവന്റെ പക്കൽനിന്ന് ഏതു അധിപതിയും വരും.
5 De bliver til Hobe som Helte, der i Striden tramper i Gadens Dynd; de kæmper, thi HERREN er med dem. Rytterne bliver til Skamme;
അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപ്പടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും.
6 jeg styrker Judas Hus og frelser Josefs Hus. Jeg ynkes og fører dem hjem, som havde jeg aldrig forstødt dem; thi jeg er HERREN deres Gud og bønhører dem.
ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കുകയും എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്ക് ഉത്തരമരുളും.
7 Efraim bliver som en Helt, deres Hjerte glædes som af Vin, deres Sønner glædes ved Synet. Deres Hjerte frydes i HERREN;
എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അത് കണ്ട് സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.
8 jeg fløjter ad dem og samler dem; thi jeg udløser dem, og de bliver mange som fordum.
ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും.
9 Blandt Folkeslag strøede jeg dem ud, men de kommer mig i Hu i det fjerne og opfostrer Børn til Hjemfærd.
ഞാൻ അവരെ ജനതകളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടി ജീവിച്ചു മടങ്ങിവരും.
10 Jeg fører dem hjem fra Ægypten, fra Assur samler jeg dem og bringer dem til Gilead og Libanon, som ikke skal være dem nok.
൧൦ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും; ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവർക്ക് ഇടം പോരാതെവരും.
11 De gaar gennem Trængselshavet, han slaar dets Bølger ned. Alle Nilstrømme tørkner, Assurs Stolthed styrtes, Ægyptens Herskerspir viger.
൧൧അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളെല്ലാം വറ്റിപ്പോകുകയും അശ്ശൂരിന്റെ അഹങ്കാരം താഴുകയും മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകുകയും ചെയ്യും.
12 Jeg gør dem stærke i HERREN, de vandrer i hans Navn, saa lyder det fra HERREN.
൧൨ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും” എന്നു യഹോവയുടെ അരുളപ്പാട്.

< Zakarias 10 >