< Salme 94 >
1 HERRE, du Hævnens Gud, du Hævnens Gud, træd frem i Glans;
൧പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, നിന്റെ ക്രോധം പ്രദര്‍ശിപ്പിക്കേണമേ.
2 staa op, du Jordens Dommer, øv Gengæld mod de hovmodige!
൨ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കണമേ; ഡംഭികൾക്ക് അങ്ങ് പ്രതികാരം ചെയ്യണമേ.
3 Hvor længe skal gudløse, HERRE, hvor længe skal gudløse juble?
൩യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
4 De fører tøjlesløs Tale, hver Udaadsmand ter sig som Herre;
൪അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു; നീതികേട് പ്രവർത്തിക്കുന്ന ഏവരും വമ്പ് പറയുന്നു.
5 de underkuer, o HERRE, dit Folk og undertrykker din Arvelod;
൫യഹോവേ, അവർ അങ്ങയുടെ ജനത്തെ തകർത്തുകളയുന്നു; അങ്ങയുടെ അവകാശത്തെ പീഡിപ്പിക്കുന്നു.
6 de myrder Enke og fremmed, faderløse slaar de ihjel;
൬അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥരെ അവർ ഹിംസിക്കുന്നു.
7 de siger: »HERREN kan ikke se, Jakobs Gud kan intet mærke!«
൭“യഹോവ കാണുകയില്ല; യാക്കോബിന്റെ ദൈവം ഗ്രഹിക്കുകയില്ല” എന്ന് അവർ പറയുന്നു.
8 Forstaa dog, I Taaber blandt Folket! Naar bliver I kloge, I Daarer?
൮ജനത്തിൽ ബുദ്ധിഹീനരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്ക് എപ്പോൾ ബുദ്ധി ഉദിക്കും?
9 Skulde han, som plantede Øret, ej høre, han, som dannede Øjet, ej se?
൯ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ? കണ്ണ് നിർമ്മിച്ചവൻ കാണുകയില്ലയോ?
10 Skulde Folkenes Tugtemester ej revse, han som lærer Mennesket indsigt?
൧൦ജനതതികളുടെ മേൽ ശിക്ഷണം നടത്തുന്നവൻ ശാസിക്കുകയില്ലയോ? അവൻ മനുഷ്യർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
11 HERREN kender Menneskets Tanker, thi de er kun Tomhed.
൧൧മനുഷ്യരുടെ വിചാരങ്ങൾ മായ എന്ന് യഹോവ അറിയുന്നു.
12 Salig den Mand, du tugter, HERRE, og vejleder ved din Lov
൧൨യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ വിശ്രമം നൽകേണ്ടതിന്
13 for at give ham Ro for onde Dage, indtil der graves en Grav til den gudløse;
൧൩അങ്ങ് ശിക്ഷിക്കുകയും അങ്ങയുടെ ന്യായപ്രമാണം ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
14 thi HERREN bortstøder ikke sit Folk og svigter ikke sin Arvelod.
൧൪യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.
15 Den retfærdige kommer igen til sin Ret, en Fremtid har hver oprigtig af Hjertet.
൧൫നീതിപൂർവമായ ന്യായവിധികൾ മടങ്ങിവരും; പരമാർത്ഥഹൃദയമുള്ളവരെല്ലാം അതിനോട് യോജിക്കും.
16 Hvo staar mig bi mod Ugerningsmænd? hvo hjælper mig mod Udaadsmænd?
൧൬ദുഷ്കർമ്മികൾക്കെതിരെ ആര് എനിക്ക് വേണ്ടി എഴുന്നേല്ക്കും? നീതികേട് പ്രവർത്തിക്കുന്നവരോട് ആര് എനിക്ക് വേണ്ടി എതിർത്തുനില്ക്കും?
17 Var HERREN ikke min Hjælp, snart hviled min Sjæl i det stille.
൧൭യഹോവ എനിക്ക് സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു.
18 Naar jeg tænkte: »Nu vakler min Fod«, støtted din Naade mig, HERRE;
൧൮“എന്റെ കാൽ വഴുതുന്നു” എന്ന് ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങയുടെ ദയ എന്നെ താങ്ങി.
19 da mit Hjerte var fuldt af ængstede Tanker, husvaled din Trøst min Sjæl.
൧൯എന്റെ ഉള്ളിൽ ആകുലചിന്തകൾ പെരുകുമ്പോൾ അങ്ങയിൽ നിന്നുള്ള ആശ്വാസം എന്റെ പ്രാണനെ തണുപ്പിക്കുന്നു.
20 Staar du i Pagt med Fordærvelsens Domstol, der skaber Uret i Lovens Navn?
൨൦നിയമം മൂലം തിന്മയ്ക്ക് വഴിയൊരുക്കുന്ന ദുഷ്ടസിംഹാസനത്തിന് അങ്ങയോട് സഖ്യം ഉണ്ടാകുമോ?
21 Jager de end den retfærdiges Liv og dømmer uskyldigt Blod,
൨൧നീതിമാന്റെ പ്രാണന് വിരോധമായി അവർ കൂട്ടം കൂടുന്നു; നിരപരാധിയെ അവർ ശിക്ഷയ്ക്ക് വിധിക്കുന്നു.
22 HERREN er dog mit Bjærgested, min Gud er min Tilflugtsklippe;
൨൨എങ്കിലും യഹോവ എനിക്ക് രക്ഷാഗോപുരവും എന്റെ ശരണശൈലവും എന്റെ ദൈവവും ആകുന്നു.
23 han vender deres Uret imod dem selv, udsletter dem for deres Ondskab; dem udsletter HERREN vor Gud.
൨൩ദൈവം അവരുടെ നീതികേട് കൊണ്ട് തന്നെ അവരുടെ മേൽ ശിക്ഷവരുത്തും; അവരുടെ ദുഷ്ടതയിൽ തന്നെ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ ഛേദിച്ചുകളയും.