< Salme 93 >
1 HERREN har vist, han er Konge, har iført sig Højhed, HERREN har omgjordet sig med Styrke. Han grundfæsted Jorden, den rokkes ikke.
൧യഹോവ വാഴുന്നു; അവിടുന്ന് മഹിമ ധരിച്ചിരിക്കുന്നു; യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു.
2 Din Trone staar fast fra fordum, fra Evighed er du!
൨അങ്ങയുടെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിയായുള്ളവൻ തന്നെ.
3 Strømme lod runge, HERRE, Strømme lod runge deres Drøn, Strømme lod runge deres Brag.
൩യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു.
4 Fremfor vældige Vandes Drøn, fremfor Havets Brændinger er HERREN herlig i det høje!
൪സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.
5 Dine Vidnesbyrd er fuldt at lide paa, Hellighed tilkommer dit Hus, HERRE, saa længe Dagene varer!
൫അങ്ങയുടെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ; യഹോവേ, വിശുദ്ധി അങ്ങയുടെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.