< Salme 146 >

1 Halleluja! Pris HERREN, min Sjæl!
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവയെ സ്തുതിക്കുവിൻ; എൻ മനമേ, യഹോവയെ സ്തുതിക്കുക.
2 Jeg vil prise HERREN hele mit Liv, lovsynge min Gud, saa længe jeg lever.
ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും.
3 Sæt ikke eders Lid til Fyrster, til et Menneskebarn, der ikke kan hjælpe!
നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.
4 Hans Aand gaar bort, han bliver til Jord igen, hans Raad er bristet samme Dag.
അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; അന്ന് തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
5 Salig den, hvis Hjælp er Jakobs Gud, hvis Haab staar til HERREN hans Gud,
യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
6 som skabte Himmel og Jord, Havet og alt, hvad de rummer, som evigt bevarer sin Trofasthed
ദൈവം ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു.
7 og skaffer de undertrykte Ret, som giver de sultne Brød! HERREN løser de fangne,
പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു.
8 HERREN aabner de blindes Øjne, HERREN rejser de bøjede, HERREN elsker de retfærdige,
യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9 HERREN vogter de fremmede, opholder faderløse og Enker, men gudløses Vej gør han kroget.
യഹോവ പരദേശികളെ പരിപാലിക്കുന്നു; കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു.
10 HERREN er Konge for evigt, din Gud, o Zion, fra Slægt til Slægt. Halleluja!
൧൦യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിക്കുവിൻ.

< Salme 146 >