< Salme 142 >
1 En Maskil af David, da han var i Hulen. En Bøn.
൧ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന. ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു.
2 Jeg løfter min Røst og raaber til HERREN, jeg løfter min Røst og trygler HERREN,
൨ദൈവത്തിന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ കർത്താവിനെ ബോധിപ്പിക്കുന്നു.
3 udøser min Klage for ham, udtaler min Nød for ham.
൩എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ അവിടുന്ന് എന്റെ പാത അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.
4 Naar Aanden vansmægter i mig, kender du dog min Sti. Paa Vejen, ad hvilken jeg vandrer, lægger de Snarer for mig.
൪എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണണമേ; എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; എന്റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല.
5 Jeg skuer til højre og spejder, men ingen vil kendes ved mig, afskaaret er mig hver Tilflugt, ingen bryder sig om min Sjæl.
൫യഹോവേ, ഞാൻ അങ്ങയോടു നിലവിളിച്ചു; “അവിടുന്ന് എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയും ആകുന്നു” എന്ന് ഞാൻ പറഞ്ഞു.
6 HERRE, jeg raaber til dig og siger: Du er min Tilflugt, min Del i de levendes Land!
൬എന്റെ നിലവിളിക്ക് ചെവിതരണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.
7 Lyt til mit Klageraab, thi jeg er saare ringe, frels mig fra dem, der forfølger mig, de er for stærke for mig; udfri min Sjæl af dens Fængsel, at jeg kan prise dit Navn! De retfærdige venter i Spænding paa, at du tager dig af mig.
൭ഞാൻ അങ്ങയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കണമേ; അങ്ങ് എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.