< Salme 141 >
1 En Salme af David. HERRE, jeg raaber til dig, il mig til Hjælp, hør min Røst, naar jeg raaber til dig;
യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാൻ നിന്നോടു അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കേണമേ.
2 som Røgoffer gælde for dig min Bøn, mine løftede Hænder som Aftenoffer!
എന്റെ പ്രാൎത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലൎത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
3 HERRE, sæt Vagt ved min Mund, vogt mine Læbers Dør!
യഹോവേ, എന്റെ വായ്ക്കു ഒരു കാവൽ നിൎത്തി, എന്റെ അധരദ്വാരം കാക്കേണമേ.
4 Bøj ikke mit Hjerte til ondt, til at gøre gudløs Gerning sammen med Udaadsmænd; deres lækre Mad vil jeg ikke smage.
ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്കാൎയ്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയുമരുതേ.
5 Slaar en retfærdig mig, saa er det Kærlighed; revser han mig, er det Olie for Hovedet, ej skal mit Hoved vise det fra sig, end sætter jeg min Bøn imod deres Ondskab.
നീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്കു പ്രാൎത്ഥനയേയുള്ളു.
6 Ned ad Klippens Skrænter skal Dommerne hos dem styrtes, og de skal høre, at mine Ord er liflige.
അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്നു തള്ളിയിടും; എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവയെ കേൾക്കും.
7 Som naar man pløjer Jorden i Furer, spredes vore Ben ved Dødsrigets Gab. (Sheol )
നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. (Sheol )
8 Dog, mine Øjne er rettet paa dig, o HERRE, Herre, paa dig forlader jeg mig, giv ikke mit Liv til Pris!
കൎത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
9 Vogt mig for Fælden, de stiller for mig, og Udaadsmændenes Snarer;
അവർ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
10 lad de gudløse falde i egne Garn, medens jeg gaar uskadt videre.
ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.