< Salme 124 >
1 Sang til Festrejserne. Af David. Havde HERREN ej været med os — saa sige Israel —
൧ദാവീദിന്റെ ഒരു ആരോഹണഗീതം. യിസ്രായേൽ ഇപ്പോൾ പറയേണ്ടത് “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
2 havde HERREN ej været med os, da Mennesker rejste sig mod os,
൨അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ
3 saa havde de slugt os levende, da deres Vrede optændtes mod os;
൩അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
4 saa havde Vandene overskyllet os, en Strøm var gaaet over vor Sjæl,
൪വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു;
5 over vor Sjæl var de gaaet, de vilde Vande.
൫പ്രളയജലം നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു.
6 Lovet være HERREN, som ej gav os hen, deres Tænder til Rov!
൬നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ”.
7 Vor Sjæl slap fri som en Fugl af Fuglefængernes Snare, Snaren reves sønder, og vi slap fri.
൭വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
8 Vor Hjælp er HERRENS Navn, Himlens og Jordens Skaber.
൮നമ്മളുടെ സഹായം ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.