< 4 Mosebog 34 >
1 HERREN talede fremdeles til Moses og sagde:
൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 Byd Israeliterne og sig til dem: Naar i kommer til Kana'ans Land — det er det Land, der skal tilfalde eder som Arvelod, Kana'ans Land i hele dets Udstrækning —
൨“യിസ്രായേൽ മക്കളോട് നീ കല്പിക്കേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ കനാൻദേശത്ത് എത്തുമ്പോൾ നിങ്ങൾക്ക് അവകാശമായി നൽകുവാനിരിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇങ്ങനെ ആയിരിക്കണം.
3 saa skal eders Sydside strække sig fra Zins Ørken langs med Edom; eders Sydgrænse skal mod Øst begynde ved Enden af Salthavet;
൩തെക്കെഭാഗം സീൻമരുഭൂമി തുടങ്ങി ഏദോമിന്റെ വശത്തുകൂടിയായിരിക്കണം; നിങ്ങളുടെ തെക്കെ അതിർത്തി കിഴക്ക് ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കണം.
4 saa skal eders Grænse dreje sønden om Akrabbimpasset, naa til Zin og ende sønden for Kadesj-Barnea; saa skal den løbe hen til Hazar-Addar og naa til Azmon;
൪പിന്നെ നിങ്ങളുടെ അതിര് അക്രബ്ബീംകയറ്റത്തിന് തെക്കോട്ട് തിരിഞ്ഞ് സീനിലേക്ക് കടന്ന് കാദേശ്ബർന്നേയയുടെ തെക്ക് അവസാനിക്കണം. അവിടെനിന്ന് ഹസർ-അദ്ദാർവരെ ചെന്ന് അസ്മോനിലേക്ക് കടക്കണം.
5 fra Azmon skal Grænsen dreje hen til Ægyptens Bæk og ende ved Havet.
൫പിന്നെ അസ്മോൻതുടങ്ങി ഈജിപ്റ്റ് നദിയിലേക്ക് തിരിഞ്ഞ് സമുദ്രത്തിൽ അവസാനിക്കണം.
6 Hvad Vestgrænsen angaar, skal det store Hav være eders Grænse; det skal være eders Vestgrænse.
൬പടിഞ്ഞാറ് മഹാസമുദ്രം അതിരായിരിക്കണം. അത് നിങ്ങളുടെ പടിഞ്ഞാറെ അതിര്.
7 Eders Nordgrænse skal være følgende: Fra det store Hav skal I udstikke eder en Linie til Bjerget Hor;
൭വടക്ക് മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം വരെയും
8 fra Bjerget Hor skal I udstikke en Linie til Egnen hen imod Hamat, saa at Grænsen ender ved Zedad;
൮അവിടെനിന്ന് ഹമാത്ത്‌വരെയും നിങ്ങളുടെ അതിരായിരിക്കണം. സെദാദിൽ ആ അതിര് അവസാനിക്കണം;
9 derpaa skal Grænsen gaa til Zifron og ende ved Hazar-Enan. Det skal være eders Nordgrænse.
൯പിന്നെ അതിര് സിഫ്രോൻവരെ ചെന്ന് ഹസർ-ഏനാനിൽ അവസാനിക്കണം; ഇത് നിങ്ങളുടെ വടക്കെ അതിര്.
10 Men til Østgrænse skal I afmærke eder en Linie fra Hazar-Enan til Sjefam;
൧൦കിഴക്ക് ഹസർ-ഏനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കണം.
11 og fra Sjefam skal Grænsen gaa ned til Ribla østen for Ajin, og Grænsen skal løbe videre ned, til den støder til Bjergskrænten østen for Kinneretsøen;
൧൧ശെഫാംതുടങ്ങി ആ അതിര് അയീന്റെ കിഴക്ക് ഭാഗത്ത് രിബ്ളാവരെ ഇറങ്ങിച്ചെന്ന് കിന്നേരെത്ത് കടലിന്‍റെ കിഴക്കെ കരയോട് ചേർന്നിരിക്കണം.
12 derpaa skal Grænsen løbe ned langs Jordan og ende ved Salthavet. Det skal være eders Land i hele dets Udstrækning til alle Sider.
൧൨അവിടെനിന്ന് യോർദ്ദാൻവഴിയായി ഇറങ്ങിച്ചെന്ന് ഉപ്പുകടലിൽ അവസാനിക്കണം. ഇത് നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരായിരിക്കണം”.
13 Og Moses bød Israeliterne og sagde: Det er det Land, I skal udskifte mellem eder ved Lodkastning, og som efter HERRENS Bud skal gives de ni Stammer og den halve Stamme.
൧൩മോശെ യിസ്രായേൽ മക്കളോട് കല്പിച്ചത്: “നിങ്ങൾക്ക് ചീട്ടിട്ട് അവകാശമായി ലഭിക്കുവാനുള്ളതും യഹോവ ഒമ്പതര ഗോത്രങ്ങൾക്ക് കൊടുക്കുവാൻ കല്പിച്ചിട്ടുള്ളതുമായ ദേശം ഇതുതന്നെ.
14 Thi Rubeniternes Stamme efter deres Fædrenehuse og Gaditernes Stamme efter deres Fædrenehuse og Manasses halve Stamme har allerede faaet deres Arvelod.
൧൪രൂബേൻഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവരവരുടെ അവകാശം ലഭിച്ചുവല്ലോ”.
15 De to Stammer og den halve Stamme har faaet deres Arvelod hinsides Jordan over for Jeriko, mod Øst, mod Solens Opgang.
൧൫ഈ രണ്ടര ഗോത്രത്തിന് അവകാശം ലഭിച്ചത് കിഴക്കൻപ്രദേശത്ത് യെരിഹോവിന് കിഴക്ക് യോർദ്ദാനക്കരെ ആയിരുന്നു.
16 Og HERREN talede til Moses og sagde:
൧൬പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:
17 Navnene paa de Mænd, der skal udskifte Landet mellem eder, er følgende: Præsten Eleazar og Josua, Nuns Søn;
൧൭“ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിച്ചു തരേണ്ടവരുടെ പേരുകൾ ഇതാ: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.
18 desuden skal I udtage een Øverste af hver Stamme til at udskifte Landet.
൧൮ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന് നിങ്ങൾ ഓരോ ഗോത്രത്തിൽനിന്ന് ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളണം.
19 Navnene paa disse Mænd er følgende: Af Judas Stamme Kaleb, Jefunnes Søn,
൧൯അവർ ആരെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.
20 af Simeoniternes Stamme Sjemuel, Ammihuds Søn,
൨൦ശിമെയോൻ ഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.
21 af Benjamins Stamme Elidad, Kislons Søn,
൨൧ബെന്യാമീൻ ഗോത്രത്തിൽ കിസ്ളോന്റെ മകൻ എലീദാദ്.
22 af Daniternes Stamme een Øverste, Bukki, Joglis Søn,
൨൨ദാൻഗോത്രത്തിനുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി.
23 af Josefs Sønner: af Manassiternes Stamme een Øverste, Hanniel, Efods Søn,
൨൩യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ.
24 og af Efraimiternes Stamme een Øverste, Kemuel, Sjiftans Søn,
൨൪എഫ്രയീംഗോത്രത്തിനുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.
25 af Zebuloniternes Stamme een Øverste, Elizafan, Parnaks Søn,
൨൫സെബൂലൂൻഗോത്രത്തിനുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ.
26 af Issakariternes Stamme een Øverste, Paltiel, Azzans Søn,
൨൬യിസ്സാഖാർഗോത്രത്തിനുള്ള പ്രഭു അസ്സാന്റെ മകൻ പൽത്തീയേൽ.
27 af Aseriternes Stamme een Øverste, Ahihud, Sjelomis Søn,
൨൭ആശേർഗോത്രത്തിനുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്.
28 og af Naftaliternes Stamme een Øverste, Peda'el, Ammihuds Søn.
൨൮നഫ്താലിഗോത്രത്തിനുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.
29 Det var dem, HERREN paalagde at udskifte Kana'ans Land mellem Israeliterne.
൨൯യിസ്രായേൽ മക്കൾക്ക് കനാൻദേശത്ത് അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന് യഹോവ നിയമിച്ചവർ ഇവർ തന്നേ.