< Josua 19 >
1 Det andet Lod faldt for Simeon, for Simeoniternes Stamme efter deres Slægter; og deres Arvelod kom til at ligge inde i Judæernes Arvelod.
൧രണ്ടാമത്തെ നറുക്ക് ശിമെയോൻ ഗോത്രത്തിന് വീണു. കുടുംബംകുടുംബമായി അവരുടെ അവകാശം യെഹൂദാ ഗോത്രത്തിന്റെ അവകാശഭൂമിയുടെ ഇടയിൽ ആയിരുന്നു.
2 Til deres Arvelod hørte: Be'ersjeba, Sjema, Molada,
൨അവർക്ക് തങ്ങളുടെ അവകാശത്തിൽ
3 Hazar-Sjual, Bala, Ezem,
൩ബേർ-ശേബ, ശേബ, മോലാദ,
൪ഹസർ-ശൂവാൽ, ബാലാ, ഏസെം, എൽതോലദ്, ബേഥൂൽ, ഹോർമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്,
5 Ziklag, Bet-Markabot, Hazar-Susa,
൫ഹസർ-സൂസ, ബേത്ത്-ലെബായോത്ത് - ശാരൂഹെൻ;
6 Bet-Lebaot og Sjaruhen; tilsammen tretten Byer med Landsbyer.
൬ഇങ്ങനെ പതിമൂന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ലഭിച്ചു
7 En-Rimmon, Token, Eter og Asjan; tilsammen fire Byer med Landsbyer.
൭കൂടാതെ അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്ക് ലഭിച്ചു;
8 Desuden alle Landsbyerne rundt om disse Byer indtil Ba'alat-Be'er, Rama i Sydlandet. Det er Simeoniternes Stammes Arvelod efter deres Slægter.
൮ഈ പട്ടണങ്ങൾക്ക് ചുറ്റും തെക്കെദേശത്തിലെ രാമ എന്ന ബാലത്ത്-ബേർ വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇത് ശിമെയോൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം.
9 Fra Judæernes Del blev Simeoniternes Arvelod taget; thi Judæernes Del var for stor til dem; der for fik Simeoniterne Arvelod inde i deres Arvelod.
൯ശിമയോൻ ഗോത്രത്തിന് ലഭിച്ച അവകാശം യെഹൂദാ ഗോത്രത്തിന്റെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാ ഗോത്രക്കാർക്ക് ലഭിച്ച ഓഹരി അവർക്ക് അധികമായിരുന്നതുകൊണ്ടാണ് അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്ക് അവകാശം ലഭിച്ചത്.
10 Det tredje Lod faldt for Zebuloniterne efter deres Slægter. Deres Arvelods Landemærke naar til Sarid:
൧൦മൂന്നാമത്തെ നറുക്ക് സെബൂലൂൻ ഗോത്രത്തിനായിരുന്നു. കുടുംബങ്ങളായി അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.
11 og deres Grænse strækker sig vestpaa op til Mar'ala, berører Dabbesjet og støder til Bækken, som løber østen om Jokneam;
൧൧അവരുടെ അതിർ പടിഞ്ഞാറോട്ട് മരലയിലേക്ക് കയറി ദബ്ബേശെത്ത്‌വരെ ചെന്ന് യൊക്നെയാമിനെതിരെയുള്ള തോടുവരെ എത്തുന്നു.
12 fra Sarid drejer den østpaa, mod Solens Opgang, hen imod Kislot-Tabors Omraade og fortsætter til Daberat og op til Jafia;
൧൨സാരീദിൽനിന്ന് അത് കിഴക്കോട്ട് കിസ്ളോത്ത് താബോരിന്റെ അതിരിലേക്ക് തിരിഞ്ഞ് ദാബെരത്തിലേക്ക് ചെന്ന് യാഫീയയിലേക്ക് കയറുന്നു.
13 mod Øst, mod Solens Opgang, løber den derpaa over til Gat-Hefer, til Et-Kazin og videre til Rimmona og bøjer om til Nea;
൧൩അവിടെനിന്ന് കിഴക്കോട്ട് ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്ന് നേയാ വരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്ക് ചെല്ലുന്നു.
14 derfra drejer Grænsen i nordlig Retning til Hannaton og ender i Dalen ved Jifta-El.
൧൪പിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്ത് തിരിഞ്ഞ് യിഫ്താഹ്-ഏൽ താഴ്‌വരയിൽ അവസാനിക്കുന്നു.
15 Og den omfatter Kattat, Nabalal, Sjimron, Jid'ala og Betlehem; tilsammen tolv Byer med Landsbyer.
൧൫കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹേം മുതലായ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
16 Det er Zebuloniternes Arvelod efter deres Slægter, nævnte Byer med Landsbyer.
൧൬ഇവ സെബൂലൂൻ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
17 For Issakar faldt det fjerde Lod, for Issakariterne efter deres Slægter;
൧൭നാലാമത്തെ നറുക്ക് യിസ്സാഖാർ ഗോത്രത്തിനായിരുന്നു. കുടുംബംകുടുംബമായി യിസ്സാഖാർ ഗോത്രത്തിന്
18 og deres Landemærke var: Jizre'el, Kesullot, Sjunem,
൧൮ലഭിച്ച ദേശങ്ങൾ: യിസ്രയേൽ, കെസുല്ലോത്ത്,
19 Hafarajim, Sji'on, Anaharat,
൧൯ശൂനേം, ഹഫാരയീം, ശീയോൻ,
20 Rabbit, Kisjjon, Ebez,
൨൦അനാഹരാത്ത്, രബ്ബീത്ത്, കിശ്യോൻ,
21 Remet, En-Gannim, En-Hadda og Bet-Pazzez.
൨൧ഏബെസ്, രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
22 Og Grænsen berører Tabor, Sjahazim og Bet-Sjemesj og ender ved Jordan; tilsammen seksten Byer med Landsbyer.
൨൨അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ് എന്നീ സ്ഥലങ്ങളിൽ കൂടി കടന്ന് യോർദ്ദാനിൽ അവസാനിക്കുന്നു. അവർക്ക് പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
23 Det er Issakariternes Stammes Omraade efter deres Slægter, nævnte Byer med Landsbyer.
൨൩ഈ പട്ടണങ്ങളും ഗ്രാമങ്ങളും യിസ്സാഖാർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.
24 Det femte Lod faldt for Aseriternes Stamme efter deres Slægter.
൨൪ആശേർമക്കളുടെ ഗോത്രത്തിനായിരുന്നു അഞ്ചാമത്തെ നറുക്കു വീണത്.
25 Deres Landemærke var: Helkat, Hali, Beten, Aksjaf,
൨൫കുടുബം കുടുംബമായി അവർക്ക് ലഭിച്ച ദേശങ്ങൾ ഹെല്‍ക്കത്ത്, ഹലി, ബേതെൻ,
26 Alammelek, Am'ad og Misj'al; derpaa berører Grænsen Karmel mod Vest og Sjihor-Libnat,
൨൬അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതിന്റെ അതിർ പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തും വരെ എത്തി,
27 drejer saa østpaa til Bet-Dagon og berører Zebulon og Dalen ved Jifta-El mod Nord; derpaa gaar den til Bet-Emek og Ne'iel og fortsætter nordpaa til Kabul,
൨൭കിഴക്ക് ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞ്, വടക്ക് സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽ താഴ്‌വരയിലും എത്തി, ഇടത്തോട്ട് കാബൂൽ,
28 Abdon, Rehob, Hammon og Kana indtil den store Stad Zidon;
൨൮ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻവരെയും ചെല്ലുന്നു.
29 saa drejer Grænsen mod Rama og til den befæstede By Tyrus; derpaa drejer Grænsen mod Hosa og ender ved Havet; desuden Mahalab, Akzib,
൨൯പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ അത് ഹോസയിലേക്ക് തിരിഞ്ഞ് അക്സീബ് ദേശത്ത് സമുദ്രത്തിൽ അവസാനിക്കുന്നു.
30 Akko, Afek, Rehob; tilsammen to og tyve Byer med Landsbyer.
൩൦ഉമ്മ, അഫേക്, രഹോബ് മുതലായ ഇരുപത്തിരണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
31 Det er Aseriternes Stammes Omraade efter deres Slægter, nævnte Byer med Landsbyer.
൩൧ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആശേർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.
32 For Naftaliterne faldt det sjette Lod, for Naftaliterne efter deres Slægter.
൩൨ആറാമത്തെ നറുക്ക് നഫ്താലി ഗോത്രത്തിലെ, കുടുംബങ്ങൾക്കു വീണു.
33 Deres Landemærke gaar fra Helet, fra Allon-Beza'anannim og Adami-Nekeb og Jabne'el indtil Lakkum og ender ved Jordan;
൩൩അവരുടെ അതിർ ഹേലെഫിൽ സാനന്നീമിലെ കരുവേലകച്ചുവട്ടിൽ തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടെ ലക്കൂം വരെ ചെന്ന് യോർദ്ദാനിൽ അവസാനിക്കുന്നു.
34 saa drejer Grænsen vestpaa til Aznot-Tabor, fortsætter derfra til Hukkok, berører Zebulon mod Syd, Aser mod Vest og Jordan mod Øst.
൩൪പിന്നെ ആ അതിർ പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞ് അവിടെനിന്ന് ഹൂക്കോക്കിലേക്ക് ചെന്ന് തെക്കുവശത്ത് സെബൂലൂനോടും പടിഞ്ഞാറുവശത്ത് ആശേരിനോടും കിഴക്കുവശത്ത് യോർദ്ദാന് സമീപമുള്ള യെഹൂദയോടും ചേർന്നിരിക്കുന്നു.
35 Befæstede Byer er: Ziddim, Zer, Hammat, Rakkat, Kinneret,
൩൫ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്,
൩൬രക്കത്ത്, കിന്നേരത്ത്, അദമ, രാമ
37 Kedesj, Edre'i, En-Hazor,
൩൭ഹാസോർ, കാദേശ്, എദ്രെയി, ഏൻ-ഹാസോർ,
38 Jir'on, Migdal-El, Horem, Bet-Anat og Bet-Sjemesj; tilsammen nitten Byer med Landsbyer.
൩൮യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും
39 Det er Naftaliternes Stammes Arvelod efter deres Slægter, nævnte Byer med Landsbyer.
൩൯നഫ്താലി ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശദേശം ആകുന്നു.
40 For Daniternes Stamme efter deres Slægter faldt det syvende Lod.
൪൦ദാൻ ഗോത്രത്തിന് കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വീണു.
41 Deres Arvelods Landemærke var: Zor'a, Esjtaol, Ir-Sjemesj,
൪൧അവരുടെ അവകാശദേശം സോരാ, എസ്തായോൽ, ഈർ-ശേമെശ്,
42 Sja'alabbin, Ajjalon, Jitla,
൪൨ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
44 Elteke, Gibbeton, Ba'alat,
൪൪എൽതെക്കേ, ഗിബ്ബെഥോൻ, ബാലാത്ത്,
45 Jehud, Bene-Berak, Gat-Rimmon,
൪൫യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ,
46 Me-Jarkon og Rakkon og Egnen hen imod Jafo.
൪൬മേയർക്കോൻ, രക്കോൻ എന്നിവയും യാഫോവിനെതിരെയുള്ള ദേശവും ആയിരുന്നു.
47 Men Daniternes Omraade blev dem for trangt; derfor drog Daniterne op og angreb Lesjem, indtog det og slog det med Sværdet; derpaa tog de det i Besiddelse og bosatte sig der og gav Lesjem Navnet Dan efter deres Stamfader Dan.
൪൭എന്നാൽ ദാൻഗോത്രത്തിന്റെ ദേശം അവർക്ക് നഷ്ടമായപ്പോൾ അവർ പുറപ്പെട്ട് ലേശെമിനോട് യുദ്ധം ചെയ്ത് അത് പിടിച്ചു. വാൾകൊണ്ട് ജനത്തെ സംഹരിച്ച് അവിടെ പാർത്തു; ലേശെമിന് തങ്ങളുടെ പൂർവപിതാവായ ദാനിന്റെ പേരിടുകയും ചെയ്തു.
48 Dette er Daniternes Stammes Arvelod efter deres Slægter, nævnte Byer med Landsbyer.
൪൮ഇത് ദാൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
49 Da Israeliterne var færdige med Udskiftningen af Landet, Stykke for Stykke, gav de Josua, Nuns Søn, en Arvelod imellem sig.
൪൯ദേശം വിഭജിച്ചു കഴിഞ്ഞശേഷം യിസ്രായേൽ മക്കൾ നൂനിന്റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.
50 Efter HERRENS Paabud gav de ham den By, han udbad sig, Timnat-Sera i Efraims Bjerge; og han befæstede Byen og bosatte sig der.
൫൦എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവൻ ചോദിക്കയും അവർ യഹോവയുടെ കല്പനപ്രകാരം അത് അവന് കൊടുക്കുകയും ചെയ്തു; അവൻ ആ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു.
51 Det er de Arvelodder, som Præsten Eleazar og Josua, Nuns Søn, og Overhovederne for de israelitiske Stammers Fædrenehuse udskiftede ved Lodkastning i Silo for HERRENS Aasyn ved Aabenbaringsteltets Indgang. Saaledes blev de færdige med Udskiftningen af Landet.
൫൧പുരോഹിതനായ എലെയാസാരും, നൂനിന്റെ മകനായ യോശുവയും, യിസ്രായേൽ മക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും, ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൂടി, ദേശം ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്തു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി.