< Job 20 >
1 Saa tog Na'amatiten Zofar til Orde og sagde:
൧അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:
2 Derfor bruser Tankerne i mig, og derfor stormer det i mig;
൨“ഉത്തരം പറയുവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ അക്ഷമ കാരണം തന്നെ.
3 til min Skam maa jeg høre paa Tugt, faar tankeløst Mundsvejr til Svar!
൩എനിയ്ക്ക് ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു.
4 Ved du da ikke fra Arilds Tid, fra Tiden, da Mennesket sattes paa Jorden,
൪മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ?
5 at gudløses Jubel er kort og vanhelliges Glæde stakket?
൫ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; അഭക്തന്റെ സന്തോഷം അല്പനേരത്തേക്കേയുള്ളു.
6 Steg end hans Hovmod til Himlen, raged hans Hoved i Sky,
൬അവന്റെ ഉയർച്ച ആകാശത്തോളം എത്തിയാലും അവന്റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും
7 som sit Skarn forgaar han for evigt, de, der saa ham, siger: »Hvor er han?«
൭അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.
8 Han flyr som en Drøm, man finder ham ikke, som et Nattesyn jages han bort;
൮അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ മറഞ്ഞുപോകും.
9 Øjet, der saa ham, ser ham ej mer, hans Sted faar ham aldrig at se igen.
൯അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല.
10 Hans Sønner bejler til ringes Yndest, hans Hænder maa give hans Gods tilbage.
൧൦അവന്റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും; അവന്റെ കൈ അവന്റെ സമ്പത്ത് മടക്കിക്കൊടുക്കും.
11 Hans Ben var fulde af Ungdomskraft, men den lægger sig med ham i Støvet.
൧൧അവന്റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു; അത് അവനോടുകൂടി പൊടിയിൽ കിടക്കും.
12 Er det onde end sødt i hans Mund, naar han gemmer det under sin Tunge,
൧൨ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും
13 sparer paa det og slipper det ikke, holder det fast til sin Gane,
൧൩അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും
14 saa bliver dog Maden i hans Indre til Slangegift inden i ham;
൧൪അവന്റെ ആഹാരം അവന്റെ കുടലിൽ മാറ്റപ്പെട്ട് അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.
15 Godset, han slugte, maa han spy ud, Gud driver det ud af hans Bug,
൧൫അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അത് അവന്റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും.
16 han indsuger Slangernes Gift, og Øgleungen slaar ham ihjel;
൧൬അവൻ സർപ്പവിഷം നുകരും അണലിയുടെ നാവ് അവനെ കൊല്ലും.
17 han skuer ej Strømme af Olie, Bække af Honning og Fløde;
൧൭തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കുകയില്ല.
18 han maa af med sin Vinding, svælger den ej, faar ingen Glæde af tilbyttet Gods.
൧൮തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല.
19 Thi han knuste de ringe og lod dem ligge, ranede Huse, han ej havde bygget.
൧൯അവൻ ദരിദ്രന്മാരെ പീഡിപ്പിച്ച് ഉപേക്ഷിച്ചു; താൻ പണിയാത്ത വീട് അപഹരിച്ചു.
20 Thi han har ingen Hjælp af sin Rigdom, trods sine Skatte reddes han ikke;
൨൦അവന്റെ കൊതിക്ക് മതിവരാത്തതുകൊണ്ട് അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല.
21 ingen gik fri for hans Glubskhed, derfor varer hans Lykke ikke;
൨൧അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല; അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്‍ക്കുകയില്ല.
22 midt i sin Overflod har han det trangt, al Slags Nød kommer over ham.
൨൨അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന് ഞെരുക്കം ഉണ്ടാകും; ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും.
23 For at fylde hans Bug sender Gud sin Vredes Glød imod ham, lader sin Harme regne paa ham.
൨൩അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ ദൈവം തന്റെ ഉഗ്രകോപം അവന്റെമേൽ അയയ്ക്കും; അവൻ ഭക്ഷിക്കുമ്പോൾ അത് അവന്റെമേൽ വർഷിപ്പിക്കും.
24 Flyr han for Brynje af Jern, saa gennemborer ham Kobberbuen;
൨൪അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്ര വില്ല് അവനിൽ തറഞ്ഞുകയറും.
25 en Kniv kommer ud af hans Ryg, et lynende Staal af hans Galde; over ham falder Rædsler,
൨൫അവൻ അത് അവന്റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു; മിന്നുന്ന മുന അവന്റെ പിത്തഗ്രന്ഥിയിൽനിന്ന് പുറപ്പെടുന്നു; കൊടും ഭീതി അവന്റെമേൽ ഇരിക്കുന്നു.
26 idel Mørke er opsparet til ham; Ild, der ej blæses op, fortærer ham, æder Levningen i hans Telt.
൨൬അന്ധകാരമെല്ലാം അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത തീയ്ക്ക് അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അത് ദഹിപ്പിക്കും;
27 Himlen bringer hans Brøde for Lyset, og Jorden rejser sig mod ham.
൨൭ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവന് എതിരായി സാക്ഷ്യം പറയും.
28 Hans Huses Vinding maa bort, rives bort paa Guds Vredes Dag.
൨൮അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും; ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും.
29 Slig er den gudløses Lod fra Gud og Lønnen fra Gud for hans Brøde!
൨൯ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവന് നിയമിച്ച അവകാശവും ആകുന്നു”.