< Esajas 13 >
1 Et Udsagn om Babel, som Esajas, Amoz's Søn skuede:
൧ആമോസിന്റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം:
2 Rejs Banner paa et nøgent Bjerg, raab ogsaa til dem, vink, saa de drager igennem Fyrsternes Porte!
൨മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിനു ശബ്ദം ഉയർത്തി അവരെ കൈവീശി വിളിക്കുവിൻ.
3 Jeg har opbudt min viede Hær til at tjene min Vrede og kaldt mine Helte hid, de jublende, stolte.
൩ഞാൻ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, എന്റെ ഔന്നത്യത്തിൽ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാൻ എന്റെ കോപത്തെ നിവർത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു.
4 Hør i Bjergene Larm som af talrigt Krigsfolk, hør, hvor det buldrer af Riger, af samlede Folk! Hærskarers HERRE er ved at mønstre sin Krigshær.
൪ബഹുജനത്തിന്റെ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജനതകളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ ഒന്നിച്ചുകൂട്ടുന്നു.
5 De kommer fra fjerne Egne, fra Himlens Grænse, HERREN og hans Vredes Værktøj for at hærge al Jorden.
൫ദേശത്തെ മുഴുവനും നശിപ്പിക്കുവാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
6 Jamrer, thi HERRENS Dag er nær, den kommer som Vold fra den Vældige.
൬യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു.
7 Derfor slappes hver Haand, hvert Menneskehjerte smelter,
൭അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.
8 de ræddes, gribes af Veer og Smerter, vaander sig som fødende Kvinde; de stirrer i Angst paa hverandre med blussende røde Kinder.
൮അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്ക് പിടിപെടും; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; അവർ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
9 Se, HERRENS Dag kommer, grum, med Harme og brændende Vrede; Jorden gør den til Ørk og rydder dens Synder bort.
൯ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്ന് മുടിച്ചുകളയുവാനും യഹോവയുടെ ദിവസം ക്രൂരമായി ക്രോധത്തോടും അതികോപത്തോടും കൂടി വരുന്നു.
10 Thi Himlens Stjerner og Billeder udstraaler ej deres Lys, mørk rinder Solen op, og Maanen skinner ikke.
൧൦ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശം തരുകയില്ല; സൂര്യൻ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല.
11 Jeg hjemsøger Jorden for dens Ondskab, de gudløse for deres Brøde, gør Ende paa frækkes Overmod, bøjer Voldsmænds Hovmod.
൧൧ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
12 En Mand gør jeg sjældnere end Guld og et Menneske end Ofirs Guld.
൧൨ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും വിരളമാക്കും.
13 Derfor bæver Himlen, og Jorden flytter sig skælvende ved Hærskarers HERRES Harme paa hans brændende Vredes Dag.
൧൩അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും;
14 Og som en skræmt Gazel, som Faar, der ej holdes i Flok, skal hver søge hjem til sit Folk, og hver skal fly til sit Land.
൧൪ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും അവർ ഓരോരുത്തൻ അവനവന്റെ ജനത്തിന്റെ അടുക്കലേക്ക് തിരിയും; ഓരോരുത്തൻ അവനവന്റെ സ്വദേശത്തിലേക്ക് ഓടിപ്പോകും.
15 Enhver, der indhentes, spiddes, enhver, der gribes, falder for Sværdet;
൧൫കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും; പിടിപെടുന്നവനെല്ലാം വാളാൽ വീഴും.
16 deres spæde knuses for deres Øjne, Husene plyndres, Kvinderne skændes.
൧൬അവരുടെ കൺമുമ്പിൽ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.
17 Se, imod dem rejser jeg Mederne, som agter Sølv for intet og ej regner Guld for noget.
൧൭ഞാൻ മേദ്യരെ അവർക്ക് വിരോധമായി ഉണർത്തും; അവർ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവർക്ക് താത്പര്യവുമില്ല.
18 Deres Buer fælder de unge, Livsfrugt skaaner de ej, med Børn har deres Øjne ej Medynk.
൧൮അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും; ഗർഭഫലത്തോട് അവർക്ക് കരുണ തോന്നുകയില്ല; പൈതങ്ങളെയും അവർ ആദരിക്കുകയില്ല.
19 Det gaar med Babel, Rigernes Krone, Kaldæernes stolte Pryd, som dengang Gud omstyrtede Sodoma og Gomorra.
൧൯രാജ്യങ്ങളുടെ മഹത്ത്വവും കൽദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ, ആയിത്തീരും.
20 Det skal aldrig i Evighed bebos, ej bebygges fra Slægt til Slægt; der telter Araberen ikke, der lejrer Hyrder sig ej;
൨൦അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കുകയുമില്ല; അരാബിക്കാരൻ അവിടെ കൂടാരം അടിക്കുകയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
21 men Vildkatte lejrer sig der, og Husene fyldes med Ugler; der holder Strudsene til, og Bukketroldene springer;
൨൧മരുഭൂമിയിലെ വന്യമൃഗങ്ങൾ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും; ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും.
22 Sjakaler tuder i Borgene, Hyæner i de yppige Slotte. Dets Time stunder nu til, dets Dage bliver ej mange.
൨൨അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓരിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീർഘിച്ചുപോവുകയുമില്ല.