< 1 Mosebog 16 >

1 Abrams Hustru Saraj fødte ham intet Barn. Men Saraj havde en Ægyptisk Trælkvinde ved Navn Hagar;
അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്ക് ഹാഗാർ എന്നു പേരുള്ള ഈജിപ്റ്റുകാരിയായ ഒരു ദാസി ഉണ്ടായിരുന്നു.
2 og Saraj sagde til Abram: »HERREN har jo nægtet mig Børn; gaa derfor ind til min Trælkvinde, maaske kan jeg faa en Søn ved hende!« Og Abram adlød Saraj.
സാറായി അബ്രാമിനോട്: “നോക്കൂ, മക്കളെ പ്രസവിക്കുന്നതിൽനിന്ന് യഹോവ എന്റെ ഗർഭം തടഞ്ഞിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്ക് മക്കളെ ലഭിക്കും” എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.
3 Saa tog Abrams Hustru Saraj sin Trælkvinde, Ægypterinden Hagar, efter at Abram havde boet ti Aar i Kana'ans Land, og gav sin Mand Abram hende til Hustru;
അബ്രാം കനാൻദേശത്ത് പാർത്ത് പത്തു വർഷം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി ഈജിപ്റ്റുദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു.
4 og han gik ind til Hagar, og hun blev frugtsommelig. Men da hun saa, at hun var frugtsommelig, lod hun haant om sin Herskerinde.
അവൻ ഹാഗാറിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭംധരിച്ചു; താൻ ഗർഭംധരിച്ചു എന്ന് ഹാഗാർ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന് നിന്ദിതയായി.
5 Da sagde Saraj til Abram: »Min Krænkelse komme over dig! Jeg lagde selv min Trælkvinde i din Favn, og nu hun ser, at hun skal føde, lader hun haant om mig; HERREN være Dommer mellem mig og dig!«
അപ്പോൾ സാറായി അബ്രാമിനോട്: “എനിക്ക് നേരിട്ട അന്യായത്തിന് നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭംധരിച്ചു എന്ന് അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന് നിന്ദ്യയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ” എന്നു പറഞ്ഞു.
6 Abram svarede Saraj: »Din Trælkvinde er i din Haand, gør med hende, hvad du finder for godt!« Da plagede Saraj hende, saa hun flygtede for hende.
അബ്രാം സാറായിയോട്: “നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊള്ളുക” എന്നു പറഞ്ഞു. സാറായി അവളോടു കഠിനമായി പെരുമാറിയപ്പോൾ ഹാഗാർ അവളുടെ അടുക്കൽനിന്ന് ഓടിപ്പോയി.
7 Men HERRENS Engel fandt hende ved Vandkilden i Ørkenen, ved Kilden paa Vejen til Sjur;
പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികിൽ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെവച്ചുതന്നെ, അവളെ കണ്ടു.
8 og han sagde: »Hvorfra kommer du, Hagar, Sarajs Trælkvinde, og hvor gaar du hen?« Hun svarede: »Jeg flygter for min Herskerinde Saraj!«
“സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? എന്നു ചോദിച്ചു. അതിന് അവൾ: “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുക്കൽനിന്ന് ഓടിപ്പോകുകയാകുന്നു” എന്നു പറഞ്ഞു.
9 Da sagde HERRENS Engel til hende: »Vend tilbage til din Herskerinde og find dig i hendes Mishandling!«
യഹോവയുടെ ദൂതൻ അവളോട്: “നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്ക് കീഴടങ്ങിയിരിക്കുക” എന്നു കല്പിച്ചു.
10 Og HERRENS Engel sagde til hende: »Jeg vil gøre dit Afkom saa talrigt, at det ikke kan tælles.«
൧൦യഹോവയുടെ ദൂതൻ പിന്നെയും അവളോട്: “ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതുകൊണ്ട് അവർ എണ്ണിക്കൂടാത്തവിധം പെരുപ്പമുള്ളതായിരിക്കും.
11 Og HERRENS Engel sagde til hende: »Se, du er frugtsommelig, og du skal føde en Søn, som du skal kalde Ismael, thi HERREN har hørt, hvad du har lidt;
൧൧നോക്കൂ, നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേട്ടതുകൊണ്ട് അവന് യിശ്മായേൽ എന്നു പേരു വിളിക്കണം;
12 og han skal blive et Menneske-Vildæsel, hvis Haand er mod alle, og alles Haand mod ham, og han skal ligge i Strid med alle sine Frænder!«
൧൨അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈകൾ അവന് വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ വസിക്കും” എന്ന് അരുളിച്ചെയ്തു.
13 Saa gav hun HERREN, der havde talet til hende, Navnet: Du er en Gud, som ser; thi hun sagde: »Har jeg virkelig her set et Glimt af ham, som ser mig?«
൧൩അപ്പോൾ അവൾ: “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ? എന്ന് പറഞ്ഞ് തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: “നീ കാണുന്നവനായ ദൈവമാകുന്നു” എന്ന് പേർവിളിച്ചു.
14 Derfor kaldte man Brønden Be'er-lahaj-ro'i; den ligger mellem Kadesj og Bered.
൧൪അതുകൊണ്ട് ആ കിണർ ബേർ-ലഹയീ-രോയീ എന്ന് വിളിക്കപ്പെട്ടു; അത് കാദേശിനും ബേരെദിനും മദ്ധ്യേ ഇരിക്കുന്നു.
15 Og Hagar fødte Abram en Søn, og Abram kaldte Sønnen, Hagar fødte ham, Ismael.
൧൫പിന്നെ ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു.
16 Abram var seks og firsindstyve Aar gammel, da Hagar fødte ham Ismael.
൧൬ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്തിയാറ് വയസ്സായിരുന്നു.

< 1 Mosebog 16 >