< 2 Mosebog 40 >
1 Og HERREN talede til Moses og sagde:
൧അതിനുശേഷം യഹോവ മോശെയോട് അരുളിച്ചെയ്തതു:
2 Paa den første Dag i den første Maaned skal du rejse Aabenbaringsteltets Bolig.
൨“ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിർക്കണം.
3 Sæt saa Vidnesbyrdets Ark derind og hæng Forhænget op for Arken.
൩സാക്ഷ്യപെട്ടകം അതിൽ വച്ച് തിരശ്ശീലകൊണ്ട് പെട്ടകം മറയ്ക്കണം.
4 Og du skal bringe Bordet ind og ordne, hvad dertil hører, og bringe Lysestagen ind og sætte Lamperne paa.
൪മേശ കൊണ്ടുവന്ന് അതിന്റെ സാധനങ്ങൾ ക്രമത്തിൽ വെക്കണം. നിലവിളക്ക് കൊണ്ടുവന്ന് അതിന്റെ ദീപം കൊളുത്തണം.
5 Stil Guldalteret til Røgelsen op foran Vidnesbyrdets Ark og hæng Forhænget op foran Boligens Indgang.
൫ധൂപത്തിനുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിന് മുമ്പിൽവച്ച് തിരുനിവാസ വാതിലിന്റെ മറശ്ശീല തൂക്കിയിടണം.
6 Stil Brændofferalteret op foran Indgangen til Aabenbaringsteltets Bolig
൬സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന് മുമ്പിൽ ഹോമയാഗപീഠം വെക്കണം.
7 og stil Vandkummen op mellem Aabenbaringsteltet og Alteret og hæld Vand deri.
൭സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ തൊട്ടി വച്ച് അതിൽ വെള്ളം ഒഴിക്കണം.
8 Rejs Forgaarden rundt om og hæng Forhænget op foran Forgaardens Indgang.
൮ചുറ്റും പ്രാകാരം നിവിർത്ത് പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കിയിടണം.
9 Tag Salveolien og salv Boligen og alle Ting deri, og du skal hellige den med alt dens Tilbehør, saa den bliver hellig.
൯അഭിഷേകതൈലം എടുത്ത് തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്ത് അതും അതിന്റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കണം; അത് വിശുദ്ധമായിരിക്കണം.
10 Du skal salve Brændofferalteret og alt dets Tilbehør og hellige Alteret, saa det bliver højhelligt.
൧൦ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്ത് യാഗപീഠം ശുദ്ധീകരിക്കണം; യാഗപീഠം അതിവിശുദ്ധമായിരിക്കണം.
11 Og du skal salve Vandkummen og Fodstykket og hellige den.
൧൧തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.
12 Lad saa Aron og hans Sønner træde hen til Aabenbaringsteltets Indgang, tvæt dem med Vand
൧൨അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ട് കഴുകണം.
13 og ifør Aron de hellige Klæder, salv og hellig ham til at gøre Præstetjeneste for mig.
൧൩അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ച്, എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.
14 Lad saa hans Sønner træde frem, ifør dem Kjortler
൧൪അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ച്,
15 og salv dem, som du salver deres Fader, til at gøre Præstetjeneste for mig. Saaledes skal det ske, for at et evigt Præstedømme kan blive dem til Del fra Slægt til Slægt i Kraft af denne Salvning, som du foretager paa dem.
൧൫എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യണം; അവരുടെ അഭിഷേകം ഹേതുവായി അവർക്ക് തലമുറതലമുറയോളം നിത്യപൌരോഹിത്യം ഉണ്ടായിരിക്കണം”.
16 Og Moses gjorde ganske som HERREN havde paalagt ham; saaledes gjorde han.
൧൬മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോട് കല്പിച്ചതുപോലെ എല്ലാം അവൻ ചെയ്തു.
17 Paa den første Dag i den første Maaned i det andet Aar blev Boligen rejst.
൧൭ഇങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം തീയതി തിരുനിവാസം നിവർത്തി.
18 Moses rejste Boligen, idet han anbragte Fodstykkerne, rejste Brædderne, stak Tværstængerne ind, rejste Pillerne,
൧൮മോശെ തിരുനിവാസം നിവർക്കുകയും അതിന്റെ ചുവട് ഉറപ്പിക്കുകയും പലക നിർത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു.
19 spændte Teltdækket ud over Boligen og lagde Teltdækkets Dække ovenover, som HERREN havde paalagt Moses.
൧൯അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു. അതിന് മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ.
20 Derpaa tog han Vidnesbyrdet og lagde det i Arken, stak Bærestængerne i Arken og lagde Sonedækket oven paa den;
൨൦അവൻ സാക്ഷ്യം എടുത്ത് പെട്ടകത്തിൽ വച്ചു; പെട്ടകത്തിന് തണ്ടുകൾ ഇട്ടു. പെട്ടകത്തിന് മീതെ കൃപാസനം വച്ചു.
21 saa bragte han Arken ind i Boligen og hængte det indre Forhæng op og tilhyllede saaledes Vidnesbyrdets Ark, som HERREN havde paalagt Moses.
൨൧പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു. മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
22 Derpaa opstillede han Bordet i Aabenbaringsteltet ved Boligens nordre Væg uden for Forhænget,
൨൨സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്ത് തിരശ്ശീലയ്ക്ക് പുറത്തായി മേശവച്ചു.
23 og han lagde Brødene i Række derpaa for HERRENS Aasyn, som HERREN havde paalagt Moses.
൨൩അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
24 Derpaa satte han Lysestagen ind i Aabenbaringsteltet lige over for Bordet, ved Boligens søndre Væg;
൨൪സമാഗമനകൂടാരത്തിൽ മേശയ്ക്ക് നേരെ തിരുനിവാസത്തിന്റെ തെക്കുവശത്ത് നിലവിളക്ക് വയ്ക്കുകയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു;
25 og han satte Lamperne derpaa for HERRENS Aasyn, som HERREN havde paalagt Moses.
൨൫യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
26 Derpaa stillede han Guldalteret op i Aabenbaringsteltet foran Forhænget,
൨൬സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുൻവശത്ത് പൊന്നുകൊണ്ടുള്ള ധൂപപീഠം വയ്ക്കുകയും അതിന്മേൽ സുഗന്ധധൂപവർഗ്ഗം പുകയ്ക്കുകയും ചെയ്തു;
27 og han tændte vellugtende Røgelse derpaa, som HERREN havde paalagt Moses.
൨൭യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
28 Derpaa hængte han Forhænget op for Boligens Indgang.
൨൮അവൻ തിരുനിവാസത്തിന്റെ വാതിലിനുള്ള മറശ്ശീല തൂക്കിയിട്ടു.
29 Brændofferalteret opstillede han foran Indgangen til Aabenbaringsteltets Bolig og ofrede Brændofferet og Afgrødeofferet derpaa, som HERREN havde paalagt Moses.
൨൯ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന് മുൻവശത്ത് വയ്ക്കുകയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുകയും ചെയ്തു. യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
30 Derpaa opstillede han Vandkummen mellem Aabenbaringsteltet og Alteret og hældte Vand deri til Tvætning.
൩൦സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ അവൻ തൊട്ടിവക്കുകയും കഴുകേണ്ടതിന് അതിൽ വെള്ളം ഒഴിക്കുകയും ചെയ്തു.
31 Og Moses og Aron og hans Sønner tvættede deres Hænder og Fødder deri;
൩൧മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി.
32 naar de gik ind i Aabenbaringsteltet og traadte hen til Alteret, tvættede de sig, som HERREN havde paalagt Moses.
൩൨അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
33 Saa rejste han Forgaarden rundt om Boligen og Alteret og hængte Forhænget op for Forgaardens Indgang. Hermed var Moses færdig med Arbejdet.
൩൩അവൻ തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റം പ്രാകാരം നിർമ്മിച്ചു; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കിയിട്ടു. ഇങ്ങനെ മോശെയുടെ പ്രവൃത്തി സമാപിച്ചു.
34 Da dækkede Skyen Aabenbaringsteltet, og HERRENS Herlighed fyldte Boligen;
൩൪അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു.
35 og Moses kunde ikke gaa ind i Aabenbaringsteltet, fordi Skyen havde lagt sig derover, og HERRENS Herlighed fyldte Boligen.
൩൫മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കുകയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കുകയും ചെയ്തതുകൊണ്ട് മോശെയ്ക്ക് അകത്ത് കടക്കുവാൻ കഴിഞ്ഞില്ല.
36 Men under hele deres Vandring brød Israeliterne op, naar Skyen løftede sig fra Boligen;
൩൬മേഘം തിരുനിവാസത്തിന്മേൽനിന്ന് ഉയരുമ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടും.
37 og naar Skyen ikke løftede sig, brød de ikke op, men ventede, til den atter løftede sig.
൩൭മേഘം ഉയരാതിരുന്നാൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെടാതിരിക്കും.
38 Thi HERRENS Sky laa over Boligen om Dagen, og om Natten lyste Ild i Skyen for alle Israeliternes Øjne under hele deres Vandring.
൩൮യിസ്രായേല്യരുടെ സകലയാത്രകളിലും അവരെല്ലാവരും കാൺകെ പകൽ സമയത്ത് തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.