< 5 Mosebog 8 >
1 Alle de Bud, jeg i Dag paalægger dig, skal I omhyggeligt handle efter, for at I maa blive i Live og blive mangfoldige og komme ind og tage det Land i Besiddelse, som HERREN tilsvor eders Fædre.
൧നിങ്ങൾ ജീവിച്ചിരിക്കുകയും വർദ്ധിക്കുകയും യഹോവ നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന സകല കല്പനകളും പ്രമാണിച്ച് നടക്കണം.
2 Og du skal komme i Hu, hvorledes HERREN din Gud i disse fyrretyve Aar har ført dig i Ørkenen for at ydmyge dig og sætte dig paa Prøve og for at se, hvad der boede i dit Hjerte, om du vilde holde hans Bud eller ej.
൨നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്ന് നിന്നെ പരീക്ഷിച്ച് നിന്റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിയുവാനുമായി ഈ നാല്പത് സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.
3 Han ydmygede dig og lod dig sulte og gav dig saa Manna at spise, en Føde, som hverken du eller dine Fædre før kendte til, for at lade dig vide, at Mennesket ikke lever af Brød alene; men ved alt, hvad der udgaar af HERRENS Mund, lever Mennesket.
൩അവൻ നിന്നെ താഴ്ത്തുകയും വിശപ്പിക്കുകയും ‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല യഹോവയുടെ വായിൽനിന്ന് പുറപ്പെടുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു’ എന്ന് നിന്നെ ഗ്രഹിപ്പിക്കുന്നതിനും നീയും നിന്റെ പൂര്‍വ്വ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന കൊണ്ട് നിന്നെ പോഷിപ്പിക്കുകയും ചെയ്തു.
4 Dine klæder blev ikke slidt af Kroppen paa dig, og dine Fødder hovnede ikke i disse fyrretyve Aar:
൪ഈ നാല്പത് സംവത്സരം നീ ധരിച്ച വസ്ത്രം ജീർണ്ണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല.
5 Saa vid da og tag dig til Hjerte, at HERREN optugter dig, som en Mand optugter sin Søn.
൫ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ച് വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ച് വളർത്തുന്നു എന്ന് നീ മനസ്സിൽ ധ്യാനിച്ചുകൊള്ളണം.
6 Og hold HERREN din Guds Bud, saa du vandrer paa hans Veje og frygter ham.
൬ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവനെ ഭയപ്പെട്ട് അവന്റെ കല്പനകൾ പ്രമാണിക്കണം.
7 Thi HERREN din Gud vil føre dig ind i et herligt Land, et Land med Vandbække, Kilder og Strømme, der vælder frem paa Bjerg og Dal,
൭നിന്റെ ദൈവമായ യഹോവ നല്ലൊരു ദേശത്തേക്കല്ലയോ നിന്നെ കൊണ്ടുപോകുന്നത്; അത് താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;
8 et Land med Hvede og Byg, med Vinstokke, Figentræer og Granatæbletræer, et Land med Oliventræer og Honning,
൮ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;
9 et Land, hvor du ikke skal tære Fattigmands Brød, hvor du intet skal mangle, et Land, hvis Sten giver Jern, og i hvis Bjerge du kan hugge Kobber.
൯ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിക്കുവാൻ തക്കവണ്ണം ഒന്നിനും കുറവില്ലാത്ത ദേശം; കല്ല് ഇരുമ്പായിരിക്കുന്നതും മലകളിൽനിന്ന് താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
10 Men naar du saa spiser dig mæt, skal du love HERREN din Gud for det herlige Land, han gav dig.
൧൦നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവന് സ്തോത്രം ചെയ്യണം.
11 Vogt dig for at glemme HERREN din Gud, saa du ikke holder hans Bud, Lovbud og Anordninger, som jeg i Dag paalægger dig.
൧൧നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിക്കുവാനും, ഞാൻ ഇന്ന് നിന്നോട് കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിക്കുവാനും ശ്രദ്ധിക്കുക.
12 Naar du da spiser dig mæt og bygger gode Huse og bor i dem,
൧൨നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോഴും നല്ല വീടുകൾ പണിത് അവയിൽ പാർക്കുമ്പോഴും
13 og dit Hornkvæg og Smaakvæg øges, og dit Sølv og Guld øges, og alt, hvad du ejer, øges,
൧൩നിന്റെ ആടുമാടുകൾ പെരുകി, നിനക്ക് വെള്ളിയും പൊന്നും ഏറി, നിനക്കുള്ളത് ഒക്കെയും വർദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.
14 lad saa ikke dit Hjerte blive hovmodigt, saa du glemmer HERREN din Gud, som førte dig ud af Ægypten, af Trællehuset,
൧൪നിന്നെ അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കുകയും
15 ham, som ledte dig i den store, grufulde Ørken med dens Giftslanger og Skorpioner og vandløse Ødemarker, ham, som lod Vand vælde frem til dig af den flinthaarde Klippe,
൧൫അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരുകയും, തീക്കൽ പാറയിൽനിന്ന് നിനക്ക് വേണ്ടി വെള്ളം പുറപ്പെടുവിക്കയും
16 ham, som i Ørkenen gav dig Manna at spise, som dine Fædre ikke kendte til, dig til Ydmygelse og Prøvelse, for i de kommende Dage at kunne gøre vel imod dig!
൧൬നിന്നെ താഴ്ത്തി പരീക്ഷിച്ച് ഭാവികാലത്ത് നിനക്ക് നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ, നിന്റെ പൂര്‍വ്വ പിതാക്കന്മാർ അറിയാത്ത മന്ന കൊണ്ട് പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറക്കരുത്.
17 Og sig ikke ved dig selv: »Det er min egen Kraft og min egen Haands Styrke, der har skaffet mig den Rigdom.«
൧൭“എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി” എന്ന് നിന്റെ ഹൃദയത്തിൽ പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളണം.
18 Men kom HERREN din Gud i Hu; thi ham er det, der giver dig Kraft til at vinde dig Rigdom for at stadfæste den Pagt, han tilsvor dine Fædre, saaledes som det nu er sket.
൧൮നിന്റെ ദൈവമായ യഹോവയെ നീ ഓർക്കണം; നിന്റെ പൂര്‍വ്വ പിതാക്കന്മാരോട് സത്യംചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്ക് സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്.
19 Men hvis du glemmer HERREN din Gud og holder dig til andre Guder og dyrker og tilbeder dem, saa vidner jeg for eder i Dag, at I skal gaa til Grunde.
൧൯“നിന്റെ ദൈവമായ യഹോവയെ നീ മറക്കുകയും അന്യദൈവങ്ങളെ പിന്തുടർന്ന് അവയെ സേവിച്ച് നമസ്കരിക്കുകയും ചെയ്താൽ നീ നശിച്ചുപോകും” എന്ന് ഞാൻ ഇന്ന് നിന്നോട് സാക്ഷീകരിക്കുന്നു.
20 Som de Folk, HERREN lader gaa til Grunde for eder, skal I gaa til Grunde, til Straf for at I ikke vilde adlyde HERREN eders Gud!
൨൦നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് നിങ്ങൾ കേൾക്കാതിരുന്നതുകൊണ്ട് യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് നശിപ്പിക്കുന്ന ജാതികളെപ്പോലെ നിങ്ങളും നശിച്ചുപോകും.