< 2 Samuel 16 >
1 Da David var kommet lidt paa den anden Side af Bjergets Top, Kom Mefibosjets Tjener Ziba ham i Møde med et Par opsadlede Æsler, som bar 200 Brød, 100 Rosinkager, 100 Frugter og en Dunk Vin.
൧ദാവീദ് മലമുകൾ കടന്ന് കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ദാസനായ സീബാ കോപ്പിട്ട രണ്ടു കഴുതളുമായി എതിരെ വരുന്നത് കണ്ടു; അവയുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും വേനൽകാലത്തിലെ നൂറ് അത്തിപഴങ്ങളും ഒരു തോൽകുടം വീഞ്ഞും കയറ്റിയിരുന്നു.
2 Da sagde Kongen til Ziba: »Hvad vil du med det?« Og Ziba svarede: »Æslerne er bestemt til Ridedyr for Kongens Hus, Brødene og Frugterne til Spise for Folkene og Vinen til Drikke for dem, der bliver trætte i Ørkenen!«
൨രാജാവ് സീബയോട്: “ഇത് എന്തിന്?” എന്നു ചോദിച്ചു. അതിന് സീബാ: “കഴുതകൾ രാജാവിന്റെ കുടുംബക്കാർക്ക് കയറുവാനും, അപ്പവും വേനൽകാലത്തിലെ അത്തിപഴവും യൗവനക്കാർക്ക് കഴിക്കുവാനും, വീഞ്ഞ് മരുഭൂമിയിൽ മോഹാലസ്യപ്പെടുന്നവർക്ക് കുടിക്കുവാനും ആകുന്നു” എന്നു പറഞ്ഞു.
3 Saa sagde Kongen: »Hvor er din Herres Søn?« Ziba svarede Kongen: »Han blev i Jerusalem; thi han tænkte: Nu vil Israels Hus give mig min Faders Kongedømme tilbage!«
൩“നിന്റെ യജമാനന്റെ മകൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന് സീബാ രാജാവിനോട്: “അവൻ യെരൂശലേമിൽ താമസിക്കുന്നു; എന്റെ അപ്പന്റെ രാജത്വം യിസ്രായേൽഗൃഹം ഇന്ന് എനിക്ക് തിരികെ തരുമെന്ന് അവൻ പറയുന്നു” എന്നു പറഞ്ഞു.
4 Da sagde Kongen til Ziba: »Dig skal hele Mefibosjets Ejendom tilhøre!« Og Ziba sagde: »Jeg bøjer mig dybt! Maatte jeg finde Naade for min Herre Kongens Øjne!«
൪രാജാവ് സീബയോട്: “ഇതാ, മെഫീബോശെത്തിനുള്ള സകലവും നിനക്കുള്ളതാകുന്നു” എന്നു പറഞ്ഞു. അതിന് സീബാ: “എന്റെ യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്ക് ദയ ലഭിക്കുമാറാകട്ടെ” എന്നു പറഞ്ഞു.
5 Men da Kong David kom til Bahurim, se, da kom en Mand ved Navn Simeï, Geras Søn, af samme Slægt som Sauls Hus, gaaende ud af Byen, alt imedens han udstødte Forbandelser,
൫ദാവീദ് രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൌലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുവൻ അവിടെനിന്നു പുറപ്പെട്ട് ശപിച്ചുംകൊണ്ട് വരുന്നത് കണ്ടു.
6 og han kastede Sten efter David og alle Kong Davids Folk, skønt alle Krigerne og alle Kærnetropperne gik paa begge Sider af ham.
൬അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാർ എല്ലാവരും ദാവീദിന്റെ ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.
7 Og Simeï forbandede ham med de Ord: »Bort, bort med dig, din Blodhund, din Usling!
൭ശിമെയി ശപിച്ചുംകൊണ്ട് ഇപ്രകാരം പറഞ്ഞു: “രക്തദാഹീ, ദുഷ്ടാ, പോകൂ, പോകൂ.
8 HERREN har nu bragt alt Sauls Hus's Blod over dig, han, i hvis Sted du blev Konge, og HERREN har nu givet din Søn Absalom Kongedømmet; nu har Ulykken ramt dig, fordi du er en Blodhund!«
൮ശൌല്ഗൃഹത്തിന്റെ രക്തമൊക്കെയും യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന് പകരമല്ലയോ നീ രാജാവായത്; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തദാഹിയായിരിക്കുകയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്ക് വന്നു ഭവിച്ചിരിക്കുന്നു”.
9 Da sagde Abisjaj, Zerujas Søn, til Kongen: »Hvorfor skal den døde Hund have Lov at forbande min Herre Kongen? Lad mig gaa hen og hugge Hovedet af ham!«
൯അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: “ഈ ചത്ത നായ എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നത് എന്ത്? ഞാൻ ചെന്ന് അവന്റെ തല വെട്ടിക്കളയട്ടെ” എന്നു പറഞ്ഞു.
10 Men Kongen svarede: »Hvad har jeg med eder at gøre, Zerujasønner! Naar han forbander, og naar HERREN har budt ham at forbande David, hvem tør da sige: Hvorfor gør du det?«
൧൦അതിന് രാജാവ്: “സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത്? അവൻ ശപിക്കട്ടെ; ‘ദാവീദിനെ ശപിക്കുക’ എന്ന് യഹോവ അവനോട് കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നത് എന്ത്? എന്ന് ആര് ശിമെയിയോട് ചോദിക്കും” എന്നു പറഞ്ഞു.
11 Og David sagde til Abisjaj og alle sine Folk: »Naar min egen Søn, som er udgaaet af min Lænd, staar mig efter Livet, hvad kan man da ikke vente af denne Benjaminit! Lad ham kun forbande, naar HERREN har budt ham det!
൧൧പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടും പറഞ്ഞത്: “ഇതാ, എന്റെ ദേഹത്തിൽനിന്നുതന്നെ പുറപ്പെട്ട മകൻ എന്നെ കൊല്ലാൻ ശ്രമിക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോട് കല്പിച്ചിരിക്കുന്നു.
12 Maaske vil HERREN se til mig i min Nød og gøre mig godt til Gengæld for hans Forbandelse i Dag!«
൧൨പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന് പകരം എനിക്ക് അനുഗ്രഹം നല്കും”.
13 Derpaa gik David med sine Mænd hen ad Vejen, medens Simeï fulgte ham oppe paa Bjergskraaningen og stadig udstødte Forbandelser, slog med Sten og kastede Støv efter ham.
൧൩ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും ദാവീദിന് എതിരെയുള്ള മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കുകയും കല്ലും പൂഴിയും വാരി അവനെ എറിയുകയും ചെയ്തു.
14 Saaledes kom Kongen og alle Krigerne, som fulgte ham, udmattede til Jordan og hvilede ud der.
൧൪രാജാവും കൂടെയുള്ള സകലജനവും ക്ഷീണിച്ചവരായി എത്തി അവിടെ വിശ്രമിച്ചു.
15 Imidlertid var Absalom draget ind i Jerusalem med alle Israels Mænd, og Akitofel var hos ham.
൧൫എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനങ്ങളും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.
16 Da nu Arkiten Husjaj, Davids Ven, kom til Absalom, sagde han til ham: »Kongen leve, Kongen leve!«
൧൬ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ ചെന്ന് അബ്ശാലോമിനോട്: “രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ! രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ!” എന്നു പറഞ്ഞു.
17 Absalom sagde til Husjaj: »Er det saadan, du viser din Ven Godhed? Hvorfor fulgte du ikke din Ven?«
൧൭അപ്പോൾ അബ്ശാലോം ഹൂശായിയോട്: “ഇതാകുന്നുവോ നിന്റെ സ്നേഹിതനോട് നിനക്കുള്ള നിസ്വാർത്ഥത? സ്നേഹിതനോടുകൂടി പോകാതിരുന്നത് എന്ത്?” എന്നു ചോദിച്ചു.
18 Husjaj svarede Absalom: »Nej, den, som HERREN og dette Folk og alle Israels Mænd har valgt, i hans Tjeneste vil jeg træde, og hos ham vil jeg blive!
൧൮അതിന് ഹൂശായി അബ്ശാലോമിനോട്: “അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവൻ ആകുന്നു ഞാൻ; അവനോടുകൂടി ഞാൻ ഇരിക്കും.
19 Og desuden: Hvem er det, jeg tjener? Mon ikke hans Søn? Som jeg har tjent din Fader, vil jeg tjene dig!«
൧൯ഞാൻ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും” എന്നു പറഞ്ഞു.
20 Absalom sagde saa til Akitofel: »Kom med eders Raad! Hvad skal vi gøre?«
൨൦പിന്നെ അബ്ശാലോം അഹിഥോഫെലിനോട്: “നമ്മൾ ചെയ്യേണ്ടത് എന്ത് എന്നു നിങ്ങൾ ആലോചിച്ചുപറയുവിൻ” എന്നു പറഞ്ഞു.
21 Akitofel svarede Absalom: »Gaa ind til din Faders Medhustruer, som han har ladet blive tilbage for at se efter Huset; saa kan hele Israel skønne, at du har lagt dig for Had hos din Fader, og alle de, der har sluttet sig til dig, vil faa nyt Mod!«
൨൧അഹീഥോഫെൽ അബ്ശാലോമിനോട്: “രാജധാനി സൂക്ഷിക്കുവാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുക; നീ നിന്റെ അപ്പന് നിന്നെത്തന്നെ വെറുപ്പാക്കി എന്ന് എല്ലാ യിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ എല്ലാവരും ധൈര്യപ്പെടും” എന്നു പറഞ്ഞു.
22 Absaloms Telt blev saa rejst paa Taget, og Absalom gik ind til sin Faders Medhustruer i hele Israels Paasyn.
൨൨അങ്ങനെ അവർ അബ്ശാലോമിന് രാജധാനിയുടെ മുകളിൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലാ യിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.
23 Det Raad, Akitofel gav i de Tider, gjaldt nemlig lige saa meget, som naar man adspurgte Gud; saa meget gjaldt ethvert Raad af Akitofel baade hos David og Absalom.
൨൩അക്കാലത്ത് അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിനും അബ്ശാലോമിനും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നെ ആയിരുന്നു.