< Anden Kongebog 22 >
1 Josias var otte Aar gammel, da han blev Konge, og han herskede een og tredive Aar i Jerusalem. Hans Moder hed Jedida og var en Datter af Adaja fra Bozkat.
൧യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു; അവൻ മുപ്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് യെദീദാ എന്ന് പേരായിരുന്നു; അവൾ ബൊസ്കത്ത്കാരനായ അദായാവിന്റെ മകൾ ആയിരുന്നു.
2 Han gjorde, hvad der var ret i HERRENS Øjne, og vandrede nøje i sin Fader Davids Spor uden at vige til højre eller venstre.
൨അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
3 I Kong Josias's attende Regeringsaar sendte Kongen Statsskriveren Sjafan, en Søn af Mesjullams Søn Azalja, til HERRENS Hus og sagde:
൩യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകൻ ശാഫാൻ എന്ന കൊട്ടാരം കാര്യസ്ഥനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു. അവനോട് പറഞ്ഞത്:
4 »Gaa op til Ypperstepræsten Hilkija og lad ham tage de Penge frem, der er indkommet i HERRENS Hus, og som Dørvogterne har samlet ind hos Folket,
൪“നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ ജനം അർപ്പിച്ചതും വാതിൽകാവല്ക്കാർ സ്വീകരിച്ചതുമായ പണത്തിന്റെ കണക്ക് അവൻ നോക്കട്ടെ.
5 for at man kan give Pengene til dem, der staar for Arbejdet, dem, der har Tilsyn med HERRENS Hus; de skal saa give dem til Arbejderne i HERRENS Hus til Istandsættelse af de brøstfældige Steder paa Templet,
൫അവർ അത് യഹോവയുടെ ആലയത്തിലെ പണിയുടെ മേൽനോട്ടം വഹിക്കുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അത് യഹോവയുടെ ആലയത്തിന്റെ കേടുപാട് തീർക്കേണ്ടതിന്
6 til Tømrerne, Bygningsmændene og Murerne, og til Indkøb af Træ og tilhugne Sten til Templets Istandsættelse.
൬അതിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്ക് മരവും ചെത്തിയ കല്ലും വാങ്ങേണ്ടതിനും കൊടുക്കട്ടെ.
7 Dog skal der ikke holdes Regnskab med dem over de Penge, der overlades dem, men de skal handle paa Tro og Love.«
൭എന്നാൽ ഇങ്ങനെ പണം കൈപ്പറ്റിയവരോട് അതിന്റെ കണക്ക് ചോദിക്കേണ്ടാ; അവർ വിശ്വസ്തതയോടെയല്ലോ പ്രവർത്തിക്കുന്നത്”.
8 Da sagde Ypperstepræsten Hilkija til Statsskriveren Sjafan: »Jeg har fundet Lovbogen i HERRENS Hus!« Og Hilkija gav Sjafan Bogen, og han læste den.
൮മഹാപുരോഹിതനായ ഹില്ക്കീയാവ് കൊട്ടാരം കാര്യസ്ഥനായ ശാഫാനോട്: “ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു” എന്ന് പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അത് വായിച്ചു.
9 Derpaa begav Statsskriveren Sjafan sig til Kongen og aflagde Beretning for ham og sagde: »Dine Trælle har taget de Penge frem, der fandtes i Templet, og givet dem til dem, der staar for Arbejdet, dem, der har Tilsyn med HERRENS Hus.«
൯കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിനോട്: “ആലയത്തിൽ അർപ്പിക്കപ്പെട്ട പണം അടിയങ്ങൾ പെട്ടി തുറന്നെടുത്ത് യഹോവയുടെ ആലയത്തിൽ പണിയുടെ മേൽവിചാരകരുടെ കയ്യിൽ കൊടുത്തിരിക്കുന്നു” എന്ന് ബോധിപ്പിച്ചു.
10 Derpaa gav Statsskriveren Sjafan Kongen den Meddelelse: »Præsten Hilkija gav mig en Bog!« Og Sjafan læste den for Kongen.
൧൦ഹില്ക്കീയാപുരോഹിതൻ എന്റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിനോട് ബോധിപ്പിച്ചു. ശാഫാൻ അത് രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു.
11 Men da Kongen hørte, hvad der stod i Lovbogen, sønderrev han sine Klæder;
൧൧രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വചനങ്ങൾ കേട്ട് വസ്ത്രം കീറി;
12 og Kongen bød Præsten Hilkija, Ahikam, Sjafans Søn, Akbor, Mikas Søn, Statsskriveren Sjafan og Kongens Tjener Asaja:
൧൨രാജാവ് പുരോഹിതനായ ഹില്ക്കീയാവിനോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും കൊട്ടാരം കാര്യസ്ഥനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും:
13 »Gaa hen og raadspørg paa mine og Folkets og hele Judas Vegne HERREN om Indholdet af denne Bog, der er fundet; thi stor er Vreden, der er blusset op hos HERREN imod os, fordi vore Fædre ikke har adlydt Ordene i denne Bog og ikke har handlet nøje efter, hvad der staar skrevet deri.«
൧൩“നിങ്ങൾ ചെന്ന്, കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വചനങ്ങളെക്കുറിച്ച് എനിക്കും ജനത്തിനും എല്ലാ യെഹൂദെക്കും വേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിൻ; നമുക്ക് വേണ്ടി എഴുതിയിരിക്കുന്നതൊക്കെ അനുസരിച്ച് നടപ്പാൻ നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വചനങ്ങൾ കേൾക്കായ്കകൊണ്ട് നമ്മുടെനേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ” എന്ന് കല്പിച്ചു.
14 Præsten Hilkija, Ahikam, Akbor, Sjafan og Asaja gik da hen og talte med Profetinden Hulda, som var gift med Sjallum, Opsynsmanden over Tøjet, en Søn af Harhas's Søn Tikva, og som boede i Jerusalem i den nye Bydel.
൧൪അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും, അർഹസിന്റെ മകനായ തിക്വയുടെ മകൻ രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്ന്--അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്ത് പാർത്തിരുന്നു--അവളോട് സംസാരിച്ചു.
15 Hun sagde til dem: »Saa siger HERREN, Israels Gud: Sig til den Mand, der sendte eder til mig:
൧൫അവൾ അവരോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ അരുളപ്പാടായി ഇപ്രകാരം പറഞ്ഞു: “നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ:
16 Saa siger HERREN: Se, jeg vil bringe Ulykke over dette Sted og dets Indbyggere, alt, hvad der staar i den Bog, Judas Konge har læst,
൧൬‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവ് വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും വരുത്തും.
17 til Straf for at de har forladt mig og tændt Offerild for andre Guder, saa at de krænkede mig med alt deres Hænders Værk, og min Vrede vil blusse op mod dette Sted uden at slukkes!
൧൭അവർ എന്നെ ഉപേക്ഷിച്ച് തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്ക് കോപം വരത്തക്കവണ്ണം അന്യദേവന്മാർക്ക് ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അത് കെട്ടുപോകയുമില്ല.
18 Men til Judas Konge, der sendte eder for at raadspørge HERREN, skal I sige saaledes: Saa siger HERREN, Israels Gud: De Ord, du har hørt, staar fast;
൧൮എന്നാൽ യഹോവയോട് ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: ‘നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
19 men efterdi dit Hjerte bøjede sig og du ydmygede dig for HERREN, da du hørte, hvad jeg har talet mod dette Sted og dets Indbyggere, at de skal blive til Rædsel og Forbandelse, og efterdi du sønderrev dine Klæder og græd for mit Aasyn, saa har ogsaa jeg hørt dig, lyder det fra HERREN!
൧൯‘അവർ ശൂന്യവും ശാപവുമായിത്തീരുമെന്ന് ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തത് നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞ്, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ട് ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു’ എന്ന് യഹോവയുടെ അരുളപ്പാട്.
20 Og jeg vil lade dig samles til dine Fædre, og du skal samles til dem i Fred i din Grav, uden at dine Øjne faar al den Ulykke at se, som jeg vil bringe over dette Sted.« Det Svar bragte de Kongen.
൨൦അതുകൊണ്ട് ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന് വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണ് കാണുകയില്ല”. അവർ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.