< Salme 97 >

1 Herren regerer! Jorden fryde sig, mange Øer glæde sig!
യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ദ്വീപസമൂഹവും സന്തോഷിക്കട്ടെ.
2 Sky og Mørke ere trindt omkring ham, Retfærdighed og Dom ere hans Trones Befæstning.
മേഘവും അന്ധകാരവും ദൈവത്തിന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും കൊണ്ട് ദൈവം ഭരിക്കുന്നു.
3 Ild gaar foran hans Ansigt og fortærer hans Fjender trindt omkring.
തീ അവിടുത്തെ മുമ്പായി പോകുന്നു; ചുറ്റുമുള്ള അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു.
4 Hans Lyn oplyste Jorderige; Jorden saa det og bævede.
ദൈവത്തിന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അത് കണ്ട് വിറയ്ക്കുന്നു.
5 Bjergene smeltede som Voks for Herrens Ansigt, for hele Jordens Herres Ansigt.
യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
6 Himlene kundgjorde hans Retfærdighed, og alle Folk saa hans Ære.
ആകാശം ദൈവത്തിന്റെ നീതി പ്രസിദ്ധമാക്കുന്നു; സകലജനതകളും അവിടുത്തെ മഹത്വം കാണുന്നു.
7 Beskæmmede skulle alle de vorde, som tjene et udskaaret Billede, de, som rose sig af Afguderne; tilbeder ham, alle Guder!
വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; ദൈവങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരേ, ദൈവത്തെ നമസ്കരിക്കുവിൻ.
8 Zion hørte det og blev glad, og Judas Døtre frydede sig over dine Domme, Herre!
സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, അങ്ങയുടെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
9 Thi du, Herre! er den Højeste over al Jorden, du er saare ophøjet over alle Guder.
യഹോവേ, അവിടുന്ന് സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.
10 I, som elske Herren! hader det onde; han bevarer sine helliges Sjæle, han frier dem af de ugudeliges Haand.
൧൦യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു; കർത്താവ് തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു.
11 Lys er saaet for den retfærdige og Glæde for de oprigtige i Hjertet.
൧൧നീതിമാന് വെളിച്ചം പ്രകാശിക്കുന്നു പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും.
12 Glæder eder, I retfærdige i Herren, og priser hans hellige Ihukommelse!
൧൨നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; കർത്താവിന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ.

< Salme 97 >