< Salme 90 >
1 Herre! du har været vor Bolig fra Slægt til Slægt.
൧ദൈവപുരുഷനായ മോശെയുടെ ഒരു പ്രാർത്ഥന. കർത്താവേ, അവിടുന്ന് തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
2 Før Bjergene bleve til, og du dannede Jorden og Jorderige, fra Evighed til Evighed er du Gud.
൨പർവ്വതങ്ങൾ ഉണ്ടായതിനും അങ്ങ് ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ് അങ്ങ് അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
3 Du vender det med et Menneske, at han bliver knust; og du siger: Kommer igen, I Menneskens Børn!
൩അങ്ങ് മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു; “മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ” എന്നും അരുളിച്ചെയ്യുന്നു.
4 Thi tusinde Aar ere for dine Øjne som den Dag i Gaar, naar den er forbigangen; og som en Nattevagt.
൪ആയിരം സംവത്സരം അവിടുത്തെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ആകുന്നു.
5 Du bortskyller dem, de blive som en Søvn, om Morgenen ere de som Græs, der gaar bort.
൫അവിടുന്ന് മനുഷ്യരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
6 Om Morgenen blomstrer det, og det gaar bort, om Aftenen afhugges det og tørres.
൬അത് രാവിലെ തഴച്ചുവളരുന്നു; വൈകുന്നേരം അത് വാടി കരിഞ്ഞുപോകുന്നു.
7 Thi vi fortæres i din Vrede, og vi forfærdes i din Harme.
൭ഞങ്ങൾ അങ്ങയുടെ കോപത്താൽ ക്ഷയിച്ചും അങ്ങയുടെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു.
8 Du har sat vore Misgerninger for dine Øjne, vor skjulte Synd for dit Ansigts Lys.
൮അങ്ങ് ഞങ്ങളുടെ അകൃത്യങ്ങൾ അങ്ങയുടെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങൾ അങ്ങയുടെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു.
9 Thi alle vore Dage ere svundne bort i din Vrede, vi have hentæret vore Aar som en Tanke.
൯ഞങ്ങളുടെ നാളുകൾ എല്ലാം അങ്ങയുടെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങൾ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു.
10 Vore Aars Dage, de ere halvfjerdsindstyve Aar, og er der Styrke, firsindstyve Aar; og deres Stolthed er Møje og Forfængelighed; thi hastelig gaar den forbi, og vi flyve derfra.
൧൦ഞങ്ങളുടെ ആയുഷ്കാലം എഴുപത് സംവത്സരം; ഏറെ ആയാൽ എൺപത്; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു.
11 Hvo kender din Vredes Magt og din Harme, saaledes som Frygten for dig udkræver?
൧൧അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങയുടെ കോപത്തിന്റെ ശക്തിയെയും അങ്ങയുടെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആര്?
12 Lær os saaledes at tælle vore Dage, at vi bekomme Visdom i Hjertet.
൧൨ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ.
13 Vend om, Herre! hvor længe —? og lad det gøre dig ondt over dine Tjenere.
൧൩യഹോവേ, മടങ്ങിവരണമേ; എത്രത്തോളം താമസം? അടിയങ്ങളോട് സഹതാപം തോന്നണമേ.
14 Mæt os aarle med din Miskundhed, saa ville vi synge med Fryd og være glade i alle vore Dage.
൧൪കാലത്ത് തന്നെ ഞങ്ങളെ അവിടുത്തെ ദയകൊണ്ട് തൃപ്തരാക്കണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
15 Glæd os efter de Dage, som du har plaget os, efter de Aar, som vi have set Ulykke.
൧൫അവിടുന്ന് ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കണമേ.
16 Lad din Gerning aabenbares for dine Tjenere og din Herlighed over deres Børn.
൧൬അങ്ങയുടെ ദാസന്മാർക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കൾക്ക് അങ്ങയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
17 Og Herrens, vor Guds, Livsalighed være over os, og gør du vore Hænders Gerning fast for os, ja, gør vore Hænders Gerning fast!
൧൭ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരണമേ.