< Salme 35 >
1 Af David. Herre! træt med dem, som trætte med mig; strid imod dem, som stride imod mig.
൧ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്നോട് മത്സരിക്കുന്നവരോട് വാദിക്കണമേ; എന്നോട് പൊരുതുന്നവരോട് പെരുതണമേ.
2 Grib Skjold og Værge, og staa op at hjælpe mig.
൨കവചവും പരിചയും ധരിച്ച് എന്റെ സഹായത്തിനായി എഴുന്നേല്ക്കണമേ.
3 Tag Spydet frem og afskær Vejen for mine Forfølgere; sig til min Sjæl: Jeg er din Frelse.
൩കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയണമേ; “ഞാൻ നിന്റെ രക്ഷയാകുന്നു” എന്ന് എന്റെ പ്രാണനോട് പറയണമേ.
4 Lad dem, som søge efter mit Liv, blues og blive til Skamme; lad dem, som ville mig ondt, vige tilbage og blive beskæmmede.
൪എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്ക് ലജ്ജയും അപമാനവും വരട്ടെ; എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചുപോകട്ടെ.
5 Lad dem blive som Avner for Vejret, og Herrens Engel støde dem bort.
൫അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.
6 Lad deres Vej blive mørk og slibrig, og Herrens Engel forfølge dem.
൬അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ഉള്ളതാകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.
7 Thi de skjulte uden Skel deres Garn imod mig i en Grube, de grove en Grav for min Sjæl uden Skel.
൭കാരണംകൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; കാരണംകൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.
8 Lad Ødelæggelse komme over dem, uden at de vente det; og lad deres Garn, som de skjulte, fange dem, lad dem falde deri til Ødelæggelse.
൮അവൻ വിചാരിക്കാത്ത സമയത്ത് അവന് അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ.
9 Men min Sjæl skal glæde sig i Herren, den skal fryde sig i hans Frelse.
൯എന്റെ ഉള്ളം യഹോവയിൽ ആനന്ദിച്ച്, അവിടുത്തെ രക്ഷയിൽ സന്തോഷിക്കും;
10 Alle mine Ben skulle sige: Herre! hvo er som du? du, som frier en elendig fra den, som er ham for stærk, ja, en elendig og fattig fra den, som udplyndrer ham.
൧൦യഹോവേ, അങ്ങേക്കു തുല്യൻ ആര്? “എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും അവിടുന്ന് രക്ഷിക്കുന്നു” എന്ന് എന്റെ അസ്ഥികൾ എല്ലാം പറയും.
11 Der staa træske Vidner op, de affordre mig det, som jeg ikke ved.
൧൧കള്ളസാക്ഷികൾ എഴുന്നേറ്റ് ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിക്കുന്നു.
12 De betale mig ondt for godt, min Sjæl føler sig forladt.
൧൨അവർ എനിക്ക് നന്മയ്ക്കു പകരം തിന്മചെയ്ത്, എന്റെ പ്രാണന് അനാഥത്വം വരുത്തുന്നു.
13 Men der de vare syge, iførte jeg mig Sæk, jeg plagede min Sjæl med Faste, og jeg bad med Hovedet sænket mod min Barm.
൧൩ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു; ഉപവാസം കൊണ്ട് ഞാൻ എളിമപ്പെട്ടു. എന്റെ പ്രാർത്ഥന കേട്ടില്ല.
14 Jeg omgikkes med ham, som han havde været min Ven og Broder; jeg gik i Sørgeklæder og var nedbøjet som en, der sørger for sin Moder.
൧൪ഒരു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ അവനോട് പെരുമാറി; അമ്മയെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച് കുനിഞ്ഞുനടന്നു.
15 Men da jeg kom til at halte, glædede de sig og flokkedes; Uslinger flokkedes om mig, og jeg vidste af intet; de sønderslede og tav ikke.
൧൫അവരോ എന്റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടംകൂടി; ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
16 Iblandt vanhellige og frække Spottere skare de Tænder imod mig.
൧൬വിരുന്നു വീട്ടിലെ പരിഹാസികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരെ പല്ലു കടിക്കുന്നു.
17 Herre! hvor længe vil du se til? udfri min Sjæl fra deres Ødelæggelse, min eneste fra de unge Løver.
൧൭കർത്താവേ, അവിടുന്ന് എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശകരമായ പ്രവൃത്തിയിൽനിന്ന് എന്റെ പ്രാണനെയും ബാലസിംഹങ്ങളിൽ നിന്ന് എന്റെ ജീവനെയും വിടുവിക്കണമേ.
18 Jeg vil takke dig i en stor Forsamling, jeg vil love dig iblandt et talrigt Folk.
൧൮ഞാൻ മഹാസഭയിൽ അങ്ങേക്ക് സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ നടുവിൽ അങ്ങയെ സ്തുതിക്കും.
19 Lad dem, som ere mine Fjender uden Skel, ikke glædes over mig, eller dem, som hade mig uforskyldt, give Vink med Øjnene.
൧൯വെറുതെ എനിക്ക് ശത്രുക്കളായവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകക്കുന്നവർ പരിഹാസത്തോടെ കണ്ണിമയ്ക്കുകയും അരുതേ.
20 Thi de tale ikke Fred; men imod de stille i Landet optænke de svigefulde Anslag.
൨൦അവർ സമാധാനവാക്കുകൾ സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
21 Og de lode deres Mund vidt op imod mig; de sagde: Ha, ha! vort Øje har set det.
൨൧അവർ എന്റെ നേരെ വായ് പിളർന്നു: ““നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു” എന്ന് പറഞ്ഞു.
22 Herre! du har set det; ti ikke, Herre! vær ikke langt fra mig.
൨൨യഹോവേ, അവിടുന്ന് കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോട് അകന്നിരിക്കരുതേ,
23 Vaagn op og vær vaagen for min Ret, for min Sag, min Gud og min Herre!
൨൩എന്റെ ദൈവവും എന്റെ കർത്താവുമായുള്ള യഹോവേ, ഉണർന്ന് എന്റെ ന്യായത്തിനും വ്യവഹാരത്തിനും വേണ്ടി ജാഗരിക്കണമേ.
24 Herre, min Gud! døm mig efter din Retfærdighed, og lad dem ikke glæde sig over mig,
൨൪എന്റെ ദൈവമായ യഹോവേ, അവിടുത്തെ നീതിനിമിത്തം എനിക്ക് ന്യായം പാലിച്ചുതരണമേ; അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ.
25 at de ikke skulle sige i deres Hjerte: „Ha, ha! det var vor Lyst!” Lad dem ikke sige: „Vi have opslugt ham!”
൨൫അവർ അവരുടെ ഹൃദയത്തിൽ: “നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു” എന്ന് പറയരുതേ; “ഞങ്ങൾ അവനെ തകര്‍ത്തുകളഞ്ഞു” എന്നും പറയരുതേ.
26 Lad dem, som glæde sig ved min Ulykke, til Hobe blues og blive til Skamme; lad dem, som gøre sig store imod mig, klædes med Skam og Skændsel.
൨൬എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ എല്ലാം ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.
27 Lad dem frydes og glædes, som have Lyst til min Retfærdighed, og lad dem altid sige: Herren bør storlig loves, han, som har Lyst til sin Tjeners Fred.
൨൭എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; “തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.
28 Saa skal min Tunge tale om din Retfærdighed, om din Pris den ganske Dag.
൨൮എന്റെ നാവ് അവിടുത്തെ നീതിയെയും ദിവസം മുഴുവൻ അങ്ങയുടെ സ്തുതിയെയും വർണ്ണിക്കും.