< Salme 125 >
1 De, som forlade sig paa Herren, de ere som Zions Bjerg, der ikke rokkes, men bliver evindelig.
൧ആരോഹണഗീതം. യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു.
2 Der er Bjerge trindt omkring Jerusalem, og Herren er trindt omkring sit Folk fra nu og indtil evig Tid.
൨പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെ യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
3 Thi Ugudelighedens Spir skal ikke hvile over de retfærdiges Lod, paa det de retfærdige ikke skulle udrække deres Hænder til Uretfærdighed.
൩നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന് ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കുകയില്ല.
4 Gør vel, Herre! imod de gode og imod dem, der ere oprigtige i deres Hjerter.
൪യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യണമേ.
5 Men dem, som bøje ind paa deres Krogveje, skal Herren lade fare bort med dem, som øve Uret. Fred være over Israel!
൫എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടി പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.