< Markus 9 >

1 Og han sagde til dem: „Sandelig, siger jeg eder, der er nogle af dem, som staa her, der ingenlunde skulle smage Døden, førend de se Guds Rige være kommet med Kraft.‟
പിന്നെ യേശു അവരോട്: “ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
2 Og seks Dage derefter tager Jesus Peter og Jakob og Johannes med sig og fører dem alene afsides op paa et højt Bjerg, og han blev forvandlet for deres Øjne.
ആറ് ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്ക് തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
3 Og hans Klæder bleve skinnende, meget hvide, saa at ingen Blegemand paa Jorden kan gøre Klæder saa hvide.
ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.
4 Og Elias tillige med Moses viste sig for dem, og de samtalede med Jesus.
അപ്പോൾ ഏലിയാവും മോശെയും അവർക്ക് പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
5 Og Peter tog til Orde og siger til Jesus: „Rabbi! det er godt, at vi ere her, og lader os gøre tre Hytter, dig en og Moses en og Elias en.‟
പത്രൊസ് യേശുവിനോടു: “റബ്ബീ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും” എന്നു പറഞ്ഞു.
6 Thi han vidste ikke, hvad han skulde sige; thi de vare blevne helt forfærdede.
താൻ എന്ത് പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; ആ ശിഷ്യന്മാരെല്ലാവരും ഭയപരവശരായിരുന്നു.
7 Og der kom en Sky, som overskyggede dem; og en Røst kom fra Skyen: „Denne er min Søn, den elskede, hører ham!‟
പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവന് ചെവികൊടുപ്പിൻ” എന്നു മേഘത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
8 Og pludseligt, da de saa sig om, saa de ingen mere uden Jesus alene hos dem.
പെട്ടെന്ന് അവർ ചുറ്റും നോക്കിയപ്പോൾ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
9 Og da de gik ned fra Bjerget, bød han dem, at de ikke maatte fortælle nogen, hvad de havde set, førend Menneskesønnen var opstanden fra de døde.
അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ: “മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു ഉയിർത്തിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത്” എന്നു അവൻ അവരോട് കല്പിച്ചു.
10 Og de fastholdt dette Ord hos sig selv og spurgte hverandre, hvad det er at opstaa fra de døde.
൧൦‘മരിച്ചവരിൽനിന്ന് ഉയിർക്കുക’ എന്നത് എന്ത് എന്നു അവർ തമ്മിൽ ചർച്ചചെയ്തുംകൊണ്ട് ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു.
11 Og de spurgte ham og sagde: „De skriftkloge sige jo, at Elias bør først komme?‟
൧൧“ഏലിയാവ് മുമ്പെ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത്?” എന്നു അവർ ചോദിച്ചു.
12 Men han sagde til dem: „Elias kommer først og genopretter alting; og hvorledes er der skrevet om Menneskesønnen? At han skal lide meget og foragtes.
൧൨അതിന് യേശു: “ഏലിയാവ് മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ച്: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നത് എങ്ങനെ?
13 Men jeg siger eder, at baade er Elias kommen, og de gjorde ved ham alt, hvad de vilde, efter som der er skrevet om ham.‟
൧൩എന്നാൽ ഏലിയാവ് വന്നു; അവനെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയത് എല്ലാം അവനോട് ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു ഉത്തരം പറഞ്ഞു.
14 Og da de kom til Disciplene, saa de en stor Skare omkring dem og skriftkloge, som tvistedes med dem.
൧൪അവർ മറ്റു ശിഷ്യന്മാരുടെ അടുക്കെ മടങ്ങിവന്നപ്പോൾ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോട് തർക്കിക്കുന്നതും കണ്ട്.
15 Og straks studsede hele Skaren, da de saa ham, og de løb hen og hilsede ham.
൧൫പുരുഷാരം യേശുവിനെ കണ്ട ഉടനെ ഭ്രമിച്ചു; ഓടിവന്നു അവനെ വന്ദിച്ചു.
16 Og han spurgte dem: „Hvorom tvistes I med dem?‟
൧൬അവൻ അവരോട്: “നിങ്ങൾ എന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” എന്നു ചോദിച്ചു.
17 Og en af Skaren svarede ham: „Mester! jeg har bragt min Søn til dig; han har en maalløs Aand.
൧൭അതിന് പുരുഷാരത്തിൽ ഒരുവൻ: “ഗുരോ, എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു; അവനെ ഊമനായ ഒരു ആത്മാവ് ബാധിച്ചിരിക്കുന്നു.
18 Og hvor som helst den griber ham, slider den i ham, og han fraader og skærer Tænder, og han visner hen; og jeg har sagt til dine Disciple, at de skulde uddrive den, og de kunde ikke.‟
൧൮അത് അവനെ എവിടെവച്ച് പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ച് പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന് ഞാൻ നിന്റെ ശിഷ്യന്മാരോട് പറഞ്ഞിട്ട് അവർക്ക് കഴിഞ്ഞില്ല” എന്നു ഉത്തരം പറഞ്ഞു.
19 Men han svarede dem og sagde: „O du vantro Slægt! hvor længe skal jeg være hos eder, hvor længe skal jeg taale eder? Bringer ham til mig!‟
൧൯അവൻ അവരോട്: “അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെയിരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു ഉത്തരം പറഞ്ഞു.
20 Og de ledte ham frem til ham; og da han saa ham, sled Aanden straks i ham, og han faldt om paa Jorden og væltede sig og fraadede.
൨൦അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തുവീണു, വായിൽനിന്ന് നുരച്ചുവന്നു.
21 Og han spurgte hans Fader: „Hvor længe er det siden, at dette er kommet over ham?‟ Men han sagde: „Fra Barndommen af;
൨൧“ഇതു അവന് സംഭവിച്ചിട്ട് എത്ര കാലമായി?” എന്നു അവന്റെ അപ്പനോട് ചോദിച്ചതിന് അവൻ: “ചെറുപ്പംമുതൽ തന്നേ,
22 og den har ofte kastet ham baade i Ild og i Vand for at ødelægge ham; men om du formaar noget, da forbarm dig over os, og hjælp os!‟
൨൨അത് അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞ് ഞങ്ങളെ സഹായിക്കണമേ” എന്നു പറഞ്ഞു.
23 Men Jesus sagde til ham: „Om du formaar! Alle Ting ere mulige for den, som tror.‟
൨൩യേശു അവനോട്: “നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന് സകലവും കഴിയും” എന്നു പറഞ്ഞു.
24 Straks raabte Barnets Fader og sagde med Taarer: „Jeg tror, hjælp min Vantro!‟
൨൪ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്നു പറഞ്ഞു.
25 Men da Jesus saa, at Skaren stimlede sammen, truede han den urene Aand og sagde til den: „Du maalløse og døve Aand! jeg byder dig, far ud af ham, og far ikke mere ind i ham!‟
൨൫പുരുഷാരം ഓടിക്കൂടുന്നതു കണ്ടിട്ട് യേശു അശുദ്ധാത്മാവിനെ ശാസിച്ചു: “ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടുപോ; ഇനി അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു.
26 Da skreg og sled den meget i ham og for ud, og han blev ligesom død, saa at de fleste sagde: „Han er død.‟
൨൬അപ്പോൾ അത് നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. ‘മരിച്ചുപോയി’ എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.
27 Men Jesus tog ham ved Haanden og rejste ham op; og han stod op.
൨൭യേശു അവനെ കൈയ്ക്ക് പിടിച്ച് നിവർത്തി, അവൻ എഴുന്നേറ്റ് നിന്നു.
28 Og da han var kommen ind i et Hus, spurgte hans Disciple ham i Enrum: „Hvorfor kunde vi ikke uddrive den?‟
൨൮യേശു വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോട്: “ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
29 Og han sagde til dem: „Denne Slags kan ikke fare ud ved noget, uden ved Bøn og Faste.‟
൨൯“പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല” എന്നു അവൻ പറഞ്ഞു.
30 Og da de gik ud derfra, vandrede de igennem Galilæa; og han vilde ikke, at nogen skulde vide det.
൩൦അവർ അവിടെനിന്നു പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അവർ എവിടെയാണെന്ന് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു.
31 Thi han lærte sine Disciple og sagde til dem: „Menneskesønnen overgives i Menneskers Hænder, og de skulle slaa ham ihjel; og naar han er ihjelslaaet, skal han opstaa tre Dage efter.‟
൩൧കാരണം അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ അവരോട്: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നു പറഞ്ഞു.
32 Men de forstode ikke det Ord og frygtede for at spørge ham.
൩൨ആ വാക്കുകൾ അവർ ഗ്രഹിച്ചില്ല; അവനോട് ചോദിപ്പാനോ ഭയപ്പെട്ടു.
33 Og de kom til Kapernaum, og da han var kommen ind i Huset, spurgte han dem: „Hvad var det, I overvejede med hverandre paa Vejen?‟
൩൩അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: “നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതെന്ത്?” എന്നു ശിഷ്യന്മാരോട് ചോദിച്ചു.
34 Men de tav; thi de havde talt med hverandre paa Vejen om, hvem der var den største.
൩൪അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചിരുന്നതുകൊണ്ടു മിണ്ടാതിരുന്നു.
35 Og han satte sig og kaldte paa de tolv og siger til dem: „Dersom nogen vil være den første, han skal være den sidste af alle og alles Tjener.‟
൩൫അവൻ ഇരുന്നിട്ട് പന്തിരുവരെയും ഒരുമിച്ചുവിളിച്ചു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകണം” എന്നു പറഞ്ഞു.
36 Og han tog et lille Barn og stillede det midt iblandt dem og tog det i Favn og sagde til dem:
൩൬അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിർത്തി. ആ ശിശുവിനെ തന്റെ കരങ്ങളിൽ എടുത്തുംകൊണ്ട് അവരോട്:
37 „Den, som modtager eet af disse smaa Børn for mit Navns Skyld, modtager mig; og den, som modtager mig, modtager ikke mig, men den, som udsendte mig.‟
൩൭“ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ സ്വീകരിക്കുന്നു” എന്നു പറഞ്ഞു.
38 Johannes sagde til ham: „Mester! vi saa en, som ikke følger os, uddrive onde Aander i dit Navn; og vi forbøde ham det, fordi han ikke følger os.‟
൩൮യോഹന്നാൻ അവനോട്: “ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു” എന്നു പറഞ്ഞു.
39 Men Jesus sagde: „Forbyder ham det ikke; thi der er ingen, som gør en kraftig Gerning i mit Navn og snart efter kan tale ilde om mig.
൩൯അതിന് യേശു പറഞ്ഞത്: “അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
40 Thi den, som ikke er imod os, er for os.
൪൦നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ.
41 Thi den, som giver eder et Bæger Vand at drikke i mit Navn, fordi I høre Kristus til, sandelig, siger jeg eder, han skal ingenlunde miste sin Løn.
൪൧നിങ്ങൾ ക്രിസ്തുവിനുള്ളവരാകകൊണ്ട് ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്ക് കുടിക്കുവാൻ തന്നാൽ അവന് പ്രതിഫലം കിട്ടാതിരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
42 Og den, som forarger en af disse smaa, som tro, for ham var det bedre, at der laa en Møllesten om hans Hals, og han var kastet i Havet.
൪൨എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നത് അവന് ഏറെ നല്ലത്.
43 Og dersom din Haand forarger dig, saa hug den af; det er bedre for dig at gaa som en Krøbling ind til Livet end at have to Hænder og fare til Helvede til den uudslukkelige Ild, (Geenna g1067)
൪൩നിന്റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: അംഗവൈകല്യമുള്ളവനായി ജീവനിൽ കടക്കുന്നത് രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനേക്കാൾ നിനക്ക് നല്ലത്. (Geenna g1067)
44 [hvor deres Orm ikke dør, og Ilden ikke udslukkes.]
൪൪
45 Og dersom din Fod forarger dig, saa hug den af; det er bedre for dig at gaa lam ind til Livet end at have to Fødder og blive kastet i Helvede, (Geenna g1067)
൪൫നിന്റെ കാൽ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: മുടന്തനായി ജീവനിൽ കടക്കുന്നത് രണ്ടു കാലുമുള്ളവൻ ആയി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നിനക്ക് നല്ലത്. (Geenna g1067)
46 [hvor deres Orm ikke dør, og Ilden ikke udslukkes.]
൪൬
47 Og dersom dit Øje forarger dig, saa riv det ud; det er bedre for dig at gaa enøjet ind i Guds Rige end at have to Øjne og blive kastet i Helvede, (Geenna g1067)
൪൭നിന്റെ കണ്ണ് നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ ചൂഴ്ന്നുകളയുക; രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നത് നിനക്ക് നല്ലത്. (Geenna g1067)
48 hvor deres Orm ikke dør, og Ilden ikke udslukkes.
൪൮
49 Thi enhver skal saltes med Ild, og alt Offer skal saltes med Salt.
൪൯എല്ലാവരേയും തീകൊണ്ട് ഉപ്പിടും.
50 Saltet er godt; men dersom Saltet bliver saltløst, hvormed ville I da give det sin Kraft igen? Haver Salt i eder selv, og holder Fred med hverandre!‟
൫൦ഉപ്പ് നല്ലത് തന്നെ; ഉപ്പ് കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന് വീണ്ടും രസം വരുത്തും? നിങ്ങളിൽതന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ”.

< Markus 9 >