< Dommer 14 >

1 Og Samson gik ned til Thimna og saa en Kvinde af Filisternes Døtre i Thimna.
അനന്തരം ശിംശോൻ തിമ്നയിലേക്കു ചെന്നു തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.
2 Og han kom op og gav sin Fader og sin Moder det til Kende og sagde: Jeg har set en Kvinde af Filisternes Døtre i Thimna; saa tager mig nu hende til Hustru.
അവൻ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
3 Og hans Fader og hans Moder sagde til ham: Er der ingen Kvinde iblandt dine Brødres Døtre og iblandt alt mit Folk, at du gaar hen at tage en Hustru af de uomskaarne Filister? Og Samson sagde til sin Fader: Tag mig denne, thi hun er den rette for mine Øjne.
അവന്റെ അപ്പനും അമ്മയും അവനോടു: അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്നു നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോൻ തന്റെ അപ്പനോടു: അവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.
4 Men hans Fader og hans Moder vidste ikke, at det var af Herren, thi han søgte en Anledning fra Filisterne selv; men Filisterne herskede paa den Tid over Israel.
ഇതു യഹോവയാൽ ഉണ്ടായതു എന്നു അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവൻ ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നതു.
5 Saa gik Samson og hans Fader og hans Moder ned til Thimna; og de kom til Thimnas Vingaarde, og se, da kom en ung Løve brølende imod ham.
അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.
6 Og Herrens Aand kom heftig over ham, og han sled den i Stykker, som man slider et Kid, og han havde ikke noget i sin Haand; og han gav ikke sin Fader eller sin Moder til Kende, hvad han havde gjort.
അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; കയ്യിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.
7 Og han kom ned og talede med Kvinden, og hun var den rette for Samsons Øjne.
പിന്നെ അവൻ ചെന്നു ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശീംശോന്നു ബോധിച്ചു.
8 Og nogen Tid derefter kom han tilbage for at tage hende, og han bøjede af fra Vejen for at bese Løvens Aadsel; og se, der var en Bisværm og Honning i Løvens Krop.
കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
9 Og han tog den i sine Hænder, og medens han gik videre, aad han og gik saa til sin Fader og til sin Moder og gav dem, og de aade, men han gav dem ikke til Kende, at han havde taget Honningen af Løvens Krop.
അതു അവൻ കയ്യിൽ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്നു അവർക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്നു എടുത്തു എന്നു അവൻ അവരോടു പറഞ്ഞില്ല.
10 Og der hans Fader kom ned til Kvinden, da gjorde Samson der et Gæstebud; thi saaledes plejede de unge Karle at gøre.
അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു; യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു.
11 Og det skete, der de saa ham, da toge de tredive Selskabsbrødre, og de vare hos ham.
അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.
12 Da sagde Samson til dem: Kære, jeg vil fremsætte for eder en mørk Tale; dersom I forklare mig den i disse syv Gæstebuds Dage og finde derpaa, da vil jeg give eder tredive Skjorter og tredive Klædninger til at skifte med.
ശിംശോൻ അവരോടു: ഞാൻ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങൾ അതു വീട്ടിയാൽ ഞാൻ നിങ്ങൾക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
13 Men kunne I ikke forklare mig den, da skulle I give mig tredive Skjorter og tredive Klædninger til at skifte med; og de sagde til ham: Fremsæt din mørke Tale og lad os høre den!
വീട്ടുവാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവർ അവനോടു: നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ എന്നു പറഞ്ഞു.
14 Og han sagde til dem: Der udgik Mad af Æderen, og der udgik Sødme af den stærke; og de kunde ikke forklare den mørke Tale i tre Dage.
അവൻ അവരോടു: ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാൽ കടം വീട്ടുവാൻ മൂന്നു ദിവസത്തോളം അവർക്കു കഴിഞ്ഞില്ല.
15 Og det skete paa den syvende Dag, da sagde de til Samsons Hustru: Lok din Mand til, at han forklarer os den mørke Tale, at vi ikke skulle brænde dig og din Faders Hus med Ild; have I indbudet os, at I ville gøre os fattige eller ikke?
ഏഴാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോടു: ഞങ്ങൾക്കു പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിന്നോ നിങ്ങൾ ഞങ്ങളെ വിളിച്ചതു എന്നു പറഞ്ഞു.
16 Da græd Samsons Hustru over ham og sagde: Du hader mig ikkun og har mig ikke kær, du har fremsat en mørk Tale for mit Folks Børn og ikke forklaret den for mig; og han sagde til hende: Se, jeg har ikke forklaret den for min Fader eller for min Moder, og skulde jeg forklare den for dig?
ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞു: നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോടു ഒരു കടം പറഞ്ഞിട്ടു എനിക്കു അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ അപ്പന്നും അമ്മെക്കും ഞാൻ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു.
17 Og hun græd over ham i de syv Dage, som de havde Gæstebud; og det skete, paa den syvende Dag forklarede han den for hende, thi hun trængte ham, og hun forklarede den mørke Tale for sit Folks Børn.
വിരുന്നിന്റെ ഏഴു ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ടു അവൻ പറഞ്ഞുകൊടുത്തു; അവൾ തന്റെ അസ്മാദികൾക്കും കടം പറഞ്ഞുകൊടുത്തു.
18 Da sagde Mændene af Staden til ham paa den syvende Dag, før Solen gik ned: Hvad er sødere end Honning? og hvad er stærkere end en Løve? Da sagde han til dem: Dersom I ikke havde pløjet med min Kalv, da havde I ikke fundet paa min mørke Tale.
ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളതു എന്തു? സിംഹത്തെക്കാൾ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവൻ അവരോടു: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.
19 Og Herrens Aand kom heftig over ham, og han gik ned til Askalon og slog tredive Mænd af dem og tog deres Klæder og gav Klædninger til at skifte med til dem, som forklarede den mørke Tale; og hans Vrede optændtes, og han gik op til sin Faders Hus.
പിന്നെ, യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്ത്രംകൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി.
20 Men Samsons Hustru blev given hans Selskabsbroder, som havde været i Selskab med ham.
ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീർന്നു.

< Dommer 14 >