< Josua 13 >
1 Og Josva var gammel, han var kommen til Aars, og Herren sagde til ham: Du er gammel, du er kommen til Aars, og der er saare meget af Landet blevet tilovers at indtage.
൧യോശുവ വൃദ്ധനായപ്പോൾ യഹോവ അവനോട് അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു; ഇനി വളരെ ദേശം കൈവശമാക്കുവാനുണ്ട്.
2 Dette er Landet, som er blevet tilovers: Alle Filisternes Landskaber og alle Gesuriter:
൨ഇനിയും കൈവശമാക്കാനുള്ള ദേശങ്ങൾ: ഈജിപ്റ്റിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ട് കനാന്യർക്കുള്ളതെന്ന് എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശവും ഗെശൂര്യരുടെ ദേശവും;
3 Fra Sihon, som flyder foran Ægypten og indtil Ekrons Landemærke mod Norden, som regnes til Kananiterne; de fem Filisters Fyrster: Den Gaziter og den Asdoditer, den Askloniter, den Gathiter og den Ekroniter, og Aviterne;
൩ഫെലിസ്ത്യ പ്രഭുക്കന്മാർ ഭരിച്ചിരുന്ന ഗസ്സ, അസ്തോദ്, അസ്കലോൻ, ഗത്ത്, എക്രോൻ എന്നീ അഞ്ച് ദേശങ്ങളും;
4 mod Sønden alt Kananiternes Land og Meara, som hører Zidonierne til, indtil Afek, indtil Amoriternes Landemærke;
൪തെക്ക് അവ്യരുടെ ദേശവും അമോര്യരുടെ അതിരിലുള്ള അഫേക്ക് ദേശവും കനാന്യരുടെ ദേശവും
5 og Gibliternes Land og det hele Libanon mod Solens Opgang fra Baal-Gad neden for Hermons Bjerg, indtil man kommer til Hamath;
൫സീദോന്യരുടെ മെയാരയും ഗെബാല്യയരുടെ ദേശവും കിഴക്ക് ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തിലെ ബാൽ-ഗാദ് മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോൻ പ്രദേശവും;
6 alle de, som bo paa Bjergene, fra Libanon indtil de hede Kilder, alle Zidonier; jeg vil fordrive dem fra Israels Børns Ansigt; lad det ikkun falde Israel til Arv, som jeg befalede dig.
൬ലെബാനോൻ മുതൽ മിസ്രെഫോത്ത്മയീം വരെയുള്ള പർവ്വത പ്രദേശങ്ങളും സീദോന്യരുടെ ദേശവും തന്നേ; ഇവരെ ഞാൻ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോട് കല്പിച്ചതുപോലെ നീ യിസ്രായേലിന് അത് അവകാശമായി വിഭാഗിച്ചാൽ മതി.
7 Saa del nu dette Land til Arv iblandt de ni Stammer og den halve Del af Manasse Stamme;
൭ആകയാൽ ഈ ദേശം ഒമ്പത് ഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി വിഭാഗിക്ക.
8 med hvem Rubeniterne og Gaditerne have taget deres Arv, som Mose gav dem paa hin Side Jordanen mod Østen, ligesom Mose, Herrens Tjener, gav dem den,
൮രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെ അവർക്ക് യോർദ്ദാനക്കരെ കിഴക്ക് കൊടുത്തിട്ടുള്ള അവകാശം പ്രാപിച്ചിരിക്കുന്നുവല്ലോ.
9 fra Aroer, som ligger ved Bredden af Arnons Bæk, og fra den Stad, som er midt i Dalen, og alt det jævne Land ved Medba indtil Dibon,
൯അർന്നോൻതാഴ്വരയുടെ അറ്റത്തുള്ള അരോവേരും, താഴ്‌വരയുടെ നടുവിലുള്ള പട്ടണം മുതൽ ദീബോൻവരെയുള്ള മെദേബാ സമഭൂമിയും;
10 og alle Stæder, som tilhørte Sihon, Amoriternes Konge, som regerede i Hesbon, indtil Ammons Børns Landemærke;
൧൦അമ്മോന്യരുടെ അതിർവരെ ഹെശ്ബോനിൽനിന്ന് ഭരിച്ചിരുന്ന അമോര്യ രാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;
11 og Gilead og Gesuriternes og Maakathiternes Landemærke og hele Hermons Bjerg og al Basan indtil Salka,
൧൧ഗിലെയാദും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഹെർമ്മോൻപർവ്വത പ്രദേശവും സൽക്കാവരെയുള്ള ബാശാൻ ദേശവും
12 hele Ogs Rige i Basan, han som regerede i Astharoth og i Edrei og var een af de overblevne Kæmper. Og Mose slog dem og fordrev dem;
൧൨അസ്തരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്റെ രാജ്യവും”. ഈ പ്രദേശങ്ങളിലുള്ള ജനത്തെ മോശെ തോല്പിച്ച് നീക്കിക്കളഞ്ഞിരുന്നു.
13 men Israels Børn fordreve ikke Gesuriterne og Maakathiterne; men Gesur og Maakath boede iblandt Israel indtil denne Dag.
൧൩എന്നാൽ യിസ്രായേൽ മക്കൾ ഗെശൂര്യരെയും മയഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തു വരുന്നു.
14 Alene Levi Stamme gav han ikke Arv; Herrens, Israels Guds Ildofre, de ere hans Arv, som han havde sagt til dem.
൧൪ലേവിഗോത്രത്തിന് അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങൾ താൻ മോശയോട് കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
15 Men Mose havde givet Rubens Børns Stamme Arv efter deres Slægter;
൧൫എന്നാൽ മോശെ രൂബേൻഗോത്രത്തിന് കുടുംബംകുടുംബമായി അവകാശം കൊടുത്തു.
16 og deres Landemærke var fra Aroer, som ligger ved Bredden af Arnons Bæk, og fra den Stad, som er midt i Dalen, og alt det jævne Land ved Medba,
൧൬അവരുടെ ദേശം അർന്നോൻതാഴ്‌വരയുടെ അറ്റത്തെ അരോവേരും താഴ്‌വരയുടെ നടുവിലെ പട്ടണം മുതൽ മെദേബയോട് ചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
17 Hesbon og alle dens Stæder, som ligger paa det jævne Land, Dibon og Bamoth-Baal og Beth-Baal-Meon
൧൭അതിന്റെ എല്ലാ പട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും
18 og Jahza og Kedemoth og Mefaath
൧൮യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും
19 og Kirjathaim og Sibma og Zereth-Sahar paa Dalens Bjerg
൧൯സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
20 og Beth-Peor og Asdoth-Pisga og Beth-Jesimoth
൨൦ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
21 og alle Stæderne paa det jævne Land og hele Sihons, den amoritiske Konges Rige, han, som regerede i Hesbon, hvilken Mose slog, tillige med Fyrsterne af Midian, nemlig Evi og Rekem og Zur og Hur og Reba, Sihons ypperste Mænd, som boede i Landet.
൨൧സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യ രാജാവായ സീഹോന്റെ രാജ്യവും തന്നെ; അവനെയും ദേശത്ത് പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
22 Og Bileam, Beors Søn, Spaamanden, slog Israels Børn ihjel med Sværd, tillige med de andre ihjelslagne.
൨൨യിസ്രായേൽ മക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ട് കൊന്നു.
23 Og Rubens Børns Landemærke vare Jordanen og Landemærket derhos; denne er Rubens Børns Arv efter deres Slægter, Stæderne og deres Landsbyer.
൨൩രൂബേന്യരുടെ അതിർ യോർദ്ദാൻ നദി ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ രൂബേന്യർക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.
24 Og Mose havde givet Gads Stamme, Gads Børn, Arv efter deres Slægter.
൨൪പിന്നെ മോശെ ഗാദ്ഗോത്രത്തിനും, കുടുംബംകുടുംബമായി അവകാശം കൊടുത്തു.
25 Og Jaeser og alle Stæderne i Gilead vare deres Landemærke og Halvdelen af Ammons Børns Land, indtil Aroer, som ligger lige over for Rabbah,
൨൫അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബയുടെ കിഴക്കുള്ള അരോവേർവരെ അമ്മോന്യരുടെ ദേശത്തിന്റെ പകുതിയും ആകുന്നു;
26 og fra Hesbon indtil Ramath-Mizpe og Bethonim og fra Mahanaim indtil Debirs Landemærke;
൨൬ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമും വരെയും മഹനയീം മുതൽ ദെബീരിന്റെ അതിർവരെയും;
27 og i Dalen: Beth-Haram og Beth-Nimra og Sukoth og Zafon, som var bleven tilovers af Sihons, Hesbons Konges, Rige, Jordanen og Landemærket derhos, indtil Enden af Kinnereths Hav, paa hin Side Jordanen mod Østen.
൨൭താഴ്‌വരയിൽ ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും യോർദ്ദാന് കിഴക്ക് കിന്നേരെത്ത് തടാകത്തിന്റെ അറുതിവരെയും അവരുടെ അതിരായിരുന്നു.
28 Denne er Gads Børns Arv efter deres Slægter, Stæderne og deres Landsbyer.
൨൮ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്ക് അവകാശമായി ലഭിച്ചു.
29 Og Mose havde givet den halve Manasse Stamme Arv, og den hørte den halve Manasse Børns Stamme til efter deres Slægter.
൨൯മോശെ മനശ്ശെയുടെ പാതിഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കൊടുത്ത ദേശങ്ങൾ:
30 Og deres Landemærke var fra Mahanaim, hele Basan, hele Ogs, Kongen af Basans Rige, og alle Jairs Byer, som ligge i Basan, tresindstyve Stæder.
൩൦മഹനയീം മുതൽ ബാശാൻവരെയും ബാശാൻരാജാവായ ഓഗിന്റെ രാജ്യവും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടെ അറുപതു പട്ടണങ്ങളും
31 Og Halvdelen af Gilead og Astaroth og Edrei, Ogs Riges Stæder i Basan, gav han Makirs, Manasse Søns, Børn, Halvdelen nemlig af Makirs Børn efter deres Slægter.
൩൧ഗിലെയാദിന്റെ പകുതിയും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളിൽ പാതിപ്പേർക്ക്, കുടുംബംകുടുംബമായി കിട്ടി.
32 Dette er det, som Mose uddelte til Arv paa Moabs slette Marker, paa hin Side Jordanen ved Jeriko mod Østen.
൩൨മോവാബ് സമതലത്തിൽ വച്ച് യോർദാനക്കരെ യെരിഹോവിനു കിഴക്കുവശത്തുള്ള ദേശം മോശെ ഭാഗിച്ചുകൊടുത്തത് ഇപ്രകാരം ആകുന്നു.
33 Men Levi Stamme havde Mose ikke givet Arv; Herren, Israels Gud, han er deres Arv, som han havde tilsagt dem.
൩൩ലേവിഗോത്രത്തിന് മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോട് കല്പിച്ചതുപോലെ താൻ തന്നേ അവരുടെ അവകാശം ആകുന്നു.