< Jonas 2 >

1 Og Jonas bad til Herren sin Gud fra Fiskens Liv,
യോനാ മത്സ്യത്തിന്റെ വയറ്റിൽ കിടന്നുകൊണ്ട് തന്റെ ദൈവമായ യഹോവയോട് പ്രാർത്ഥിച്ചു:
2 og han sagde: Jeg raabte til Herren ud af min Angest, og han svarede mig; jeg, skreg fra Dødsrigets Skød, du hørte min Røst. (Sheol h7585)
“ഞാൻ എന്റെ കഷ്ടത നിമിത്തം യഹോവയോട് നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ ഉദരത്തിൽനിന്ന് കരഞ്ഞപേക്ഷിച്ചു; നീ എന്റെ നിലവിളി കേട്ടു. (Sheol h7585)
3 Du kastede mig i Dybet, midt i Havet, og Strømmen omgav mig; alle dine Vover og dine Bølger gik over mig.
നീ എന്നെ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹങ്ങൾ എന്നെ ചുറ്റി; നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
4 Og jeg sagde: Jeg er udstødt fra dine Øjne, men jeg skal atter skue hen til dit hellige Tempel.
നിന്റെ ദൃഷ്ടി എന്നിൽ നിന്നു നീക്കിയിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.
5 Vandene omsluttede mig indtil Sjælen, Dybet omgav mig, Tang var viklet om mit Hoved.
വെള്ളം എന്റെ പ്രാണനോളം എത്തി, ആഴി എന്നെ ചുറ്റി, കടൽപുല്ല് എന്റെ തലപ്പാവായിരുന്നു.
6 Jeg sank ned til Bjergenes Grunde, Jordens Porte vare lukkede efter mig for evigt; men du Herre, min Gud, drog mit Liv op af Graven.
ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കും അടെച്ചു. എങ്കിലും എന്റെ ദൈവമായ യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു.
7 Der min Sjæl i mit Indre forsmægtede, kom jeg Herren i Hu; og min Bøn kom til dig i dit hellige Tempel.
എന്റെ പ്രാണൻ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു. എന്റെ പ്രാർത്ഥന വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.
8 De, som tage Vare paa Løgnens Gøglebilleder, de have forladt ham, som er dem Miskundhed.
മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ തങ്ങളോട് ദയാലുവായവനെ ഉപേക്ഷിക്കുന്നു.
9 Men jeg, jeg vil med Taksigelses Røst ofre til dig, jeg vil betale det, jeg har lovet; Frelse er der hos Herren.
ഞാനോ സ്തോത്രനാദത്തോടെ നിനക്ക് യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും. രക്ഷ യഹോവയിൽ നിന്നുതന്നെ വരുന്നു”.
10 Og Herren bød Fisken, og den udspyede Jonas paa det tørre Land.
൧൦അപ്പോൾ യഹോവ മത്സ്യത്തോടു കല്പിച്ചു. അത് യോനയെ കരയ്ക്ക് ഛർദ്ദിച്ചു.

< Jonas 2 >