< Jeremias 26 >

1 I Begyndelsen af Jojakims, Josias's Søns, Judas Konges Regering kom dette Ord fra Herren saalunde:
യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിൽ യഹോവയിൽ നിന്നുണ്ടായ അരുളപ്പാട്:
2 Saa siger Herren: Stil dig i Herrens Hus's Forgaard, og tal til alle Judas Stæder, som komme for at tilbede i Herrens Hus, alle de Ord, som jeg har befalet dig at tale til dem, du skal ikke tage et Ord derfra.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ട്, യഹോവയുടെ ആലയത്തിൽ നമസ്കരിക്കുവാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിക്കുവാൻ, ഞാൻ നിന്നോട് കല്പിക്കുന്ന സകലവചനങ്ങളും അവരോടു പ്രസ്താവിക്കുക; ഒരു വാക്കും വിട്ടുകളയരുത്.
3 Maaske de vilde høre og omvende sig, hver fra sin onde Vej, og jeg maatte angre det onde, som jeg tænker at gøre imod dem, for deres Idrætters Ondskabs Skyld.
അവരുടെ ദുഷ്പ്രവൃത്തികൾനിമിത്തം ഞാൻ അവർക്ക് വരുത്തുവാൻ വിചാരിക്കുന്ന അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കത്തക്കവണ്ണം, ഒരുപക്ഷേ അവർ കേട്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമായിരിക്കും.
4 Og du skal sige til dem: Saa siger Herren: Dersom I ikke høre mig om at vandre i min Lov, som jeg har sat for eders Ansigt,
എന്നാൽ നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വീണ്ടുംവീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും, നിങ്ങൾ ശ്രദ്ധിക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങൾ കേൾക്കുവാനും
5 og om at høre paa mine Tjeneres, Profeternes Ord, som jeg sender til eder, baade tidligt og ideligt, uden at I have villet høre dem:
ഞാൻ നിങ്ങളുടെ മുമ്പിൽ വച്ച എന്റെ ന്യായപ്രമാണം അനുസരിച്ചുനടക്കുവാനും നിങ്ങൾ എന്റെ വാക്കു കേൾക്കുകയില്ലെങ്കിൽ,
6 Saa vil jeg gøre dette Hus ligt med Silo og gøre denne Stad til en Forbandelse for alle Folkefærd paa Jorden.
ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യമാക്കി, ഈ നഗരത്തെ ഭൂമിയിലുള്ള സകലജനതകൾക്കും ഇടയിൽ ശാപയോഗ്യമാക്കിത്തീർക്കും.
7 Og Præsterne og Profeterne og alt Folket hørte, at Jeremias talte disse Ord i Herrens Hus.
യിരെമ്യാവ് ഈ വാക്കുകൾ യഹോവയുടെ ആലയത്തിൽവച്ചു പറയുന്നത് പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു.
8 Og det skete, der Jeremias var færdig med at tale alt det, som Herren havde befalet ham at tale til alt Folket, da grebe Præsterne og Profeterne og alt Folket ham og sagde: Du skal visselig dø!
എന്നാൽ സകലജനത്തോടും പ്രസ്താവിക്കുവാൻ യഹോവ കല്പിച്ചിരുന്ന സകലവും യിരെമ്യാവ് പ്രസ്താവിച്ചുതീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: ‘നീ മരിക്കണം നിശ്ചയം;
9 Hvorfor spaaede du i Herrens Navn og sagde: Dette Hus skal blive ligesom Silo, og denne Stad skal ødelægges, saa at ingen skal bo der? Og alt Folket samlede sig imod Jeremias i Herrens Hus.
ഈ ആലയം ശീലോവിനു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും’ എന്ന് നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്ത്” എന്നു പറഞ്ഞ് ജനമെല്ലാം യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്റെ അടുക്കൽ വന്നുകൂടി.
10 Og Judas Fyrster hørte disse Ord, og de gik op fra Kongens Hus og til Herrens Hus, og de satte sig ved Indgangen til Herrens nye Port.
൧൦ഈ കാര്യം യെഹൂദാപ്രഭുക്കന്മാർ കേട്ടപ്പോൾ, അവർ രാജാവിന്റെ അരമനയിൽ നിന്ന് യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്ന്, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിൽ ഇരുന്നു.
11 Og Præsterne og Profeterne sagde til Fyrsterne og til alt Folket saaledes: Dødsdom over denne Mand! thi han har spaaet imod denne Stad, saaledes som I have hørt med eders Øren.
൧൧പുരോഹിതന്മാരും പ്രവാചകന്മാരും, പ്രഭുക്കന്മാരോടും സകലജനത്തോടും: “ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിനു വിരോധമായി പ്രവചിച്ചിരിക്കുന്നത് നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ” എന്ന് പറഞ്ഞു.
12 Men Jeremias sagde til alle Fyrsterne og til alt Folket saaledes: Herren har sendt mig til at spaa imod dette Hus og imod denne Stad og til at forkynde alle de Ord, som I have hørt.
൧൨അതിന് യിരെമ്യാവ് സകലപ്രഭുക്കന്മാരോടും സർവ്വജനത്തോടും പറഞ്ഞത്: “നിങ്ങൾ കേട്ടതായ വാക്കുകളെല്ലാം ഈ ആലയത്തിനും നഗരത്തിനും വിരോധമായി പ്രവചിക്കുവാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.
13 Saa bedrer nu eders Veje og eders Idrætter, og hører Herren eders Guds Røst, saa skal Herren angre det onde, som han har talt imod eder.
൧൩അതിനാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നല്ലതാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അനുസരിക്കുവിൻ; എന്നാൽ യഹോവ നിങ്ങൾക്ക് വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.
14 Og jeg, se! jeg er i eders Haand; gører imod mig, som det er godt, og som det er ret for eders Øjne.
൧൪ഞാൻ, ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് ഇഷ്ടവും ന്യായവുമായി തോന്നുന്നതുപോലെ എന്നോട് ചെയ്തുകൊള്ളുവിൻ.
15 Kun det skulle I vide, at dersom I dræbe mig, da ville I bringe uskyldigt Blod over eder og over denne Stad og over dens Indbyggere; thi i Sandhed, Herren har sendt mig til eder for at tale alle disse Ord for eders Øren.
൧൫എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും നിങ്ങൾ വരുത്തും എന്ന് അറിഞ്ഞുകൊള്ളുവിൻ; നിങ്ങൾ കേൾക്കെ ഈ വാക്കുകൾ മുഴുവനും പ്രസ്താവിക്കേണ്ടതിന് യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.
16 Da sagde Fyrsterne og alt Folket til Præsterne og til Profeterne: Der bør ingen Dødsdom fældes over denne Mand; thi har han talt til os i Herren vor Guds Navn.
൧൬അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലയോ നമ്മോട് സംസാരിക്കുന്നത്” എന്നു പറഞ്ഞു.
17 Og nogle Mænd af de Ældste i Landet stode op, og de sagde til hele Folkets Forsamling saaledes:
൧൭അതിനുശേഷം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റ് ജനത്തിന്റെ സർവ്വസംഘത്തോടും പറഞ്ഞത്:
18 Morasktiten Mika spaaede i Ezekias's, Judas Konges Dage, og sagde til alt Judas Folk: Saa siger den Herre Zebaoth: Zion skal pløjes som en Ager og Jerusalem blive til Stenhobe og Husets Bjerg til Skovhøje.
൧൮“യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ കാലത്ത് മോരേശേത്തിലെ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു: “സീയോനെ വയൽപോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായിത്തീരും; ഈ ആലയം നില്ക്കുന്ന പർവ്വതം വനത്തിലെ ഗിരിപ്രദേശമായി തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
19 Mon Ezekias, Judas Konge, og al Juda straks dræbte ham? frygtede han ikke Herren og bad ydmygt for Herrens Ansigt, saa at Herren angrede det onde, som han havde talt imod dem? og vi, vi bringe en stor Ulykke over vore Sjæle.
൧൯യെഹൂദാ രാജാവായ ഹിസ്കീയാവും സകല യെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ട്, യഹോവയോട് ക്ഷമ യാചിക്കുകയും താൻ അവർക്ക് വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ച് യഹോവ അനുതപിക്കുകയും ചെയ്തില്ലയോ? എന്നാൽ നാം നമ്മുടെ പ്രാണന് വലിയ ഒരു അനർത്ഥം വരുത്തുവാൻ പോകുന്നു”.
20 Der var ogsaa en Mand, som spaaede i Herrens Navn, Urias, Semajas's Søn, fra Kirjath-Jearim; og han spaaede imod denne Stad og imod dette Land, aldeles som Jeremias's Ord vare.
൨൦അങ്ങനെ തന്നെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവ് എന്നൊരുവൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ വാക്കുകൾക്കു സമമായ കാര്യങ്ങൾ ഈ നഗരത്തിനും ഈ ദേശത്തിനും വിരോധമായി പ്രവചിച്ചു.
21 Og Kong Jojakim og alle hans vældige og alle Fyrsterne hørte hans Ord, og Kongen søgte at dræbe ham; men Urias hørte det og frygtede og flyede og kom til Ægypten.
൨൧യെഹോയാക്കീംരാജാവും അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകൾ കേട്ടു; രാജാവ് അവനെ കൊന്നുകളയുവാൻ വിചാരിച്ചു; ഊരീയാവ് അത് കേട്ട് ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി.
22 Men Kong Jojakim sendte Mænd til Ægypten, nemlig Elnatan, Akbors Søn, og nogle Mænd med ham til Ægypten.
൨൨യെഹോയാക്കീംരാജാവ് അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടി മറ്റു ചിലരെയും ഈജിപ്റ്റിലേക്ക് അയച്ചു.
23 Og de førte Urias fra Ægypten og bragte ham til Kong Jojakim, og denne slog ham ihjel med Sværdet og lod hans døde Krop kaste i de meniges Grave.
൨൩അവർ ഊരീയാവിനെ ഈജിപ്റ്റിൽ നിന്ന് യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്ന് അവന്റെ ശവം സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.
24 Kun Ahikams, Safans Søns, Haand var med Jeremias, saa at man ikke gav ham i Folkets Haand til at dræbes.
൨൪എന്നാൽ യിരെമ്യാവിനെ ജനത്തിന്റെ കയ്യിൽ ഏല്പിച്ച് കൊല്ലാതിരിക്കേണ്ടതിന് ശാഫാന്റെ മകനായ അഹീക്കാം അവന് തുണയായിരുന്നു.

< Jeremias 26 >