< Jeremias 25 >
1 Det Ord, som kom til Jeremias over alt Judas Folk, i Jojakims, Josias's Søns, Judas Konges fjerde Aar; det er Nebukadnezar, Kongen af Babels første Aar;
യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാമാണ്ടിൽത്തന്നെ, എല്ലാ യെഹൂദാജനത്തെയുംപറ്റി യിരെമ്യാവിനുണ്ടായ അരുളപ്പാട്:
2 hvilket Profeten Jeremias talte til alt Judas Folk og til alle Indbyggere i Jerusalem, sigende:
അങ്ങനെ യിരെമ്യാപ്രവാചകൻ അത് എല്ലാ യെഹൂദാജനത്തോടും ജെറുശലേംനിവാസികളായ എല്ലാവരോടും അറിയിച്ചത് ഇപ്രകാരമായിരുന്നു:
3 Fra Josias's, Amons Søns, Judas Konges trettende Aar og indtil denne Dag, hvilket nu er tre og tyve Aar, er Herrens Ord kommet til mig; og jeg talte til eder tidligt og ideligt, og I have ikke hørt.
യെഹൂദാരാജാവായ ആമോന്റെ മകൻ യോശിയാവിന്റെ പതിമ്മൂന്നാംവർഷംമുതൽ ഇന്നുവരെയുള്ള ഈ ഇരുപത്തിമൂന്നു വർഷക്കാലവും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടാകുകയും ഞാൻ അതു വീണ്ടും വീണ്ടും നിങ്ങളോടു സംസാരിക്കുകയും ചെയ്തു, എന്നാൽ നിങ്ങൾ അതു ശ്രദ്ധിച്ചതേയില്ല.
4 Og Herren har sendt til eder alle sine Tjenere, Profeterne, tidligt og ideligt, og I have ikke hørt og ikke bøjet eders Øre til at høre;
യഹോവ തന്റെ ദാസന്മാരായ എല്ലാ പ്രവാചകന്മാരെയും വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചു; എന്നാൽ നിങ്ങൾ ശ്രദ്ധിക്കുകയോ കേൾക്കാൻ ചെവിചായ്‌ക്കുകയോ ചെയ്തില്ല.
5 idet de sagde: Omvender eder dog, hver fra sin onde Vej og fra sine Idrætters Ondskab, saa skulle I bo i Landet, som Herren gav eders Fædre, fra Evighed indtil Evighed;
“നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ ദുഷിച്ചവഴികളിൽനിന്നും ദുരാചാരങ്ങളിൽനിന്നും തിരിയുക. അപ്പോൾ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും എന്നെന്നേക്കുമായി നൽകിയിട്ടുള്ള ദേശത്തു നിങ്ങൾക്കു വസിക്കാൻ കഴിയും.
6 og vandrer ikke efter andre Guder for at tjene dem og for at tilbede dem; og I skulle ikke opirre mig med eders Hænders Gerning, at jeg ikke skal gøre eder ondt.
അന്യദേവതകളെ സേവിക്കാനോ ആരാധിക്കാനോ അവയുടെ പിന്നാലെ പോകരുത്. നിങ്ങളുടെ കൈകളുടെ നിർമിതികൊണ്ട് എന്നെ പ്രകോപിപ്പിക്കുകയുമരുത്. എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു അനർഥവും വരുത്തുകയില്ല,” എന്നിങ്ങനെ അവർ നിങ്ങളോടു പറഞ്ഞു.
7 Men I hørte mig ikke, siger Herren, for at opirre mig med eders Hænders Gerning, til eders Ulykke.
“എന്നാൽ നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ചില്ല, നിങ്ങളുടെതന്നെ ദോഷത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ അപ്രകാരംചെയ്തു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
8 Derfor siger den Herre Zebaoth saaledes: Efterdi I ikke have hørt mine Ord,
അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ വചനം അനുസരിക്കാതിരിക്കുക നിമിത്തം,
9 se, saa sender jeg Bud og henter alle Nordens Slægter, siger Herren, ogsaa til Nebukadnezar, Kongen af Babel, min Tjener, og jeg vil lade dem komme over dette Land og over dets Indbyggere og over alle disse Folk trindt omkring; og jeg vil ødelægge dem og gøre dem til en Forfærdelse og til en Spot og til evige Ørkener.
വടക്കുള്ള എല്ലാ ജനതകളെയും എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുടെ നേരേയും അയച്ചിട്ട്, അവരെ നിശ്ശേഷം നശിപ്പിച്ചുകളയും. ഞാൻ അവരെ ഒരു സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യതയുമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
10 Og jeg vil bringe Fryds Røst og Glædes Røst, Brudgoms Røst og Bruds Røst, Møllens Lyd og Lampens Skin til at høre op hos dem.
“മാത്രമല്ല, ഞാൻ ആഹ്ലാദാരവവും ആനന്ദധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്ന് നീക്കിക്കളയും.
11 Og hele dette Land skal blive til en Ørk og til Forfærdelse; og disse Folk skulle tjene Kongen af Babel halvfjerdsindstyve Aar.
ഈ ദേശമൊന്നാകെ ശൂന്യതയും ഭീതിവിഷയവുമായിത്തീരും. ഈ ജനതകൾ ബാബേൽരാജാവിനെ എഴുപതുവർഷം സേവിക്കും എന്ന് യഹോവയുടെ അരുളപ്പാട്.
12 Og det skal ske, naar halvfjerdsindstyve Aar ere omme, da vil jeg hjemsøge Kongen af Babel og dette Folk, siger Herren, for deres Misgerning, samt Kaldæernes Land, og jeg vil gøre det til evige Ødelæggelser.
“എന്നാൽ ആ എഴുപതുവർഷം തികയുമ്പോൾ ഞാൻ ബാബേൽരാജാവിനെയും ആ ജനതയെയും ബാബേൽദേശത്തെയും അവരുടെ അകൃത്യം നിമിത്തം ശിക്ഷിക്കും. ഞാൻ അതിനെ എന്നെന്നേക്കും ഒരു ശൂന്യദേശമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
13 Og over dette Land vil jeg lade alle mine Ord komme, som jeg har talt imod det: Alt det, som er skrevet i denne Bog, det, som Jeremias har spaaet over alle Folkene.
“അതിനെതിരേ ഞാൻ പ്രസ്താവിച്ചിട്ടുള്ള എല്ലാ വചനങ്ങളും യിരെമ്യാപ്രവാചകൻ എല്ലാ രാഷ്ട്രങ്ങൾക്കുമെതിരെ പ്രവചിച്ചിട്ടുള്ളതായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സകലവചനങ്ങളും ഞാൻ ആ ദേശത്തിന്റെമേൽ വരുത്തും.
14 Thi ogsaa dem skulle mange Folkeslag og store Konger gøre til Trælle; og jeg vil betale dem efter deres Fortjeneste og efter deres Hænders Gerning.
അനേകം രാഷ്ട്രങ്ങളും മഹാന്മാരായ രാജാക്കന്മാരും അവരെ അടിമകളാക്കിത്തീർക്കും; ഞാൻ അവരുടെ കർമങ്ങൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരംചെയ്യും.”
15 Thi saa sagde Herren, Israels Gud, til mig: Tag Bægeret med denne Vredens Vin af min Haand, og giv alle Folkene, til hvilke jeg sender dig, at drikke af den.
ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നോട് അരുളിച്ചെയ്തത് ഇപ്രകാരമാണ്: “എന്റെ ക്രോധമദ്യം അടങ്ങിയ ഈ പാനപാത്രം എന്റെ കൈയിൽനിന്നു വാങ്ങി, ഞാൻ ഏതെല്ലാം ജനതകളുടെ മധ്യത്തിലേക്കു നിന്നെ അയയ്ക്കുന്നുവോ അവരെയെല്ലാം അതു കുടിപ്പിക്കുക.
16 Og de skulle drikke og tumle og rase over Sværdet, som jeg sender iblandt dem.
അവർ അതു കുടിക്കുകയും ഞാൻ അവരുടെ ഇടയിലേക്ക് അയയ്ക്കുന്ന വാൾനിമിത്തം ചാഞ്ചാടി ഭ്രാന്തരായിത്തീരുകയും ചെയ്യും.”
17 Og jeg tog Bægeret af Herrens Haand, og jeg gav alle Folkene, til hvilke Herren sendte mig, at drikke:
അപ്പോൾ ഞാൻ യഹോവയുടെ കൈയിൽനിന്ന് ആ പാനപാത്രം വാങ്ങി യഹോവ എന്നെ അയച്ച എല്ലാ ജനതകളെയും കുടിപ്പിച്ചു:
18 Jerusalem og Judas Stæder og dens Konger og dens Fyrster for at gøre dem til en Ørk, til Forfærdelse, til Spot og til Forbandelse, som det ses paa denne Dag;
ജെറുശലേം, യെഹൂദാപട്ടണങ്ങൾ, രാജാക്കന്മാർ, പ്രഭുക്കന്മാർ ഇവരെല്ലാം ഇന്ന് ആയിരിക്കുന്നതുപോലെ ഒരു ശൂന്യതയും ഭീതിവിഷയവും പരിഹാസവും ശാപവും ആയിത്തീരേണ്ടതിന് അവരെ കുടിപ്പിച്ചു;
19 Farao, Kongen i Ægypten, og hans Tjenere og hans Fyrster og alt hans Folk
ഈജിപ്റ്റ് രാജാവായ ഫറവോൻ, അവന്റെ ഭൃത്യന്മാർ, പ്രഭുക്കന്മാർ ഇവരെയും, അവന്റെ സകലജനത്തെയും
20 og den hele Hob af alle Haande Folk og alle Konger i Landet Uz og alle Konger i Filisternes Land, Askalon og Gaza og Ekron og de overblevne af Asdod,
അവിടെയുള്ള എല്ലാ വിദേശജനതകളെയും കുടിപ്പിച്ചു; ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോൻ, ഗസ്സാ, എക്രോൻ എന്നീ ഫെലിസ്ത്യദേശങ്ങളിലെ എല്ലാ രാജാക്കന്മാരെയും, അശ്ദോദിൽ ശേഷിക്കുന്ന ജനത്തെയും കുടിപ്പിച്ചു;
21 Edom og Moab og Ammons Børn,
ഏദോമിനെയും മോവാബിനെയും അമ്മോന്യരെയും;
22 og alle Konger i Tyrus og alle Konger i Sidon og Kongerne paa Kysten, som er paa hin Side Havet,
സോർദേശത്തിലെയും സീദോൻദേശത്തിലെയും എല്ലാ രാജാക്കന്മാരെയും കുടിപ്പിച്ചു; സമുദ്രത്തിനക്കരെയുള്ള തീരദേശങ്ങളിലെ രാജാക്കന്മാരെയും;
23 Dedan og Thema og Bus og alle dem med rundklippet Haar
ദേദാനെയും തേമായെയും ബൂസിനെയും തലയുടെ അരികു വടിക്കുന്നവരെ ഒക്കെയും കുടിപ്പിച്ചു;
24 og alle Konger i Arabien og alle Konger over den hele Hob af alle Haande Folk, dem, som bo i Ørken,
അറേബ്യയിലെ എല്ലാ രാജാക്കന്മാരെയും മരുഭൂമിയിലുള്ള വിദേശരാജാക്കന്മാരെയും
25 og alle Konger i Zimri og alle Konger i Elam og alle Konger i Medien,
സകലസിമ്രിരാജാക്കന്മാരെയും ഏലാമിലെയും മേദ്യയിലെയും സകലരാജാക്കന്മാരെയും കുടിപ്പിച്ചു;
26 og alle Konger imod Norden, baade dem, som ere nær, og dem, som ere fjern, den ene efter den anden, og alle Jordens Riger, som ere paa Jorderiges Kreds; og Kongen af Sesak skal drikke efter dem.
ഉത്തരദേശത്ത് അടുത്തും അകലെയുമുള്ള എല്ലാ രാജാക്കന്മാരെയും ഭൂമിയിലെ സകലലോകരാജാക്കന്മാരെയും കുടിപ്പിച്ചു; അവർക്കെല്ലാംശേഷം ശേശക്കുരാജാവും അതു കുടിക്കണം.
27 Og du skal sige til dem: Saa siger den Herre Zebaoth, Israels Gud: Drikker og bliver drukne, og spyer og falder, saa at I ikke kunne staa op igen; for Sværdet, som jeg sender iblandt eder.
“നീ അവരോട് ഇപ്രകാരം പറയണം: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കുടിക്കുക, മദോന്മത്തരായി ഛർദിക്കുക; ഞാൻ നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കുന്ന വാൾനിമിത്തം പിന്നീട് എഴുന്നേൽക്കാതിരിക്കുംവിധം വീഴുക.’
28 Og det skal ske, naar de vægre sig ved at tage Bægeret af din Haand til at drikke, da skal du sige til dem: Saa siger den Herre Zebaoth: Drikke skulle I!
എന്നാൽ അവർ നിന്റെ കൈയിൽനിന്നു പാനപാത്രം വാങ്ങിക്കുടിക്കാൻ വിസമ്മതിക്കുന്നെങ്കിൽ നീ അവരോട് ഇപ്രകാരം പറയണം, ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഇതു കുടിച്ചേ മതിയാവൂ!
29 Thi se, i den Stad, som er kaldet efter mit Navn, begynder jeg med at lade Ulykken komme; og skulde I gaa fri? I skulle ikke gaa fri! thi jeg kalder et Sværd hid over alle Jordens Beboere, siger den Herre Zebaoth.
ഇതാ, എന്റെ നാമം വഹിക്കുന്ന ഈ നഗരത്തിന്മേൽ ഞാൻ നാശം വരുത്താൻപോകുന്നു; പിന്നെ നിങ്ങൾ ശിക്ഷ കൂടാതെ ഒഴിഞ്ഞുപോകുമോ? നിങ്ങൾ ശിക്ഷയിൽനിന്ന് ഒഴിഞ്ഞുപോകുകയില്ല. ഞാൻ സകലഭൂവാസികളുടെമേലും ഒരു വാളിനെ അയയ്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.’
30 Og du skal spaa over dem og forkynde alle disse Ord og sige til dem: Herren skal lade et Brøl lyde fra det høje og hæve sin Røst fra sin hellige Bolig: Et Brøl skal han lade lyde imod sin Bolig, han skal opløfte et Frydeskrig som de, der træde Vinpersen, imod alle Jordens Beboere.
“അതുകൊണ്ട് നീ അവർക്കെതിരായി ഈ വചനങ്ങളൊക്കെയും പ്രവചിച്ച് അവരോടു പറയുക: “‘യഹോവ ഉന്നതത്തിൽനിന്ന് ഗർജിക്കുന്നു; അവിടന്നു തന്റെ വിശുദ്ധനിവാസത്തിൽനിന്ന് ഇടിമുഴക്കുകയും, തന്റെ ദേശത്തിനെതിരേ ഉച്ചത്തിൽ ഗർജിക്കുകയുംചെയ്യുന്നു. മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവിടന്ന് അലറുന്നു, സകലഭൂവാസികളുടെയുംനേരേ അട്ടഹസിക്കുകയും ചെയ്യുന്നു.
31 Der kommer et Bulder lige indtil Jordens Ende, thi Herren har Trætte med Hedningerne, han holder Dom over alt Kød; de ugudelige giver han til Sværdet, siger Herren.
യഹോവ രാഷ്ട്രങ്ങൾക്കെതിരേ കുറ്റം ആരോപിക്കുന്നതിനാൽ ആരവം ഭൂമിയുടെ അതിരുകൾവരെയും പ്രതിധ്വനിക്കുന്നു, അവിടന്നു സകലമനുഷ്യരുടെമേലും ന്യായവിധി അയയ്ക്കുകയും ദുഷ്ടരെ വാളിന് ഏൽപ്പിക്കുകയും ചെയ്യുന്നു,’” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
32 Saa siger den Herre Zebaoth: Se, der udgaar Ulykke fra et Folk til et andet Folk, og en vældig Storm skal rejse sig fra det yderste af Jorden.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ! അനർഥം രാഷ്ട്രത്തിൽനിന്നു രാഷ്ട്രത്തിലേക്ക് വ്യാപിക്കുന്നു. ഭൂമിയുടെ അറുതികളിൽനിന്ന് ഒരു വലിയ കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെടുന്നു.”
33 Og de, som ere ihjelslagne af Herren, skulle paa den Dag ligge fra den ene Ende af Jorden og indtil den anden Ende af Jorden; de skulle ej beklages og ej sankes op og ej begraves, de skulle vorde til Møg oven paa Marken.
ആ ദിവസത്തിൽ യഹോവയാൽ സംഹരിക്കപ്പെടുന്നവർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എല്ലായിടത്തും വീണുകിടക്കും. അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല. അവരെ ശേഖരിക്കുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല, എന്നാൽ അവർ നിലത്തിനു വളം എന്നപോലെ ആയിത്തീരും.
34 Hyler, I Hyrder! og raaber og vælter eder i Støv, I herlige iblandt Hjorden! thi eders Dage ere komne til at slagtes; og jeg skal sønderslaa eder, og I skulle falde som et kosteligt Kar.
ഇടയന്മാരേ, കരയുകയും വിലപിക്കുകയുംചെയ്യുക; ആട്ടിൻപറ്റത്തിന്റെ അധിപതികളേ, ചാരത്തിൽക്കിടന്ന് ഉരുളുക. കാരണം നിങ്ങളെ കശാപ്പുചെയ്ത് എറിഞ്ഞുകളയുന്ന ദിവസം വന്നിരിക്കുന്നു; നല്ലൊരു ആട്ടുകൊറ്റൻ വീഴുംപോലെ നീയും വീഴും.
35 Og der skal ingen Tilflugt være for Hyrderne, og de herlige iblandt Hjorden skulle ikke undkomme.
ഇടയന്മാർക്ക് ഓടിപ്പോകാൻ വഴിയില്ലാതാകും, ആട്ടിൻപറ്റത്തിന്റെ നേതാക്കന്മാർക്കു രക്ഷപ്പെടാൻ മാർഗമുണ്ടാകുകയില്ല.
36 Der lyder Skrig af Hyrderne og Hylen af de herlige iblandt Hjorden; thi Herren ødelægger deres Græsgang.
യഹോവ അവരുടെ ആട്ടിൻപറ്റത്തെ നശിപ്പിച്ചുകളയുന്നതിനാൽ ഇടയന്മാരുടെ നിലവിളിയും ആട്ടിൻപറ്റത്തിന്റെ നേതാക്കന്മാരുടെ വിലാപവും കേൾക്കുക.
37 Og de fredelige Hytter ere blevne stille, for Herrens brændende Vredes Skyld.
യഹോവയുടെ ഉഗ്രകോപംനിമിത്തം സമാധാനത്തോടിരുന്ന മേച്ചിൽപ്പുറങ്ങൾ വിജനമാക്കപ്പെടും.
38 Han har som den unge Løve forladt sin Hule; thi deres Land er blevet en Forfærdelse for den ødelæggende Magts Grumhed og for hans brændende Vredes Skyld.
സിംഹക്കുട്ടി ഒളിവിടത്തുനിന്നു പുറത്തുവരുന്നതുപോലെ, അവരുടെ ദേശം വിജനമായിത്തീരും, പീഡകന്റെ വാൾകൊണ്ടും യഹോവയുടെ ഉഗ്രകോപംകൊണ്ടുംതന്നെ.