< Esajas 4 >
1 Og syv Kvinder skulle paa den Dag tage fat paa een Mand og sige: Vi ville æde vort eget Brød og klæde os i vore egne Klæder; lad os ikkun kaldes efter dit Navn; borttag vor Forsmædelse!
അന്നു ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ചു: ഞങ്ങൾ സ്വന്തം വകകൊണ്ടു അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേർമാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.
2 Paa den Dag skal Herrens Spire være til Pryd og til Herlighed og Landets Frugt til Stolthed og til Pragt for de undkomne i Israel.
അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും.
3 Og det skal ske, at den, som er bleven tilbage i Zion, og den, som er bleven tilovers i Jerusalem, skal kaldes hellig, hver den, som er indskreven til Livet, i Jerusalem,
കൎത്താവു ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം
4 naar Herren har aftoet Zions Døtres Urenhed og bortskyllet Jerusalems Blodskyld af dens Midte, ved en Aand, som dømmer, og ved en Aand, som optænder en Ild.
സീയോനിൽ മിഞ്ചീയിരിക്കുന്നവനും യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനും തന്നേ, വിശുദ്ധൻ എന്നു വിളിക്കപ്പെടും.
5 Og Herren skal skabe over hele Boligen paa Zions Bjerg og over dets Forsamlinger en Sky om Dagen og Røg og skinnende Ildslue om Natten; thi der skal være Dække over alt det, som er herligt.
യഹോവ സീയോൻപൎവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന്നു ഒരു മേഘവും പുകയും രാത്രിക്കു അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിന്നും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.
6 Og der skal være en Hytte til Skygge om Dagen imod Hede og til Ly og til Skjul imod Vandskyl og imod Regn.
പകൽ, വെയിൽ കൊള്ളാതിരിപ്പാൻ തണലായും കൊടുങ്കാറ്റും മഴയും തട്ടാതിരിപ്പാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.