< Esajas 28 >
1 Ve de druknes stolte Krone i Efraim og deres dejlige Prydelses falmede Blomst, som staar oven over den fede Dal, der hvor de rave af Vin!
൧എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടത്തിനും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം!
2 Se, Herren har en stærk og mægtig, der er som et Regnskyl med Hagel, som en ødelæggende Storm; som et Skyl af mægtige Vande, der strømme over, skal han slaa ned til Jorden med Magt.
൨ഇതാ, ശക്തിയും ബലവുമുള്ള ഒരുവൻ കർത്താവിങ്കൽനിന്നു വരുന്നു; തകർക്കുന്ന കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവിടുന്ന് അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും.
3 Med Fødder skal den trædes ned, de druknes stolte Krone i Efraim.
൩എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടം അവൻ കാലുകൊണ്ടു ചവിട്ടിക്കളയും.
4 Og deres dejlige Prydelses falmede Blomst, som er oven over den fede Dal, skal blive som en Figen, der er tidligt moden før Sommeren, hvilken en faar at se og opsluger, saa snart han faar den i sin Haand.
൪ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിനു മുമ്പ് പഴുത്തതും കാണുന്നവൻ ഉടനെ പറിച്ചുതിന്നുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും.
5 Paa den Dag skal den Herre Zebaoth være til en dejlig Krone og en herlig Krans for sit Folks overblevne
൫ആ നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിനു മഹത്ത്വമുള്ള ഒരു കിരീടവും ഭംഗിയുള്ള ഒരു മുടിയും
6 og til Rettens Aand for den, som sidder i Retten, og til Styrke for dem, som drive Krigen tilbage til Porten.
൬ന്യായവിസ്താരം കഴിക്കുവാൻ ഇരിക്കുന്നവന് ന്യായത്തിന്റെ ആത്മാവും പട്ടണവാതില്ക്കൽവച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും.
7 Men ogsaa disse rave af Vin og ere forvildede af stærk Drik; Præst og Profet rave af stærk Drik, de ere overvældede af Vin, forvildede af stærk Drik, de fare vild under Synet, de vakle under Dommen.
൭എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞു കുടിച്ചു മത്തരാവുകയും മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.
8 Thi alle Borde ere fulde af væmmeligt Spy; der er ikke en ren Plet.
൮മേശകൾ മുഴുവനും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിക്കുന്നില്ല.
9 Hvem skal han lære Kundskab? og hvem skal han bringe til at forstaa det, som høres? er det dem, som ere afvante fra Mælk, dem, som ere tagne fra Bryst?
൯“ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിക്കുവാൻ പോകുന്നത്? ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിക്കുവാൻ പോകുന്നത്? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?
10 Thi der er Bud paa Bud, Bud paa Bud, Regel paa Regel, Regel paa Regel, lidet her, lidet der.
൧൦ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്ന് അവർ പറയുന്നു അതേ,
11 Men ved Folk med stammende Læber og med fremmed Tungemaal skal han tale til dette Folk,
൧൧വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവിടുന്ന് ഈ ജനത്തോടു സംസാരിക്കും.
12 til hvilket han sagde: Her er Rolighed, lader den trætte hvile, her er Vederkvægelse, men de vilde ikke høre.
൧൨“ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുക്കുവിൻ; ഇതാകുന്നു വിശ്രമം” എന്ന് അവിടുന്ന് അവരോട് അരുളിച്ചെയ്തു എങ്കിലും കേൾക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു.
13 Saa skal Herrens Ord da vorde dem Bud paa Bud, Bud paa Bud, Regel paa Regel, Regel paa Regel, lidet her, lidet der; paa det de skulle gaa bort og falde baglæns og sønderbrydes og besnæres og fanges.
൧൩അതിനാൽ അവർ ചെന്നു പുറകോട്ടുവീണു തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, യഹോവയുടെ വചനം അവർക്ക് “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്ന് ആയിരിക്കും.
14 Derfor hører Herrens Ord, I Bespottere! der herske over dette Folk, som er i Jerusalem.
൧൪അതുകൊണ്ട് യെരൂശലേമിലെ ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ, യഹോവയുടെ വചനം കേൾക്കുവിൻ.
15 Fordi I sagde: Vi have gjort en Pagt med Døden og gjort et Forbund med Dødsriget; naar den svungne Svøbe farer forbi, da skal den ikke komme til os; thi vi have sat Løgn til vor Tilflugt og Falskhed til vort Skjul. (Sheol )
൧൫“ഞങ്ങൾ മരണത്തോട് സഖ്യതയും പാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ അത് ഞങ്ങളോട് അടുത്തു വരികയില്ല; ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറഞ്ഞുവല്ലോ. (Sheol )
16 Derfor, saa sagde den Herre, Herre: Se, jeg lægger til Grundvold i Zion en Sten, en prøvet Sten, en kostelig Hjørnesten, fast grundlagt; hvo, som tror, haster ikke.
൧൬അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോവുകയില്ല.
17 Og jeg vil sætte Ret til Maalesnor og Retfærdighed til Vægt, og Hagel skal bortdrive den falske Tilflugt, og Vandene overskylle Skjulet.
൧൭ഞാൻ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴുക്കി കൊണ്ടുപോകും.
18 Og eders Pagt med Døden skal blive til intet, og eders Forbund med Dødsriget skal ikke bestaa; naar den svungne Svøbe farer forbi, da skal den slaa eder ned. (Sheol )
൧൮മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി ദുർബ്ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ കരാർ നിലനില്‍ക്കുകയില്ല; പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ നിങ്ങൾ തകർന്നുപോകും. (Sheol )
19 Saa ofte den farer forbi, skal den rive eder bort; thi den skal fare forbi hver Morgen, om Dagen og om Natten; og det skal allerede være en Skræk at høre Rygtet.
൧൯അത് കടന്നുപോകുമ്പോഴെല്ലാം നിങ്ങളെ പിടിക്കും; അത് രാവിലെതോറും, രാവും പകലും, കടന്നുപോകും;” അതിന്റെ വാർത്ത കേൾക്കുന്ന മാത്രയ്ക്കു നടുക്കം ഉണ്ടാകും.
20 Thi Sengen er for kort, saa at man ikke kan strække; sig ud, og Dækket er: fer smalt, naar man vil (Jække sig dermed.
൨൦കിടക്ക ഒരുത്തനു നിവർന്നു കിടക്കുവാൻ നീളം പോരാത്തതും പുതപ്പ് പുതയ്ക്കുവാൻ വീതി പോരാത്തതും ആകും.
21 Thi Herren skal gøre sig rede som ved Perazims Bjerg, han skal fortørnes som i Gibeons Dal, til at gøre sin Gerning — paafaldende er hans Gerning! og fuldkomme sit Værk — uhørt er hans Værk!
൨൧യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നെ, ചെയ്യേണ്ടതിനും തന്റെ ക്രിയയെ, തന്റെ അപൂർവ്വക്രിയയെ തന്നെ നടത്തേണ്ടതിനും പെറാസീംമലയിൽ എന്നപോലെ എഴുന്നേല്ക്കുകയും ഗിബെയോൻതാഴ്വരയിൽ എന്നപോലെ കോപിക്കുകയും ചെയ്യും.
22 Og nu, spotter ikke, at eders Baand ikke skulle blive haardere; thi jeg har hørt om Ødelæggelse og om en fast Beskikkelse fra Herren, den Herre Zebaoth, over al Jorden,
൨൨അതുകൊണ്ട് നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിനു നിങ്ങൾ പരിഹാസികൾ ആയിരിക്കരുത്; സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു.
23 Vender Ørene hid og hører min Røst, mærker og hører min Tale!
൨൩ചെവിതന്ന് എന്റെ വാക്കു കേൾക്കുവിൻ; ശ്രദ്ധവച്ച് എന്റെ വചനം കേൾക്കുവിൻ.
24 Mon Plovmanden pløjer til alle Tider for at saa, fælder og harver sin Jord?
൨൪വിതക്കുവാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ? അവൻ എല്ലായ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ?
25 Er det ej saa, at naar han har jævnet dens Overflade, da udspreder han Dild og strør Kommen og saar Hvede i Rader og Byg paa det afmærkede Sted og Spelt i Kanten deraf?
൨൫നിലം നിരപ്പാക്കിയിട്ട് അവൻ കരിഞ്ജീരകം വിതയ്ക്കുകയും ജീരകം വിതറുകയും ഗോതമ്പ് ഉഴവു ചാലിലും യവം അതിനുള്ള സ്ഥലത്തും ചെറുഗോതമ്പ് അതിന്റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ?
26 Thi Gud underviser ham om den rette Maade, hans Gud lærer ham den.
൨൬അങ്ങനെ അവന്റെ ദൈവം അവനെ യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു.
27 Thi Dild tærskes ikke med Tærskevogn, og Vognhjul gaa ikke hen over Kommen; men Dild afslaas med Stav og Kommen med Kæp.
൨൭കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയെടുക്കുകയത്രേ ചെയ്യുന്നത്.
28 Brødkorn stødes smaat; thi man tærsker det ej evindelig; og driver man sine Vognhjul og sine Heste derover, knuser man det ikke.
൨൮മെതിക്കയിൽ ധാന്യം ചതച്ചുകളയാറുണ്ടോ? അവൻ അതിനെ എല്ലായ്പോഴും മെതിക്കുകയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേൽ തെളിക്കുകയും ചെയ്യുകയില്ലല്ലോ; അവൻ അതിനെ ചതച്ചുകളയുകയില്ല.
29 Ogsaa dette udgaar fra den Herre Zebaoth, han er underlig i Raad og stor i Visdom.
൨൯അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവൻ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടതയും ഉള്ളവനാകുന്നു.