< Ezekiel 40 >

1 Idet fem og tyvende Aar, efter at vi vare bortførte, i Aarets Begyndelse, paa den tiende Dag i Maaneden, det fjortende Aar efter at Staden var bleven indtagen — paa denne Dag kom Herrens Haand over mig og førte mig derhen.
ഞങ്ങളുടെ ബാബിലോന്യ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടിൽ, അതേ ദിവസം തന്നെ, യഹോവയുടെ കൈ എന്റെ മേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.
2 I Syner fra Gud førte han mig til Israels Land og satte mig paa et saare højt Bjerg, og oven paa dette saa det ud, som man byggede en Stad imod Syd.
ദിവ്യദർശനങ്ങളിൽ അവിടുന്ന് എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്ന് ഏറ്റവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുഭാഗത്ത് ഒരു നഗരത്തിന്റെ രൂപംപോലെ ഒന്ന് കാണുവാനുണ്ടായിരുന്നു.
3 Da han havde ført mig derhen, se, da var der en Mand, hvis Udseende var som Udseendet af Kobber, og der var en Hørgarnssnor og en Maalestok i hans Haand, og han stod i Porten.
അവിടുന്ന് എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചക്ക് താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതില്ക്കൽ നിന്നു.
4 Og Manden talte til mig: Du Menneskesøn! se til med dine Øjne, og hør med dine Øren, og ret dit Hjerte til alt det, som jeg vil lade dig se; thi du er ført hid, for at jeg skal lade dig se det; forkynd Israels Hus alt det, du ser.
ആ പുരുഷൻ എന്നോട്: “മനുഷ്യപുത്രാ, നീ കണ്ണുകൊണ്ട് നോക്കി, ചെവികൊണ്ട് കേട്ട്, ഞാൻ നിന്നെ കാണിക്കുവാൻ പോകുന്നതെല്ലാം ശ്രദ്ധിച്ചുകൊള്ളുക; അവ നിനക്ക് കാണിച്ചുതരുവാനായിട്ടാകുന്നു ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്നത്; നീ കാണുന്നത് സകലവും യിസ്രായേൽ ഗൃഹത്തോട് അറിയിക്കുക” എന്നു കല്പിച്ചു.
5 Og se, der gik en Mur uden om Huset trindt omkring, og i Mandens Haand var der en Maalestok, seks Alen lang, hver Alen en almindelig Alen og en Haandbred, og han maalte Murens Tykkelse eet Maal, og Højden eet Maal.
എന്നാൽ ആലയത്തിന് പുറമെ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കയ്യിൽ ആറ് മുഴം നീളമുള്ള ഒരു അളവുദണ്ഡ് ഉണ്ടായിരുന്നു; ഓരോ മുഴവും, ഒരു മുഴത്തോട് നാല് വിരലിന്റെ വീതിയും കൂടിയതായിരുന്നു; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡ്, ഉയരം ഒരു ദണ്ഡ്;
6 Og han kom til Porten, som vendte imod Østen, og gik op ad dens Trappetrin; og han maalte Portens Dørtærskel til eet Maal i Bredden, den ene Dørtærskel til eet Maal i Bredden;
പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ ചെന്ന്, അതിന്റെ പടികളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡ്; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡ്;
7 og Vagtkamre, hvert til eet Maal i Længden, og eet Maal i Bredden og fem Alen imellem Vagtkamrene, og Portens Dørtærskel ved Siden af Portens Forhal, set indenfra, til eet Maal.
ഓരോ കാവൽമാടത്തിനും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; കാവൽമാടങ്ങൾ തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്ത് ഗോപുരത്തിന്റെ പൂമുഖത്തിനരികിൽ ഒരു ദണ്ഡായിരുന്നു.
8 Og han maalte Portens Forhal, set indenfra, til eet Maal.
അവൻ ഗോപുരത്തിന്റെ പൂമുഖം അകവശം അളന്നു; ഒരു ദണ്ഡ്.
9 Og han maalte Portens Forhal til otte Alen, og dens Piller til to Alen, og Portens Forhal vendte indad.
അവൻ ഗോപുരത്തിന്റെ പൂമുഖം അളന്നു; അത് എട്ട് മുഴവും അതിന്റെ കട്ടിളക്കാലുകൾ ഈ രണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.
10 Og Vagtkamrene i Porten imod Øst vare tre paa denne og tre paa hin Side, de tre havde ens Maal, og ens Maal havde Pillerne paa denne og paa hin Side.
൧൦കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ കാവൽമാടങ്ങൾ ഒരു വശത്ത് മൂന്നും മറുവശത്ത് മൂന്നും ആയിരുന്നു; മൂന്നിനും ഒരേ അളവായിരുന്നു; ഇരുവശത്തും ഉള്ള കട്ടിളക്കാലുകൾക്കും ഒരേ അളവായിരുന്നു.
11 Og jhan maalte Portaabningens Bredde til ti Alen og Portens Længde til tretten Alen.
൧൧അവൻ ഗോപുരദ്വാരത്തിന്റെ വീതി അളന്നു; പത്തുമുഴം; ഗോപുരത്തിന്റെ നീളം അളന്നു: പതിമൂന്നു മുഴം.
12 Og der var en afgrænset Plads foran Vagtkamrene af een Alen paa denne og en afgrænset Plads af een Alen paa hin Side; og hvert Vagtkammer var seks Alen paa denne og seks Alen paa den anden Side.
൧൨കാവൽമാടങ്ങളുടെ മുമ്പിൽ ഇരുവശത്തും ഓരോ മുഴം വീതമുള്ള അഴികൾ കൊണ്ട് അതിരിട്ടിരുന്നു; ഇരുവശത്തെയും കാവൽമാടങ്ങൾ ആറ് മുഴം വീതമായിരുന്നു.
13 Og han maalte Porten, fra det ene Vagtkammers Tag indtil det andets Tag, til fem og tyve Alen i Bredden, Dør, imod Dør.
൧൩അവൻ ഒരു കാവൽമാടത്തിന്റെ മേല്പുര മുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ച് മുഴമായിരുന്നു.
14 Og han satte Pillerne til tresindstyve Alen, og til Pillerne stødte Forgaarden, trindt omkring Porten.
൧൪അവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്റെ കാവൽമാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.
15 Og fra Forsiden af Porten, hvor Indgangen er, indtil Forsiden af den indre Ports Forhal var der halvtredsindstyve Alen.
൧൫പ്രവേശനദ്വാരത്തിന്റെ മുൻഭാഗംതുടങ്ങി അകത്തെ വാതില്‍ക്കലെ പൂമുഖത്തിന്റെ മുൻഭാഗംവരെ അമ്പത് മുഴമായിരുന്നു.
16 Og der var snævrer Vinduer paa Vagtkamrene og paa deres Piller imod den indvendige Side af Porten trindt omkring og ligesaa paa de fremstaaende Sidemure, og der var Vinduer trindt omkring indadtil, og paa Pillerne var der Palmer.
൧൬ഗോപുരത്തിനും പൂമുഖത്തിനും അകത്തേക്ക് ചുറ്റിലും കാവൽമാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്ത് ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
17 Og han førte mig til den ydre Forgaard, og se, der var Kamre og et tavlet Stengulv, lagt i Forgaarden trindt omkring; der var tredive Kamre paa dette Gulv.
൧൭പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിനു ചുറ്റും മണ്ഡപങ്ങളും ഓരോ കല്ത്തളവും ഉണ്ടായിരുന്നു; കല്ത്തളത്തിൽ മുപ്പതു മണ്ഡപങ്ങൾ ഉണ്ടായിരുന്നു.
18 Og det tavlede Gulv stødte op til Portenes Side, i Bredden svarende til Portbygningernes Længde; dette var det nedre Gulv.
൧൮കല്ത്തളം ഗോപുരങ്ങളുടെ നീളത്തിനൊത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അത് താഴത്തെ കല്ത്തളം.
19 Og han maalte Bredden fra Forsiden af den nederste Port indtil Forsiden af den indre Forgaard, set udvendig fra, til hundrede Alen, den østre og nordre Side.
൧൯പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള ദൂരം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറുമുഴം വീതമായിരുന്നു.
20 Og Porten, som vendte imod Nord, paa den ydre Forgaard, dens Længde og dens Bredde maalte han,
൨൦വടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു.
21 og dens Vagtkamre, tre paa denne og tre paa hin Side, og dens Piller og dens fremstaaende Sidemure; den var efter den første Ports Maal, halvtredsindstyve Alen var dens Længde og fem og tyve Alen Bredden.
൨൧അതിന്റെ കാവൽമാടങ്ങൾ ഇരുവശവും മൂന്നു വീതം ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പത് മുഴവും വീതി ഇരുപത്തഞ്ച് മുഴവുമായിരുന്നു.
22 Og dens Vinduer og dens fremstaaende Sidemure og dens Palmer vare efter Maalet ved den Port, som vender imod Østen, og man gik ad syv Trappetrin op dertil, og dens fremstaaende Sidemure vare foran dem.
൨൨അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിലേക്ക് കയറാൻ ഏഴു പടികൾ ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്ത് ഭാഗത്തായിരുന്നു.
23 Og en Port førte til den indre Forgaard, lige over for Porten, der gik ud til Nord og Øst, og han maalte fra Port til Port hundrede Alen.
൨൩അകത്തെ പ്രാകാരത്തിനു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിനു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരംമുതൽ മറ്റെ ഗോപുരംവരെ അവൻ അളന്നു: നൂറുമുഴം.
24 Og han førte mig imod Sønden, og se, der var en Port imod Sønden, og han maalte dens Piller og dens fremstaaende Sidemure efter de samme Maal.
൨൪പിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ട് ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നെ അളന്നു.
25 Og der var Vinduer paa den og paa dens fremstaaende Sidemure trindt omkring, ligesom hine Vinduer; halvtredsindstyve Alen var Længden og fem og tyve Alen Bredden.
൨൫ആ ജാലകങ്ങൾപോലെ ഇതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പത് മുഴവും വീതി ഇരുപത്തഞ്ച് മുഴവും ആയിരുന്നു.
26 Og Opgangen dertil havde syv Trappetrin, og dens fremstaaende Sidemure vare foran dem, og den havde Palmer, een paa denne og een paa hin Side, paa dens Piller.
൨൬അതിലേക്ക് കയറുവാൻ ഏഴു പടികൾ ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന് അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഇരുവശവും ഓരോന്നുവീതം ഉണ്ടായിരുന്നു.
27 Og en Port førte til den indre Forgaard imod Sønden, og han maalte fra Port til Port imod Sønden hundrede Alen.
൨൭അകത്തെ പ്രാകാരത്തിനു തെക്കോട്ട് ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടുള്ള ഗോപുരംമുതൽ മറ്റെ ഗോപുരംവരെ അവൻ അളന്നു: നൂറുമുഴം.
28 Og han førte mig til den indre Forgaard igennem den søndre Port, og han maalte den søndre Port etter det samme Maal,
൨൮പിന്നെ അവൻ തെക്കെ ഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടുചെന്നു; അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നെ അളന്നു.
29 og dens Vagtkamre og dens Piller og dens fremstaaende Sidemure efter de samme Maal; og der var Vinduer paa den og paa dens fremstaaende Sidemure trindt omkring, halvtredsindstyve Alen var Længden og fem og tyve Alen Bredden.
൨൯അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പത് മുഴം നീളവും ഇരുപത്തഞ്ച് മുഴം വീതിയും ഉള്ളതായിരുന്നു.
30 Og der var fremstaaende Sidemure trindt omkring, fem og tyve Alen var Længden og fem Alen Bredden.
൩൦പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ച് മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.
31 Og dens fremstaaende Sidemure vendte imod den ydre Forgaard, og der var Palmer paa dens Piller, og Opgangen dertil var otte Trappetrin.
൩൧അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്ക് കയറുവാൻ എട്ട് പടികൾ ഉണ്ടായിരുന്നു.
32 Og han førte mig til den indre Forgaard, imod Østen, og han maalte Porten efter de samme Maal
൩൨പിന്നെ അവൻ എന്നെ കിഴക്ക് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നെ അളന്നു.
33 og dens Vagtkamre og dens Piller og dens fremstaaende Sidemure efter de samme Maal; og der var Vinduer paa den og paa dens fremstaaende Sidemure trindt omkring, halvtredsindstyve Alen var Længden og fem og tyve Alen Bredden.
൩൩അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിന്റെ പൂമുഖത്തിനു ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പത് മുഴം നീളവും ഇരുപത്തഞ്ച് മുഴം വീതിയും ഉള്ളതായിരുന്നു;
34 Og dens fremstaaende Sidemure vendte imod den ydre Forgaard, og der var Palmer paa dens Piller, paa denne og paa hin Side, og Opgangen dertil var otte Trappetrin.
൩൪അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഇരുവശത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്ക് കയറുവാൻ എട്ട് പടികൾ ഉണ്ടായിരുന്നു.
35 Og han førte mig til den nordre Port, og han maalte den efter de samme Maal,
൩൫പിന്നെ അവൻ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്ന്, ഈ അളവുപോലെ തന്നെ അതും അളന്നു.
36 dens Vagtkamre, dens Piller og dens fremstaaende Sidemure; og der var Vinduer paa den trindt omkring, halvtredsindstyve Alen var Længden og fem og tyve Alen Bredden.
൩൬അവൻ അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന് ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പത് മുഴവും വീതി ഇരുപത്തഞ്ച് മുഴവും ആയിരുന്നു.
37 Og dens Piller vendte imod den ydre Forgaard, og der var Palmer paa dens Piller paa denne og paa hin Side, og Opgangen dertil var otte Trappetrin.
൩൭അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇരുവശത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്ക് കയറുവാൻ എട്ട് പടികൾ ഉണ്ടായിരുന്നു.
38 Og ved Pillerne ved Portene var der et Kammer med Dør; der skulde de afskylle Brændofferet.
൩൮അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകിയിരുന്നു.
39 Og i Portens Forhal stode to Borde paa denne og to Borde paa den anden Side, til derpaa at slagte Brændofferet og Syndofferet og Skyldofferet.
൩൯ഗോപുരത്തിന്റെ പൂമുഖത്ത് ഒരു വശത്ത് രണ്ടു മേശകളും, മറുവശത്ത് രണ്ടു മേശകളും ഉണ്ടായിരുന്നു; അവയുടെമേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുത്തിരുന്നു.
40 Og ved Siden udenfor, til Nord, naar man stiger opad til Indgangen til Porten, stode to Borde, og ved den anden Side, fra Portens Forhal, stode to Borde,
൪൦ഗോപുരപ്രവേശനത്തിൽ കയറുമ്പോൾ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്ത് രണ്ടുമേശയും ഉണ്ടായിരുന്നു.
41 fire Borde paa denne og fire Borde paa den anden Side, ved Siden af Porten, i alt otte Borde, paa hvilke de skulde slagte.
൪൧ഗോപുരത്തിന്റെ പാർശ്വഭാഗത്ത് ഇരുവശത്തും നാലുവീതം, ഇങ്ങനെ എട്ട് മേശകൾ ഉണ്ടായിരുന്നു; അവയുടെമേൽ അവർ യാഗങ്ങളെ അറുത്തിരുന്നു.
42 Og der var fire Borde ved Trappen, af hugne Stene, halvanden Alen lange og halvanden Alen brede og een Alen høje; paa dem skulde de lægge Redskaberne, med hvilke de skulde slagte Brændofferet og Slagtofferet.
൪൨ഹോമയാഗത്തിനുള്ള നാല് മേശകളും ചെത്തിയ കല്ലുകൊണ്ട് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; ഹോമയാഗവും ഹനനയാഗവും അറുക്കുവാനുള്ള ആയുധങ്ങൾ, അവയുടെമേൽ അവർ വച്ചിരുന്നു.
43 Og der var dobbelte Knage, som stode en Haandbred frem, befæstede paa Huset trindt omkring; og paa Bordene skulde Offerkødet lægges.
൪൩അകത്ത് ചുറ്റിലും നാല് വിരൽ നീളമുള്ള കൊളുത്തുകൾ തറച്ചിരുന്നു; എന്നാൽ മേശകളുടെ മേൽ യാഗമാംസം വച്ചിരുന്നു.
44 Og uden for den indre Port var der Kamre til Sangerne, inde i den indre Forgaard, som stødte op til Siden af den nordre Port, og deres Forside vendte imod Sønden; een Række var ved Siden af den østre Port, de vendte imod Nord.
൪൪അകത്തെ ഗോപുരത്തിനു പുറത്ത്, അകത്തെ പ്രാകാരത്തിൽ തന്നെ, രണ്ടു മണ്ഡപങ്ങൾ ഉണ്ടായിരുന്നു; ഒന്ന് വടക്കെ ഗോപുരത്തിന്റെ പാർശ്വത്തിൽ തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേത് തെക്കെഗോപുരത്തിന്റെ പാർശ്വത്തിൽ വടക്കോട്ടു ദർശനമുള്ളതായിരുന്നു.
45 Og han talte til mig: Kamrene, hvis Forside vender imod Sønden, ere for Præsterne, som tage Vare paa, hvad der er at varetage ved Huset.
൪൫അവൻ എന്നോട് കല്പിച്ചത്: “തെക്കോട്ടു ദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ ചുമതലക്കാരായ പുരോഹിതന്മാർക്കുള്ളത്.
46 Og Kamrene, hvis Forside vender imod Nord, ere for Præsterne, som tage Vare paa, hvad der er at varetage ved Alteret; disse ere Zadoks Børn, hvilke ud af Levi Børns Tal staa Herren nær for at tjene ham.
൪൬വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ ചുമതലക്കാരായ പുരോഹിതന്മാർക്കുള്ളത്; ഇവർ യഹോവയ്ക്കു ശുശ്രൂഷ ചെയ്യേണ്ടതിന് അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.
47 Og han maalte Forgaarden, Længden var hundrede Alen, og Bredden hundrede Alen, i Firkant, og Alteret stod lige for Huset.
൪൭അവൻ പ്രാകാരം അളന്നു; അത് നൂറുമുഴം നീളവും നൂറുമുഴം വീതിയും ഇങ്ങനെ സമചതുരമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻവശത്തായിരുന്നു.
48 Og han førte mig til Husets Forhal og maalte Forhallens Piller til fem Alen paa denne og fem Alen paa hin Side, og Portens Bredde var tre Alen til denne og tre Alen til den anden Side.
൪൮പിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ കട്ടിളപ്പടി അളന്നു, ഇരുവശത്തും അഞ്ച് മുഴം വീതം; കട്ടിളപ്പടിയുടെ വീതിയോ ഇരുവശവും മൂന്നു മുഴം വീതം ആയിരുന്നു.
49 Forhallens Længde var tyve Alen og Bredden elleve Alen, og det paa Trappen, ad hvilken man gik op til den, og der stod Søjler ved Pillerne, een paa denne og een paa hin Side.
൪൯പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ട് മുഴം, അതിലേക്ക് കയറുവാനുള്ള പടികൾ പത്ത്; കട്ടിളപ്പടികൾക്കരികിൽ ഇരുവശത്തും ഓരോ തൂണുകൾ ഉണ്ടായിരുന്നു.

< Ezekiel 40 >