< Ester 7 >
1 Der Kongen og Haman vare komne at drikke hos Dronning Esther,
൧അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്ന് കഴിക്കുവാൻ ചെന്നു.
2 da sagde Kongen til Esther ogsaa anden Dag under Gæstebudet ved Vinen: Hvad er din Bøn, Dronning Esther? og det skal gives dig; og hvad er din Begæring? var det indtil Halvdelen af Riget, da skal det ske.
൨രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്ത് രാജാവ് എസ്ഥേറിനോട്: “എസ്ഥേർ രാജ്ഞിയേ, നിന്റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും; നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പകുതി ആയാലും അത് സാധിച്ചുതരാം” എന്ന് പറഞ്ഞു.
3 Og Dronning Esther svarede og sagde: Dersom jeg har fundet Naade for dine Øjne, o Konge! og dersom det synes Kongen godt, da lad der gives mig mit Liv for min Bøns Skyld og mit Folk for min Begærings Skyld!
൩അതിന് എസ്ഥേർരാജ്ഞി: “രാജാവേ, എന്നോട് കൃപയുണ്ടെങ്കിൽ രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്ത് എന്റെ ജനത്തെയും എനിക്ക് നല്കേണമേ.
4 Thi vi ere solgte, jeg og mit Folk, til at ødelægges, at ihjelslaaes og at udryddes; og vare vi endda solgte til Tjenere og til Tjenestepiger, saa vilde jeg have tiet; thi Fjenden kan ikke oprette Kongen den Skade.
൪ഞങ്ങളെ നശിപ്പിച്ച് കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു “രാജാവിന്റെ നഷ്ടം അദ്ദേഹത്തിനുണ്ടയ ബുദ്ധിമുട്ടിനെ ന്യായീകരിക്കുന്നില്ല” എന്ന് ഉത്തരം പറഞ്ഞു.
5 Da svarede Kong Ahasverus og sagde til Dronning Esther: Hvo er den, eller hvor er han, som har taget sig for i sit Hjerte at gøre saaledes?
൫അഹശ്വേരോശ് രാജാവ് എസ്ഥേർ രാജ്ഞിയോട്: “അവൻ ആർ? ഇങ്ങനെ ചെയ്യുവാൻ ശ്രമിച്ചവൻ എവിടെ” എന്ന് ചോദിച്ചു.
6 Og Esther sagde: Den Mand, den Modstander og Fjende, er denne onde Haman; og Haman blev forfærdet for Kongens og Dronningens Ansigt.
൬അതിന് എസ്ഥേർ: “വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നെ” എന്ന് പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നു പോയി.
7 Og Kongen stod op i sin Harme fra Gæstebudet og Vinen og gik ned i Haven ved Paladset; og Haman blev staaende for at bede Dronning Esther om sit Liv; thi han saa, at der var besluttet en Ulykke over ham af Kongen.
൭രാജാവ് കോപത്തോടെ വീഞ്ഞുവിരുന്ന് വിട്ട് എഴുന്നേറ്റ് ഉദ്യാനത്തിലേക്ക് പോയി; എന്നാൽ രാജാവ് തനിക്ക് ദോഷം നിശ്ചയിച്ചു എന്ന് കണ്ടിട്ട് ഹാമാൻ തന്റെ ജീവരക്ഷയ്ക്കായി എസ്ഥേർ രാജ്ഞിയോട് അപേക്ഷിക്കുവാൻ നിന്നു.
8 Og Kongen kom tilbage fra Haven ved Paladset til Huset, hvor der havde været Gæstebud med Vin; men Haman var segnet ned over Bænken, som Esther sad paa; da sagde Kongen: Vil han og øve Vold imod Dronningen hos mig i Huset? Ordet var udgaaet af Kongens Mund, og de tilhyllede Hamans Ansigt.
൮രാജാവ് ഉദ്യാനത്തിൽനിന്ന് വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്ക് വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തയുടെ മേൽ ഹാമാൻ വീണുകിടന്നിരുന്നു; അപ്പോൾ രാജാവ്: “ഇവൻ എന്റെ മുമ്പാകെ അരമനയിൽവച്ച് രാജ്ഞിയെ കയ്യേറ്റം ചെയ്യുമോ” എന്ന് പറഞ്ഞു. ഈ വാക്ക് രാജാവ് പറഞ്ഞ ഉടനെ അവർ ഹാമാന്റെ മുഖം മൂടി.
9 Og Harbona, en af Kammertjenerne, som stode for Kongens Ansigt, sagde: Se, der staar ogsaa Træet, som Haman har lavet til for Mardokaj, der talte, hvad der var godt for Kongen, ved Hamans Hus, halvtredsindstyve Alen højt; da sagde Kongen: Hænger ham derpaa!
൯അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുവനായ ഹർബ്ബോനാ ഇതാ, രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദെഖായിക്ക് ഹാമാൻ ഉണ്ടാക്കിയതായ അമ്പത് മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു” എന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചു; “അതിന്മേൽ തന്നേ അവനെ തൂക്കിക്കൊല്ലുവിൻ” എന്ന് രാജാവ് കല്പിച്ചു.
10 Saa hængte de Haman paa Træet, som han havde ladet lave til for Mardokaj; og Kongens Harme stilledes.
൧൦അവർ ഹാമാനെ അവൻ മൊർദെഖായിക്ക് വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.