< Prædikeren 9 >

1 Thi alt dette har jeg lagt mig paa Hjerte, og det for at udgrunde det alt sammen, at de retfærdige og de vise og deres Gerninger ere i Guds Haand; om det er Kærlighed eller Had, ved intet Menneske; alt ligger for deres Ansigt.
ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധന ചെയ്‌വാൻ ഞാൻ മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യൻ അറിയുന്നില്ല; സൎവ്വവും അവരുടെ മുമ്പിൽ ഇരിക്കുന്നു താനും.
2 Alt er ens for alle; det samme hændes den retfærdige og den ugudelige, den gode og den rene og den urene, og den, som ofrer, og den, der ikke ofrer; som den gode, saa gaar det Synderen, den, som sværger, gaar det som den, der frygter for Ed.
എല്ലാവൎക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിൎമ്മലന്നും മലിനന്നും യാഗം കഴിക്കുന്നവന്നും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.
3 Ondt iblandt alt det, som sker under Solen, er dette: At det samme hændes alle; og tillige er Menneskens Børns Hjerte fuldt af Ondskab, og der er Daarskaber i deres Hjerte, saa længe de leve, og derefter fare de til de døde.
എല്ലാവൎക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂൎയ്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപൎയ്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.
4 Thi hvo er den, som kan undtages? om alle dem, som leve, er der Haab; thi en levende Hund er bedre end en Løve, som er død;
ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ.
5 thi de levende vide, at de skulle dø; men de døde vide ikke noget, og de have ingen Løn ydermere; men deres Ihukommelse er glemt.
ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവൎക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓൎമ്മ വിട്ടുപോകുന്നുവല്ലോ.
6 Baade deres Kærlighed og deres Had og deres Avind er forlængst forsvunden, og de have i al Evighed ingen Del ydermere i alt det, som sker under Solen.
അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂൎയ്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവൎക്കു ഇനി ഒരിക്കലും ഓഹരിയില്ല.
7 Gak hen, æd dit Brød med Glæde og drik din Vin med et godt Mod; thi Gud har forlængst Behag i dine Gerninger.
നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.
8 Lad dine Klæder altid være hvide, og lad Olie ikke fattes paa dit Hoved!
നിന്റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ.
9 Nyd Livet med en Hustru, som du elsker, alle dine Forfængeligheds Levedage, som Gud har givet dig under Solen, alle dine Forfængeligheds Dage; thi det er din Del af Livet og af dit Arbejde, som du arbejder med under Solen.
സൂൎയ്യന്നു കീഴെ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാൎയ്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊൾക; അതല്ലോ ഈ ആയുസ്സിലും സൂൎയ്യന്റെ കീഴിൽ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഓഹരി.
10 Alt hvad din Haand formaar at gøre med din Kraft, gør det; thi der er hverken Gerning eller Tanke eller Kundskab eller Visdom i Dødsriget, hvor du farer hen. (Sheol h7585)
ചെയ്‌വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല. (Sheol h7585)
11 Jeg vendte tilbage og saa under Solen, at Løbet ikke er i de lettes Magt, og Krigen ikke i de vældiges, og ej heller Brødet i de vises, og ej heller Rigdommen i de forstandiges, og ej heller Gunst i de kløgtiges; thi Tid og Hændelse ramme dem alle.
പിന്നെയും ഞാൻ സൂൎയ്യന്നു കീഴെ കണ്ടതു: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമൎത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവൎക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.
12 Thi Mennesket ved heller ikke sin Tid, saa lidt som Fiskene, der fanges i det slemme Garn, og saa lidt som Fuglene, der fanges i Snaren; som disse, saa blive Menneskens Børn besnærede til Ulykkens Tid, eftersom den falder hastelig over dem.
മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയിൽ കുടുങ്ങിപ്പോകുന്നു.
13 Ogsaa dette saa jeg som Visdom under Solen, og den syntes mig stor:
ഞാൻ സൂൎയ്യന്നു കീഴെ ഇങ്ങനെയും ജ്ഞാനം കണ്ടു; അതു എനിക്കു വലുതായി തോന്നി:
14 Der var en liden Stad og faa Folk i den; og der kom en mægtig Konge imod den og omringede den og byggede store Belejringsværker om den;
ചെറിയോരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; വലിയോരു രാജാവു അതിന്റെ നേരെ വന്നു, അതിനെ നിരോധിച്ചു, അതിന്നെതിരെ വലിയ കൊത്തളങ്ങൾ പണിതു.
15 og han fandt derudi en fattig, viis Mand, og denne reddede Staden ved sin Visdom; men intet Menneske kom denne fattige Mand i Hu.
എന്നാൽ അവിടെ സാധുവായോരു ജ്ഞാനി പാൎത്തിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓൎത്തില്ല.
16 Da sagde jeg: Visdom er bedre end Styrke; men den fattiges Visdom er foragtet, og hans Ord blive ikke hørte.
ജ്ഞാനം ബലത്തെക്കാൾ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്കു ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാൻ പറഞ്ഞു.
17 De vises Ord, hørte i Ro, ere bedre end Herskerens Skrig iblandt Daarer.
മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ നല്ലതു.
18 Bedre er Visdom end Stridsvaaben; og een Synder kan fordærve meget godt.
യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലതു; എന്നാൽ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.

< Prædikeren 9 >