< 2 Samuel 17 >
1 Og Akitofel sagde til Absalom: Kære, jeg vil udvælge tolv Tusinde Mand og gøre mig rede og forfølge David i Nat.
൧പിന്നീട് അഹീഥോഫെൽ അബ്ശാലോമിനോട് പറഞ്ഞത്: “ഞാൻ പന്ത്രണ്ടായിരം പേരെ തിരഞ്ഞെടുത്ത്, ഇന്ന് രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ.
2 Og jeg vil overfalde ham den Stund, han er træt og afmægtig, og forfærde ham, og alt Folket, som er hos ham, skal fly, og jeg vil slaa Kongen, medens han er ene.
൨ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ച് ഭയപ്പെടുത്തും; അപ്പോൾ അവനോടുകൂടിയുള്ള ജനമെല്ലാവരും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും.
3 Og jeg vil føre alt Folket tilbage til dig; ligesom alle vendte sig efter den Mand, som du søger efter, saa skal alt Folket blive i Fred.
൩പിന്നെ ഞാൻ സകലജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ കൊല്ലാൻ അന്വേഷിക്കുന്ന മനുഷ്യൻ ഒഴികെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും”.
4 Og det Ord var ret for Absaloms Øjne og for alle de Ældstes Øjne i Israel.
൪ഈ വാക്കു അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാർക്കും വളരെ ബോധിച്ചു.
5 Da sagde Absalom: Kære, kald ogsaa ad Arkiteren Husaj, og lader os høre, hvad ogsaa han har at sige.
൫എന്നാൽ അബ്ശാലോം: “അർഖ്യനായ ഹൂശായിയെയും വിളിക്കുക; അവന്റെ അഭിപ്രായവും കേൾക്കാമല്ലോ” എന്നു പറഞ്ഞു.
6 Og der Husaj kom til Absalom, da sagde Absalom til ham: Paa denne Maade har Akitofel talt; skulle vi gøre efter hans Ord? hvis ikke, da tal du!
൬ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോട്: “അഹീഥോഫെൽ ഞങ്ങൾക്കുതന്ന ഉപദേശം ഇതാണ്; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറയുക” എന്നു പറഞ്ഞു.
7 Og Husaj sagde til Absalom: Det Raad er ikke godt, som Akitofel har raadet denne Gang.
൭ഹൂശായി അബ്ശാലോമിനോട് പറഞ്ഞത്: “അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നല്ലതല്ല.
8 Og Husaj sagde: Du kender din Fader og hans Mænd, at de ere vældige, og at de ere bitre i Sindet som en Bjørn, hvem Ungerne røves fra paa Marken, dertil er og din Fader en Krigsmand og skal ikke blive Natten over hos Folket.
൮നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും, കാട്ടിൽ കുട്ടികൾ കവർച്ച ചെയ്യപ്പെട്ട അമ്മക്കരടിയെപ്പോലെ കോപാകുലരും ആകുന്നു എന്ന് നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടി രാത്രിപാർക്കുകയില്ല.
9 Se nu, han kan have skjult sig i en af Hulerne eller paa et af Stederne, og det kunde ske, om der faldt nogle af disse i Begyndelsen, at nogen let kunde høre det og sige: Der er sket et Nederlag iblandt det Folk, som følger efter Absalom,
൯അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കുകയായിരിക്കും; ആദ്യം തന്നെ ഇവരിൽ ചിലർ പട്ടുപോയാൽ അത് കേൾക്കുന്ന എല്ലാവരും ‘അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി’ എന്നു പറയും.
10 og selv den, som var kæk, og havde et Hjerte som en Løves Hjerte, vilde blive mistrøstig; thi al Israel ved, at din Fader er vældig, og at de ere stridbare Mænd, som ere hos ham.
൧൦അപ്പോൾ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനുംകൂടെ പൂർണ്ണമായി ഉരുകിപ്പോകും; നിന്റെ അപ്പൻ വീരനും അവനോടുകൂടിയുള്ളവർ ശൂരന്മാരും എന്നു എല്ലാ യിസ്രായേലും അറിയുന്നു.
11 Men jeg raader, at al Israel fra Dan og indtil Beersaba samles til dig som Sand, der er hos Havet i Mangfoldighed, og at du selv drager med i Striden;
൧൧അതുകൊണ്ട് ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻ മുതൽ ബേർ-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ച് കൂടുകയും നീ തന്നെ യുദ്ധത്തിന് പോകുകയും വേണം.
12 saa ville vi komme til ham paa et af Stederne, hvor han findes, og vi ville komme over ham, ligesom Duggen falder paa Jorden, at der ikke skal blive tilovers end een af hans og af alle de Mænd, som ere hos ham.
൧൨ദാവീദിനെ കാണുന്ന ഇടത്തുവച്ച് നമ്മൾ അവനെ ആക്രമിച്ച് മഞ്ഞ് നിലത്ത് പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നുവീഴും; പിന്നെ അവനാകട്ടെ അവനോട് കൂടെയുള്ള എല്ലാവരിലും യാതൊരുത്തൻ പോലും ആകട്ടെ ശേഷിക്കുകയില്ല.
13 Men om han indeslutter sig i en Stad, da skal al Israel bære Reb til den samme Stad, og vi ville drage den ned til Dalen, indtil der ikke rindes end en liden Sten af den.
൧൩അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന് കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും ശേഷിക്കാത്തവിധം ആ പട്ടണത്തെ നദിയിൽ വലിച്ചിട്ടുകളയും”.
14 Da sagde Absalom og hver Mand i Israel: Arkiteren Husajs Raad er bedre end Akitofels Raad; men Herren bød det saa for at tilintetgøre Akitofels gode Raad, efterdi Herren vilde føre Ulykke over Absalom.
൧൪അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: “അഹീഥോഫെലിന്റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലത്” എന്നു പറഞ്ഞു. അബ്ശാലോമിന് അനർത്ഥം വരേണ്ടതിന് അഹീഥോഫെലിന്റെ നല്ല ആലോചനയെ പരാജയപ്പെടുത്തുവാൻ യഹോവ നിശ്ചയിച്ചിരുന്നു.
15 Og Husaj sagde til Præsterne Zadok og Abjathar: Saa og saa raadede Akitofel Absalom og de Ældste af Israel, og saa og saa har jeg raadet.
൧൫പിന്നീട് ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും: “അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ഇപ്രകാരം ആലോചന പറഞ്ഞു; ഇപ്രകാരമെല്ലാം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.
16 Saa sender nu hastelig Bud, og lader David vide det, og siger: Bliv ikke i Nat paa Ørkens slette Marker, men drag over, at Kongen og alt Folket, som er hos ham, ikke skal opsluges.
൧൬ആകയാൽ നിങ്ങൾ വേഗത്തിൽ ആളയച്ച്: ‘ഈ രാത്രി മരുഭൂമിയിലേക്കുള്ള പ്രവേശനത്തിങ്കൽ താമസിക്കരുത്; രാജാവിനും കൂടെയുള്ള സകലജനത്തിനും നാശം വരാതിരിക്കേണ്ടതിന് ഏത് വിധത്തിലും അക്കരെ കടന്നുപോകണം’ എന്ന് ദാവീദിനെ അറിയിക്കുവിൻ” എന്നു പറഞ്ഞു.
17 Og Jonathan og Ahimaaz stode ved En-Rogel, og en Tjenestepige gik bort og forkyndte dem det; men de gik hen og forkyndte Kong David det, thi de turde ikke lade sig se og komme i Staden.
൧൭എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്ന് സ്വയം പ്രത്യക്ഷരാകാൻ പാടില്ലാതിരുന്നതുകൊണ്ട് ഏൻ-രോഗേലിനരികിൽ കാത്തുനില്ക്കും; ഒരു വേലക്കാരി ചെന്ന് അവരെ അറിയിക്കുകയും അവർ ചെന്ന് ദാവീദ് രാജാവിനെ അറിയിക്കുകയും ചെയ്യും;
18 Men en Dreng saa dem og gav Absalom det til Kende, og de gik begge hastelig bort og kom i en Mands Hus i Bahurim, og han havde en Brønd i sin Gaard, og de stege derned.
൧൮എന്നാൽ ഒരു ബാലൻ അവരെ കണ്ടിട്ട് അബ്ശാലോമിന് അറിവുകൊടുത്തു. അതുകൊണ്ട് അവർ ഇരുവരും വേഗം പോയി ബഹൂരീമിൽ ഒരു ആളിന്റെ വീട്ടിൽ കയറി; അവന്റെ മുറ്റത്ത് ഒരു കിണർ ഉണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി.
19 Og Konen tog og bredte et Klæde over Aabningen af Brønden og strøede Gryn derpaa, og Sagen blev ikke vitterlig.
൧൯ഗൃഹനായിക മൂടുവിരി എടുത്ത് കിണറിന്റെ മുകളിൽ വിരിച്ചു അതിൽ ധാന്യം നിരത്തി; ഇങ്ങനെ കാര്യം അറിയുവാൻ ഇടയായില്ല.
20 Og der Absaloms Tjenere kom til Konen i Huset, da sagde de: Hvor ere Ahimaaz og Jonathan? og Konen sagde til dem: De gik over Vandbækken; og hine ledte, og de fandt intet, og de gik tilbage til Jerusalem.
൨൦അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നപ്പോൾ അഹീമാസും യോനാഥാനും എവിടെ എന്ന് അവർ ചോദിച്ചതിന്: “അവർ അരുവി കടന്നുപോയി” എന്ന് സ്ത്രീ പറഞ്ഞു. അവർ അന്വേഷിച്ചിട്ട് കാണായ്കയാൽ യെരൂശലേമിലേക്ക് മടങ്ങിപ്പോയി.
21 Og det skete, efter at disse vare bortgangne, da stege hine op af Brønden og gik og gave Kong David det til Kende, og de sagde til David: Gører eder rede og gaar hastelig over Vandet, thi saa og saa har Akitofel raadet mod eder.
൨൧അവർ പോയശേഷം അവർ കിണറ്റിൽനിന്ന് കയറിച്ചെന്ന് ദാവീദ് രാജാവിനെ അറിയിച്ചു: “നിങ്ങൾ എഴുന്നേറ്റ് വേഗം നദികടന്നു പോകുവിൻ; ഇപ്രകാരമെല്ലാം അഹീഥോഫെൽ നിങ്ങൾക്ക് വിരോധമായി ആലോചന പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.
22 Da stod David op og alt Folket, som var hos ham, og gik over Jordanen, indtil det blev lys Morgen, indtil der fattedes ikke en, som jo var gaaet over Jordanen.
൨൨ഉടനെ ദാവീദും കൂടെയുള്ള ജനങ്ങളും എഴുന്നേറ്റ് യോർദ്ദാൻ കടന്നു; നേരം പുലരുമ്പോൾ യോർദ്ദാൻ കടക്കാതെ ഒരുവൻപോലും ശേഷിച്ചില്ല.
23 Og der Akitofel saa, at man ikke havde gjort efter hans Raad, da sadlede han Asenet og gjorde sig rede og drog til sit Hus, til sin Stad, og beskikkede sit Hus og hængte sig, og han døde og blev begraven i sin Faders Grav.
൨൩എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്ത് ജീനിയിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്ക് ചെന്ന് വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
24 Men David kom til Mahanaim, og Absalom drog over Jordanen, han og alle Israels Mænd med ham.
൨൪പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനങ്ങളും യോർദ്ദാൻ കടന്നു.
25 Og Absalom havde sat Amasa i Joabs Sted over Hæren; men Amasa var en Søn af en Mand, hvis Navn var Jithra, en Jisreelit, som var gaaet ind til Abigail, Nahas's Datter, en Søster til Zeruja, som var Joabs Moder.
൨൫അബ്ശാലോം യോവാബിന് പകരം അമാസയെ സേനാധിപതി ആക്കി; അമാസ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിസ്രായേല്യൻ വന്നിട്ട് ഉണ്ടായ മകൻ ആയിരുന്നു.
26 Og Israel og Absalom lejrede sig i Gileads Land.
൨൬എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‌ദേശത്ത് പാളയമിറങ്ങി.
27 Og det skete, der David var kommen til Mahanaim, da førte Sobi, Nahas's Søn fra Ammons Børns Rabba, og Makir, Ammiels Søn af Lodebar, og Gileaditeren Barsillaj fra Roglim
൨൭ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്ന് നാഹാശിന്റെ മകൻ ശോബി, ലോദെബാരിൽനിന്ന് അമ്മീയേലിന്റെ മകൻ മാഖീർ, രോഗെലീമിൽനിന്ന് ഗിലെയാദ്യൻ ബർസില്ലായി എന്നിവർ
28 Senge og Bækkener og Pottemagerkar og Hvede og Byg og Mel og ristede Aks og Bønner og Linser og tørrede Bælgfrugter
൨൮കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിക്കുവാൻ ഗോതമ്പ്, യവം, മാവ്, മലർ, അമരക്ക, പയർ, പരിപ്പ്,
29 og Honning og Smør og Faar og Oste af Køer hen til David og til Folket, som var med ham, til at æde; thi de sagde: Folket er hungrigt og træt og tørstigt i Ørken.
൨൯തേൻ, വെണ്ണ, ആട്, പശുവിൻ പാല്‍ക്കട്ട എന്നിവയും കൊണ്ടുവന്നു; “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഇരിക്കുമല്ലോ” എന്ന് അവർ പറഞ്ഞു.